Latest News

അഞ്ചാമത് ക്യാപ്റ്റന്‍ രാജു അവാര്‍ഡ് നടന്‍ ജയറാമിന്; സിനിമ പ്രേക്ഷക കൂട്ടായ്മയുടെ ഏര്‍പ്പെടുത്തുന്ന അവാര്‍ഡ് കൈാറിയത് നിര്‍മ്മാതാവ് കെ.ടി. കുഞ്ഞുമോന്‍ 

Malayalilife
അഞ്ചാമത് ക്യാപ്റ്റന്‍ രാജു അവാര്‍ഡ് നടന്‍ ജയറാമിന്; സിനിമ പ്രേക്ഷക കൂട്ടായ്മയുടെ ഏര്‍പ്പെടുത്തുന്ന അവാര്‍ഡ് കൈാറിയത് നിര്‍മ്മാതാവ് കെ.ടി. കുഞ്ഞുമോന്‍ 

ഞ്ചാമത് ക്യാപ്റ്റന്‍ രാജു അവാര്‍ഡ് നടന്‍ ജയറാം ഏറ്റുവാങ്ങി. സിനിമ പ്രേക്ഷക കൂട്ടായ്മയുടെ അഞ്ചാമത് ക്യാപ്റ്റന്‍ രാജു പുരസ്‌കാരം ചെന്നൈ-വടപളനി ഹോട്ടല്‍ ആദിത്യ ഇന്റര്‍നാഷണലില്‍ നടന്ന ചടങ്ങില്‍ നിര്‍മാതാവ് കെ.ടി കുഞ്ഞുമോന്‍ ജയറാമിന് നല്‍കി. 

പ്രേക്ഷക മനസില്‍ എന്നും ജീവിക്കുന്ന  കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ ക്യാപ്റ്റന്‍ രാജുവിന് കഴിഞ്ഞതായി നിര്‍മാതാവ് കെ.ടി കുഞ്ഞുമോന്‍ പറഞ്ഞു. നടന്‍ ജയറാം പുരസ്‌കാരം സ്വീകരിച്ച് മറുപടി പ്രസംഗം നടത്തി. സിനിമ പ്രേക്ഷക കൂട്ടായ്മ ക്യാപ്റ്റന്‍ രാജു പുരസ്‌കാര സമിതി സെക്രട്ടറി സലിം പി. ചാക്കോ അധ്യക്ഷത വഹിച്ചു.

സിനിമ പ്രേക്ഷക കൂട്ടായ്മ ക്യാപ്റ്റന്‍ രാജു പുരസ്‌കാര സമിതി സെക്രട്ടറി സലിം പി. ചാക്കോ ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. ആദിത്യ ഹോട്ടല്‍ സി.ഇ.ഓ കൃഷ്ണകുമാര്‍ മേനോനും ,സിനിമ പ്രേക്ഷക കൂട്ടായ്മ ജില്ല കണ്‍വീനര്‍ പി. സക്കീര്‍ ശാന്തിയും ചേര്‍ന്ന് നടന്‍  ജയറാമിന്  പ്രശസ്തി പത്രം നല്‍കി .

തമിഴ് - മലയാളം സിനിമകളുടെ പി.ആര്‍.ഓ സി.കെ. അജയ്കുമാര്‍ ചടങ്ങില്‍ മുഖ്യാതിഥിയായിരുന്നു. ആദിത്യ ഹോട്ടല്‍  സി.ഇ. ഓ കൃഷ്ണകുമാര്‍ മേനോന്‍ , ആദിത്യ ഹോട്ടല്‍ ജനറല്‍ മാനേജര്‍ ജോഷ്വാ ക്രിസ്റ്റഫര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു

jayaram recieved 5th captain raju award

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക