മലയാള സിനിമയില്‍ കാലങ്ങളായി നിറഞ്ഞു നില്‍ക്കുന്ന താരമാണ് ജഗദീഷ്. കോമഡിക്കൊപ്പം നായകപ്രാധാന്യമുള്ള കഥാപാത്രങ്ങളിലൂടെയും പ്രേക്ഷക മനസില്‍ ഇടം നേടിയ താരം അടുത്തിടെ നല്കിയ അഭിമുഖത്തില്‍ പങ്ക് വച്ച കാര്യങ്ങളാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നത്.
മമ്മൂട്ടി, മോഹന്‍ലാല്‍, ജയറാം തുടങ്ങിയ സൂപ്പര്‍ താരങ്ങള്‍ നിറഞ്ഞ് നില്‍ക്കുമ്പോള്‍ തന്നെ നായകനായ ചിത്രങ്ങളും വിജയിപ്പിച്ചിട്ടുള്ള നടനാണ് ജഗദീഷ്. എന്നാല്‍ നാല്‍പതിലേറെ സിനിമകളില്‍ നായകനായി അഭിനയിച്ചിട്ടുണ്ടെങ്കിലും താനൊരു താരമാണെന്ന് തോന്നിയിട്ടില്ലെന്ന് ജഗദീഷ് പറയുന്നു.സ്റ്റാര്‍ ആന്റ് സ്‌റ്റൈല്‍ മാസികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം തുറന്ന് പറഞ്ഞത്.
ലയാളികളുടെ എക്കാലത്തേയും പ്രിയപ്പെട്ട 'ചിത്രം' എന്ന സിനിമയില്‍ നടന്‍ എംജി സോമന്റെ ഡ്യൂപ്പായി താന്‍ അഭിനയിച്ചിട്ടുണ്ടെന്നും ജഗദീഷ് അഭിമുഖത്തില്‍ വെളിപ്പെടുത്തി. സിനിമയില്‍ തിളങ്ങി നില്‍ക്കുന്ന കാലത്ത് തന്നെ ജനകീയ നടന്‍ എന്നാണ് അന്നത്തെ മാദ്ധ്യമങ്ങള്‍ വിശേഷിപ്പിച്ചിരുന്നതെന്നും ജഗദീഷ് പറയുന്നു.
താന്‍ നായകനായ ചിത്രങ്ങളുടെ നിര്‍മാണ ചെലവ് കുറവായിരുന്നുവെന്നും അത്തരത്തില്‍ നിര്‍മാതാക്കളുടെ ചെലവ് കുറയാനുള്ള കാരണം താനാണെന്നും ജഗദീഷ് പറയുന്നു. നായകനായ ചിത്രങ്ങള്‍ അതിന്റെ നിര്‍മാതാക്കളെ തകര്‍ത്തിട്ടില്ല. ആ സിനിമകളുടെ നിര്‍മാണച്ചെലവ് കുറയ്ക്കാനുള്ള പ്രധാന കാരണം ഞാനാണെന്ന ഉറച്ച വിശ്വാസമുണ്ടെന്നാണ് നടന്‍ പങ്ക് വച്ചത്.