ആര്‍ആര്‍ആര്‍ എന്ന ചിത്രത്തിലൂടെ ലോകമെമ്പാടും ആരാധകരെ സ്വന്തമാക്കിയ നടനാണ് റാം ചരണ്‍. താരത്തിന്റെ 38-ാം പിറന്നാള്‍ ആഘോഷങ്ങള്‍ ആയിരുന്നു തിങ്കളാഴ്ച. ആര്‍ആര്‍ആര്‍ ടീമിനൊപ്പമുള്ള രാം ചരണിന്റെ പിറന്നാളാഘോഷ ചിത്രങ്ങള്‍ ആണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ എത്തിയിരിക്കുന്നത്. എസ് എസ് രാജമൗലി, എംഎം കീരവാണി എന്നിവര്‍ക്കൊപ്പമാണ് രാം ചരണ്‍ തന്റെ പിറന്നാള്‍ ആഘോഷമാക്കിയത്.
പിറന്നാള്‍ ആഘോഷം മാത്രമല്ല ആര്‍ആര്‍ആര്‍ ടീമിന്റെ വിജയാഘോഷവും നടന്നു. അണിയറപ്രവര്‍ത്തകളെ ആദരിക്കാനുള്ള വേദി കൂടിയായ് മാറി താരത്തിന്റെ പിറന്നാളാഘോഷം. ആര്‍ആര്‍ആര്‍ ചിത്രത്തിലെ നാട്ടു നാട്ടു എന്ന ഗാനത്തിനു ഗോള്‍ഡന്‍ ഗ്ലോബ്, ഓസ്‌കര്‍ എന്നീ പുരസ്‌കാരങ്ങള്‍ നേടിയിരുന്നു.
രാംചരണിന്റെ പിതാവും മെഗാ സ്റ്റാറുമായ ചിരഞ്ജീവിയാണ് ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചത്. ഓസ്‌കര്‍ വിജയികളെ ആദരിക്കുന്നു എന്നാണ് ചിരഞ്ജീവി ചിത്രങ്ങള്‍ക്കൊപ്പം കുറിച്ചത്. ഇന്ത്യന്‍ സിനിമയ്ക്കു വേണ്ടി തെലുങ്കുസ് നേടിയ ഈ പുരസ്‌കാരം ചരിത്രമാണെന്നും ചിരഞ്ജീവി കുറിച്ചു.
ഭാര്യ രമ, മകന്‍ എസ് എസ് കാര്‍ത്തികേയ എന്നിവര്‍ക്കൊപ്പമാണ് രാജമൗലി ആഘോഷത്തിനെത്തിയത്. എംഎം കീരവാണിയുടെ കുടുംബവും എത്തി. നാഗാര്‍ജുന, വിജയ് ദേവരകൊണ്ട, വെങ്കടേഷ്, അല്ലു അര്‍ജുന്‍, ദില്‍ രാജു എന്നിവരും ആഘോഷത്തില്‍ പങ്കെടുത്തു.
രാംചരണിന്റെ പിറന്നാള്‍ ദിവസം സംവിധായകന്‍ ശങ്കര്‍ തന്റെ പുതിയ ചിത്രത്തിന്റെ പേരും പ്രഖ്യാപിച്ചിരുന്നു. ഗെയിം ചേഞ്ചര്‍എന്നാണ് ചിത്രത്തിന്റെ പേര്.