Latest News

'മലയാള സിനിമയില്‍ കാസ്റ്റിംഗ് കൗച്ച് ഉണ്ട്, എന്റെ സമ്മതമില്ലാതെ ആരും എന്നെ സ്പര്‍ശിച്ചിട്ടില്ല'; ഗ്ലാമറസ് ഫോട്ടോഷൂട്ട് നടത്തുന്നതിനാല്‍ സിനിമയില്‍ അവസരം കുറഞ്ഞെന്നും ജാനകി സുധീര്‍ 

Malayalilife
 'മലയാള സിനിമയില്‍ കാസ്റ്റിംഗ് കൗച്ച് ഉണ്ട്, എന്റെ സമ്മതമില്ലാതെ ആരും എന്നെ സ്പര്‍ശിച്ചിട്ടില്ല'; ഗ്ലാമറസ് ഫോട്ടോഷൂട്ട് നടത്തുന്നതിനാല്‍ സിനിമയില്‍ അവസരം കുറഞ്ഞെന്നും ജാനകി സുധീര്‍ 

ഹോളി വൂണ്ട്' എന്ന ചിത്രത്തിലൂടെ മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ച താരമാണ് ജാനകി സുധീര്‍. 2017ല്‍ പുറത്തിറങ്ങിയ ഒമര്‍ ലുലു ചിത്രമായ ചങ്ക്സിലും താരം അഭിനയിച്ചിരുന്നു. ഇപ്പോഴിതാ മലയാള സിനിമയില്‍ അവസരങ്ങള്‍ക്കായി ചില വിട്ടുവീഴ്ചകള്‍ ചെയ്യേണ്ട അവസ്ഥയുണ്ടെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നടിയും ബിഗ്‌ബോസ് മത്സരാര്‍ത്ഥിയും കൂടിയായ ജാനകി സുധീര്‍. 

2022ല്‍ തീയേറ്റുകളില്‍ എത്തിയ 'ഹോളി വൂണ്ട്' എന്ന ചിത്രത്തില്‍ അഭിനയിച്ചതോടെയാണ് മലയാളികള്‍ തിരിച്ചറിയാന്‍ തുടങ്ങിയതെന്നും അവര്‍ പറഞ്ഞു. സ്വവര്‍ഗാനുരാഗികളായ രണ്ട് സ്ത്രീകളുടെ കഥ പറയുന്ന ചിത്രത്തിന് വലിയ രീതിയിലുളള വിമര്‍ശനങ്ങള്‍ ലഭിച്ചിരുന്നുവെന്നും ജാനകി പറയുന്നു. ഒരു യൂട്യൂബ് ചാനലിന് അനുവദിച്ച അഭുമുഖത്തിലാണ് അവര്‍ ഇക്കാര്യങ്ങള്‍ പങ്കുവച്ചത്. 

 'പല സിനിമകളില്‍ നിന്നും അവസരം നഷ്ടപ്പെട്ടിട്ടുണ്ട്. അതിന് പലരും പല കാരണങ്ങളാണ് പറയുന്നത്. ഞാന്‍ ഗ്ലാമറസ് ഫോട്ടോഷൂട്ട് നടത്തുന്നതുകൊണ്ടാണ് സിനിമയില്‍ അവസരം കുറയുന്നതെന്നാണ് പറയുന്നത്. അതൊക്കെ നമ്മുടെ അവകാശങ്ങളാണ്. അത്യാവശ്യം എല്ലാ ആളുകളും അതുപോലുളള ഫോട്ടോഷൂട്ടുകള്‍ ചെയ്യാറുണ്ട്. സിനിമയില്‍ കാസ്?റ്റിംഗ് കൗച്ച് ഉണ്ടെന്ന് ഞാന്‍ മുന്‍പ് പറഞ്ഞിട്ടുണ്ട്. അവര്‍ നമ്മളെ വിളിച്ച് ചോദിക്കാറുണ്ട്. അല്ലാതെ നിര്‍ബന്ധിക്കുന്ന സാഹചര്യങ്ങളൊന്നും ഉണ്ടായിട്ടില്ല. 

അതൊക്കെ കൊണ്ടായിരിക്കും ഞാന്‍ വലിയ നിലയിലേക്ക് പോകാത്തത്. എന്തെങ്കിലും മോശം അനുഭവങ്ങള്‍ ഉണ്ടായാല്‍ ഞാന്‍ നേരിട്ട് പ്രതികരിക്കും. സംവിധായകര്‍ക്കും നിര്‍മാതാക്കള്‍ക്കും വേണ്ടി പലരും സമീപിക്കാറുണ്ട്. ഞാന്‍ ഒരുപാട് സ്ഥലങ്ങളില്‍ യാത്ര ചെയ്യുന്ന വ്യക്തിയാണ്. സ്വന്തം ശരീരത്തെ സംരക്ഷിക്കാന്‍ കഴിയുമെന്ന ആത്മവിശ്വാസം ഉണ്ടെങ്കില്‍ ഒന്നിനേയും പേടിക്കേണ്ട ആവശ്യമില്ല. എന്റെ സമ്മതമില്ലാതെ ആരും സ്പര്‍ശിച്ചിട്ട് പോലുമില്ല. എനിക്ക് മോശം അനുഭവങ്ങളൊന്നും ഉണ്ടായിട്ടില്ല. 

എന്റെ പല ഫോട്ടോഷൂട്ടുകളും വിവാദമാകാറുണ്ട്. ഇങ്ങനെ ചെയ്യുന്നതുകൊണ്ട് ആദ്യം വീട്ടിലൊക്കെ നല്ല രീതിയിലുളള എതിര്‍പ്പുകള്‍ ഉണ്ടായിരുന്നു. ബിഗ്ബോസ് കഴിഞ്ഞതിനുശേഷം വലിയ പ്രശ്‌നങ്ങളൊന്നും വീട്ടുകാര്‍ പറഞ്ഞിരുന്നില്ല. ഞാന്‍ ചെയ്ത സിനിമ വലിയ രീതിയില്‍ ചര്‍ച്ചയായിരുന്നു. അതൊരു അക്കാഡമിക് സിനിമയായിരുന്നു. ഹോളി വൂണ്ടില്‍ അഭിനയിച്ച് കഴിഞ്ഞാല്‍ സമൂഹം എന്ത് പറയുമെന്ന കാര്യത്തെക്കുറിച്ച് ഞാന്‍ ചിന്തിച്ചില്ല. അതിലെ പ്രധാന വേഷം എനിക്കായിരുന്നു.നന്നായി അഭിനയിക്കാനുളള അവസരവും ലഭിച്ചു. അതിന് മുന്‍പും ഞാന്‍ പല സിനിമകള്‍ ചെയ്തിരുന്നു. അതിലൊക്കെ ചെറിയ വേഷമായിരുന്നു. ആ സിനിമയില്‍ അഭിനയിച്ചതോടെയാണ് കൂടുതല്‍ ആളുകളും തിരിച്ചറിയാന്‍ തുടങ്ങിയത്. കുടുംബത്തിന്റെ പിന്തുണയും ഒരുപാട് ലഭിച്ചിരുന്നു.അതൊരു നല്ല കഥാപാത്രമായിരുന്നു. നമ്മുടെ സമൂഹത്തില്‍ നടക്കുന്ന കാര്യങ്ങളാണ് സിനിമയാകുന്നത്. അത് സിനിമയായപ്പോള്‍ എനിക്ക് മാത്രം കൂടുതല്‍ വിമര്‍ശനങ്ങള്‍ ഉണ്ടായി. ഒരു സമൂഹത്തിനെയും കരിവാരി തേയ്ക്കുന്ന രീതിയിലുളള ചിത്രമല്ലായിരുന്നു അത്'- ജാനകി സുധീര്‍ പറഞ്ഞു.

janaki sudheer reveals lost movies

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES