Latest News

ജയിലര്‍ 2' സെറ്റില്‍ ഇലക്ട്രിക്കല്‍ ജോലിക്കിടെ അപകടം;വൈദ്യുതാഘാതമേറ്റ് ക്രൂ അംഗം മരിച്ചു 

Malayalilife
 ജയിലര്‍ 2' സെറ്റില്‍ ഇലക്ട്രിക്കല്‍ ജോലിക്കിടെ അപകടം;വൈദ്യുതാഘാതമേറ്റ് ക്രൂ അംഗം മരിച്ചു 

രജനികാന്ത് ചിത്രം ജയിലര്‍ 2 വിന്റെ സെറ്റിലുണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു. ജയിലര്‍ 2 ആര്‍ട് ഡിപ്പാര്‍ട്ട്‌മെന്റ് ജീവനക്കാരന്‍ കാര്‍ത്തികേയന്‍ (28) ആണ് മരിച്ചത്. സെറ്റ് നിര്‍മിക്കുന്നതിനിടെ ഷോക്കേറ്റാണ് കാര്‍ത്തികേയന്‍ മരിച്ചത്. പനയൂരിലെ ആദിത്യറാം ഫിലിം സിറ്റിയില്‍ വച്ചായിരുന്നു അപകടം.

ഉടന്‍ തന്നെ സെറ്റിലുണ്ടായിരുന്നവര്‍ അദ്ദേഹത്തെ അടുത്തുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ അദ്ദേഹം മരിച്ചുവെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു, തുടര്‍ന്ന് മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി റോയപ്പേട്ട സര്‍ക്കാര്‍ ആശുപത്രിയിലേക്ക് അയച്ചു. സംഭവത്തില്‍ കാനത്തൂര്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

പാലക്കാട് അട്ടപ്പാടിയിലായിരുന്നു ജയലിര്‍ 2വിന്റെ ആദ്യ ഷെഡ്യൂള്‍ ചിത്രീകരണം. കോഴിക്കോടും ജയിലര്‍ 2 ചിത്രീകരിച്ചു. മലയാളത്തിന്റെ പ്രിയ നടന്‍ സുരാജ് വെഞ്ഞാറമൂടും ചിത്രത്തില്‍ രജനികാന്തിനൊപ്പം നിര്‍ണായക വേഷത്തില്‍ ഉണ്ട്.

നെല്‍സണ്‍ ദിലീപ്കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മോഹന്‍ലാല്‍, വിനായകന്‍, ഹക്കിം ഷാ, മേഘ്‌ന രാജ് എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. 2023 ല്‍ പുറത്തിറങ്ങിയ ജയിലറിന്റെ രണ്ടാം ഭാ?ഗമാണ് ജയിലര്‍ 2.

മുത്തുവേല്‍ പാണ്ഡ്യന്‍ എന്ന കഥാപാത്രമായാണ് ചിത്രത്തില്‍ രജനികാന്ത് എത്തുന്നത്. ജൂണ്‍ 12 ന് ചിത്രം റിലീസ് ചെയ്യുമെന്നാണ് പുറത്തുവരുന്ന വിവരം. ആദ്യ ഭാ?ഗം പോലെ തന്നെ രണ്ടാം ഭാ?ഗത്തിലും നിറയെ ആക്ഷന്‍ രംഗങ്ങളുണ്ടാകുമെന്നാണ് പുറത്തുവരുന്ന വിവരം.

Read more topics: # ജയിലര്‍ 2
jailer 2 movie set young dies

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES