Latest News

വീണ്ടും വിസ്മയിപ്പിക്കാന്‍ ഉര്‍വശി; ഭര്‍ത്താവ് ശിവപ്രസാദ് ഒരുക്കുന്ന എല്‍. ജഗദമ്മ എഴാംക്ലാസ് ബി സ്റ്റേറ്റ് ഫസ്റ്റിന്റെ ഫസ്റ്റ് ലുക്ക് പോ്‌സ്റ്റര്‍ പുറത്ത്

Malayalilife
വീണ്ടും വിസ്മയിപ്പിക്കാന്‍ ഉര്‍വശി; ഭര്‍ത്താവ് ശിവപ്രസാദ് ഒരുക്കുന്ന എല്‍. ജഗദമ്മ എഴാംക്ലാസ് ബി സ്റ്റേറ്റ് ഫസ്റ്റിന്റെ ഫസ്റ്റ് ലുക്ക് പോ്‌സ്റ്റര്‍ പുറത്ത്

ര്‍വശി നായികയും നിര്‍മ്മാതാവുമായി എത്തുന്ന എല്‍. ജഗദമ്മ എഴാംക്ലാസ് ബി സ്റ്റേറ്റ് ഫസ്റ്റ്എ ന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തു. ഉര്‍വശിയുടെ ഭര്‍ത്താവ് ശിവാസ് (ശിവപ്രസാദ്) കഥയും തിരക്കഥയും സംഭാഷണവും എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ടൈറ്റില്‍ കഥാപാത്രത്തെയാണ് ഉര്‍വശി അവതരിപ്പിക്കുന്നത്. സിനിമയുടെ പേരിലെ കൗതുകവും ഉര്‍വശിയുടെ കഥാപാത്രവും തന്നെയാണ് പ്രധാന ആകര്‍ഷണീയത.

സ്ത്രീ കഥാപാത്രങ്ങള്‍ക്ക് ഏറെ പ്രാധാന്യം നല്കി അവരുടെ ജീവിതത്തിന്റെ നേര്‍ക്കാഴ്ചകള്‍ അവതരിപ്പിക്കുന്ന സ്ത്രീപക്ഷ സിനിമയാണ്എല്‍ ജഗദമ്മ ഏഴാം ക്ലാസ് ബി സ്റ്റേറ്റ് ഫസ്റ്റ് എന്നാണ് സൂചന. കലേഷ് രാമാനന്ദ്, ബാലചന്ദ്രന്‍ ചുള്ളിക്കാട്,ജയന്‍ ചേര്‍ത്തല,കലാഭവന്‍ പ്രജോദ്,രാജേഷ് ശര്‍മ്മ,കിഷോര്‍, നോബി,വി കെ ബൈജു,പി ആര്‍ പ്രദീപ്,
അഭയ്, വി കെ വിജയകൃഷ്ണന്‍, ലിന്‍ സുരേഷ്, രശ്മി അനില്‍, ശൈലജ അമ്പു, ജിബിന്‍ ഗോപിനാഥ്, അഞ്ജലി സത്യനാഥ്,ഇന്ദുലേഖ, എന്നിവരോടൊപ്പം അമ്പതിലധികം പുതുമുഖങ്ങള്‍ ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

അനില്‍ നായര്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്നു. ബി .കെ ഹരിനാരായണന്‍ എഴുതിയ വരികള്‍ക്ക് കൈലാസ് മേനോന്‍ സംഗീതം പകരുന്നു.എഡിറ്റിംഗ്-ഷൈജല്‍,എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍-ശരവണന്‍,പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-ഷാഫി ചെമ്മാട്,ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-റെജിവാന്‍ അബ്ദുല്‍ ബഷീര്‍, കലാസംവിധാനം -രാജേഷ് മേനോന്‍,കോസ്റ്റ്യൂംസ്-കുമാര്‍ എടപ്പാള്‍,മേക്കപ്പ് - ഹസ്സന്‍ വണ്ടൂര്‍,
പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്-ശ്രീക്കുട്ടന്‍ ധനേശന്‍, പ്രൊഡക്ഷന്‍ മാനേജര്‍ ആദര്‍ശ് സുന്ദര്‍, എവര്‍സ്റ്റാര്‍ ഇന്ത്യന്‍സിന്റെ ബാനറില്‍ ഉര്‍വശി,
ഫോസില്‍ ഹോള്‍ഡിംഗ്‌സ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം. പി .ആര്‍ . ഒ എ. എസ് ദിനേശ്.

jagadamma class b state first poster

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES