ജയറാം നായകമായി എത്തുന്ന ഏറ്റവും പുതിയ ചിത്രംഗ്രാന്റ ഫാദര്‍ന്റെ പൂജ കൊച്ചിയില്‍ നടന്നു. മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മുട്ടിയും മോഹന്‍ലാലും ഒരുമിച്ചെത്തിയായിരുന്നു ചിത്രത്തിന്റെ പുജക്ക് തിരിതെളിയിച്ചത്. ചടങ്ങില്‍ സിനിമാ രംഗത്തെ നിരവധി പ്രമുഖകര്‍ പങ്കെടുത്തു.
നടന് ജയറാം നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ഗ്രാന്റ ഫാദര്‍. മലയാളത്തിന്റെ സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാലും , മമ്മുട്ടിയും ചേര്‍ന്ന് ചിത്രത്തിന്റെ പുജക്ക് കൊച്ചിയില്‍ തിരിതെളിയിച്ചു. അനീഷ് അന്‍വര്‍ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ഗ്രാന്റ ഫാദര്‍. കോമഡി ത്രില്ലറായ ചിത്രത്തില്‍ ജയറാമിനൊപ്പം നടി ദിവ്യ പിള്ള, സുരബി സന്തോഷ് എന്നിവര്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്.
ചിത്രത്തിന്റെ പൂജക്ക് മമ്മുട്ടിയും മോഹന്‍ലാലും ഒരുമിച്ച് എത്തിയതിന്റെ സന്തോഷം നടന് ജയറാം ചടങ്ങില്‍ പങ്ക്വെച്ചു.
ഇങ്ങനെ ഒരു ചടങ്ങില്‍ പങ്കെടുക്കാന്‍ സാധിച്ചതിന്റെ സന്തോഷം മോഹന്‍ലാല്‍ മറച്ചുവെച്ചില്ല. ചടങ്ങിന്റെ ഭാഗമായതിന്റെ സന്തോഷം വാക്കുകളില്‍ മോഹന്‍ലാല്‍ വ്യക്തമാക്കി. അപൂര്‍വ്വ നിമിശത്തിന്റെ ഭാഗമാകാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്നും സിനിമക്ക് എല്ലാവിധ ആശംസകളും നേരുന്നു എന്നും മമ്മുട്ടി പറഞ്ഞു.
അച്ചിച്ച സിനിമാസിന്റെ ബാനറില്‍ ഹസീബ് ഹനീഫ്. മഞജു ബാദുഷ, അജിമേടയില്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ധര്മ്മജന് ബോള്‍ഗാട്ടി, ഹരീഷ് കണാരന്, ബൈജു സന്തോഷ് ,ബാബു രാജ് ,വിജയ രാഘവന്, ദിലീഷ് പോത്തന്, മല്ലികാ സുഗുമാരന്‍ എന്നിവര്‍ ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നു.ഈ വര്‍ഷം പുറത്തിറങ്ങിയ ജയറാമിന്റെ എല്ലാ ചിത്രങ്ങളും ബോക്സോഫിസിന് വന്‍ വിജയം നേടിയിരുന്നു. ശാനി കാദര്‍ ആണ് ചിത്രത്തിനു വേണ്ടി തിരക്കഥയെരുക്കിയിരിക്കുന്നത്.
ഡിസംബര്‍ 13 നു ഗ്രാന്റ് ഫാദര്‍ന്റെ ചിത്രീകരണം ആരംഭിക്കും. ചിത്രം അടുത്ത വര്‍ഷം ഏപ്രില്‍ തിയേറ്ററില്‍ എത്തിക്കാന്‍ സാധിക്കുമെന്ന് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ പറയുന്നു. തമിഴ് നടന് വിജയ് സേതുപതിയുമായുള്ള മറ്റൊരു ചിത്രത്തിനു ജയറാം തയ്യാറെടുക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്