Latest News

ഇന്ത്യന്‍ സ്ട്രീറ്റ് പ്രീമിയര്‍ ലീഗിലെ ഹൈദരാബാദ് ടീമിന്റെ ഉടമയായ് ഗ്ലോബല്‍ സ്റ്റാര്‍ റാം ചരണ്‍

Malayalilife
 ഇന്ത്യന്‍ സ്ട്രീറ്റ് പ്രീമിയര്‍ ലീഗിലെ ഹൈദരാബാദ് ടീമിന്റെ ഉടമയായ് ഗ്ലോബല്‍ സ്റ്റാര്‍ റാം ചരണ്‍

ന്ത്യന്‍ സ്ട്രീറ്റ് പ്രീമിയര്‍ ലീഗ്(ഐഎസ്പിഎല്‍) ഹൈദരാബാദില്‍ സജ്ജീകരിച്ച ടെന്നീസ് ബോള്‍ ടി10 ക്രിക്കറ്റ് ടൂര്‍ണമെന്റിന്റെ ഉടമയായ് ഗ്ലോബല്‍ സ്റ്റാര്‍ റാം ചരണ്‍ സ്ഥാനമേറ്റു. ഈ ആവേശകരമായ പ്രഖ്യാപനത്തിലൂടെ അക്ഷയ് കുമാര്‍ (ശ്രീനഗര്‍), ഹൃത്വിക് റോഷന്‍ (ബെംഗളൂരു), അമിതാഭ് ബച്ചന്‍ (മുംബൈ), തുടങ്ങിയ ടീം ഉടമസ്ഥതയിലേക്ക് കടന്ന ബോളിവുഡ് സൂപ്പര്‍സ്റ്റാറുകളുടെ പട്ടികയിലേക്ക് റാം ചരണിന്റെ പേര് കൂടി ചേര്‍ക്കപ്പെട്ടു. രാജ്യത്തുടനീളമുള്ള ക്രിക്കറ്റ് പ്രേമികള്‍ക്ക് ഇതൊരു സന്തോഷ വാര്‍ത്തയാണ്. 

ഐഎസ്പിഎല്ലുമായുള്ള രാം ചരണിന്റെ ബന്ധം വെറുമൊരു കൂട്ടുകെട്ട് മാത്രമല്ല നിസാം നഗരത്തില്‍ ക്രിക്കറ്റ് ആവേശത്തിന്റെ ജ്വാല ജ്വലിപ്പിക്കാന്‍ ഒരുങ്ങുന്ന ചലനാത്മകമായ സഹകരണമാണിത്. തന്റെ സ്റ്റാര്‍ പവറും സ്പോര്‍ട്സിനോടുള്ള അചഞ്ചലമായ ആവേശത്തിലൂടെ രാം ചരണ്‍ ലീഗിലേക്ക് ഒരു വലിയ പിന്തുണയാണ് നല്‍കിയിരിക്കുന്നത്. ISPLന്റെ ചടുലമായ ബാനറിന് കീഴിലുള്ള സിനിമയുടെയും ക്രിക്കറ്റിന്റെയും സംയോജനം സ്പോര്‍ട്സ്, എന്റര്‍ടെയ്ന്‍മെന്റ് ലാന്‍ഡ്സ്‌കേപ്പിനെ പുനര്‍നിര്‍വചിക്കാന്‍ സജ്ജീകരിച്ചിരിക്കുന്നു, അതിരുകള്‍ക്കപ്പുറം ദശലക്ഷക്കണക്കിന് ആളുകളുടെ ഹൃദയം കീഴടക്കുന്ന ഒരു കാഴ്ച്ചയായിരിക്കുമത്. രാം ചരണിന്റെ ഉടമസ്ഥതയിലുള്ള ISPL ഇന്ത്യയുടെ ക്രിക്കറ്റ് ഇതിഹാസത്തില്‍ ഒരു പുതിയ അധ്യായം രചിക്കാന്‍ തയ്യാറെടുക്കുമ്പോള്‍ സമാനതകളില്ലാത്ത ക്രിക്കറ്റ് അനുഭവത്തിന് നമുക്ക് തയ്യാറെടുക്കാം. 

ഹൈദരാബാദ്, മുംബൈ, ബംഗളൂരു, ചെന്നൈ, കൊല്‍ക്കത്ത, ശ്രീനഗര്‍ (ജമ്മു കശ്മീര്‍). എന്നിങ്ങനെ 6 മത്സര ടീമുകള്‍ക്കിടയില്‍ 19 മത്സരങ്ങളുടെ മിന്നുന്ന ശേഖരം അവതരിപ്പിക്കുന്ന, 2024 മാര്‍ച്ച് 2 മുതല്‍ മാര്‍ച്ച് 9 വരെ നീളുന്ന ISPLന്റെ ഉദ്ഘാടനം മുംബൈ നഗരത്തിലെ ക്രിക്കറ്റ് പ്രേമികളുടെ മനം കവരും. 

'ക്രിക്കറ്റ് വിനോദത്തെ പുനര്‍നിര്‍വചിക്കുമെന്ന് വാഗ്ദാനം ചെയ്യുന്ന അതുല്യമായ സംരംഭമായ ഐഎസ്പിഎല്ലിന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ ഞാന്‍ സന്തുഷ്ടനാണ്. ഹൈദരാബാദ് എല്ലായ്‌പ്പോഴും അസാധാരണമായ ക്രിക്കറ്റ് പ്രതിഭകളുടെ കേന്ദ്രമാണ്. ഞങ്ങളുടെ പ്രാദേശിക കളിക്കാര്‍ക്ക് ദേശീയ വേദിയില്‍ തിളങ്ങാന്‍ ഈ ലീഗ് ഒരു മികച്ച വേദി നല്‍കുന്നു. ഹൈദരാബാദ് ടീമിനെ നയിക്കാനും നഗരത്തിന്റെ ക്രിക്കറ്റ് കഴിവ് ഈ മഹത്തായ പ്ലാറ്റ്ഫോമില്‍ വികസിക്കുന്നത് കാണാനും ഞാന്‍ ആവേശത്തിലാണ്.' ഇന്ത്യന്‍ സ്ട്രീറ്റ് പ്രീമിയര്‍ ലീഗുമായുള്ള ബന്ധത്തില്‍ തന്റെ ആവേശം പ്രകടിപ്പിച്ചുകൊണ്ട് രാം ചരണ്‍ പങ്കുവെച്ച വാക്കുകളാണിത്.

Read more topics: # റാം ചരണ്‍
ispl ramcharan hydrabad

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES