Latest News

ക്യാമറയെ അഭിമുഖീകരിക്കു ടെന്‍ഷനുണ്ടായിരുന്നു. സ്‌ക്രീനില്‍ എങ്ങനെയൊക്കെയായിരിക്കും താന്‍ വരുന്നതെന്ന തരത്തിലുള്ള ചിന്തയുണ്ടായിരുന്നു; എല്ലാവരും വളരെ കൂളായി ഇടപഴകിയതോടെ താനും കംഫര്‍ട്ടാവുകയായിരുന്നു-ഇഷാനി കൃഷ്ണകുമാര്‍

Malayalilife
ക്യാമറയെ അഭിമുഖീകരിക്കു ടെന്‍ഷനുണ്ടായിരുന്നു. സ്‌ക്രീനില്‍ എങ്ങനെയൊക്കെയായിരിക്കും താന്‍ വരുന്നതെന്ന തരത്തിലുള്ള ചിന്തയുണ്ടായിരുന്നു; എല്ലാവരും വളരെ കൂളായി ഇടപഴകിയതോടെ താനും കംഫര്‍ട്ടാവുകയായിരുന്നു-ഇഷാനി കൃഷ്ണകുമാര്‍


സീരിയല്‍-സിനിമാ പ്രേക്ഷകര്‍ക്ക് സുപരിചിതനായി മാറിയ കൃഷ്ണകുമാറിന്റെ മക്കളും സിനിമയില്‍ സജീവമാവുകയാണ്.സന്തോഷ് വിശ്വനാഥ് സംവിധാനം ചെയ്യുന്ന മമ്മൂട്ടീയുടെ വണ്ണിലാണ് ഇഷാനി അരങ്ങേറ്റം കുറിക്കുന്നത്. ചേച്ചിക്കും അനിയത്തിക്കും പിന്നാലെയായാണ് ഇഷാനി കൃഷ്ണയും അഭിനയിക്കാനെത്തുന്നത്. ഞാന്‍ സ്റ്റീവ ലോപ്പസിലൂടെയായിരുന്നു അഹാനയുടെ അരങ്ങേറ്റം. ലൂക്കയില്‍ അഹാന അവതരിപ്പിച്ച നിഹാരികയുടെ ബാല്യകാല വേഷത്തിലായിരുന്നു ഹന്‍സിക എത്തിയത്. 

ഇഷാനി് മാത്രമല്ല കൃഷ്ണകുമാറും ഈ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. കഴിഞ്ഞ ദിവസമായിരുന്നു ഇഷാനി പിറന്നാളാഘോഷിച്ചത്. ആശംസയുമായി കൃഷ്ണകുമാറും അഹാനയും എത്തിയിരുന്നു. ഇത്തവണത്തെ പിറന്നാളിന് പ്രത്യേകതകളേറെയുണ്ടെന്നായിരുന്നു ഇരുവരും കുറിച്ചത്. സിനിമയിലേക്ക് അവസരം ലഭിച്ചതില്‍ സന്തുഷ്ടയാണ് താനെന്നാണ് ഇഷാനി പറയുന്നത്. മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തിനിടയിലാണ് താരപുത്രി വിശേഷങ്ങള്‍ പങ്കുവെച്ചത്.

നേരത്തെയും സിനിമയിലേക്കുള്ള അവസരം തനിക്ക് ലഭിച്ചിരുന്നുവെന്ന് ഇഷാനി പറയുന്നു. പഠനവുമായി ബന്ധപ്പെട്ട തിരക്കിലായതിനാല്‍ അത് സ്വീകരിക്കാന്‍ കഴിഞ്ഞില്ല. താന്‍ അഭിനയിക്കുന്നതിന്റെ വീഡിയോ അയച്ചുകൊടുത്തതിന് പിന്നാലെയായാണ് അവര്‍ ഈ ചിത്രത്തിലേക്ക് തിരഞ്ഞെടുത്തത്.ആദ്യ ചിത്രം മമ്മൂട്ടിക്കൊപ്പമായിരിക്കുമെന്ന് കരുതിയിരുന്നില്ല. ഒരുപാട് സന്തോഷമുണ്ട്. അച്ഛനും ഈ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ടെന്നുള്ളതാണ് മറ്റൊരു സന്തോഷം. ഈ ചിത്രത്തില്‍ അച്ഛനും അഭിനയിക്കുന്നുണ്ടെന്ന സന്തോഷവുമുണ്ട്.  തന്നെ തിരഞ്ഞെടുക്കുമെന്നൊന്നും കരുതിയിരുന്നില്ല.ക്യാമറയെ അഭിമുഖീകരിക്കുമ്പോള്‍ ടെന്‍ഷനുണ്ടായിരുന്നു. സ്‌ക്രീനില്‍ എങ്ങനെയൊക്കെയായിരിക്കും താന്‍ വരുന്നതെന്ന തരത്തിലുള്ള ചിന്തയുണ്ടായിരുന്നു. എല്ലാവരും വളരെ കൂളായി ഇടപഴകിയതോടെ താനും കംഫര്‍ട്ടാവുകയായിരുന്നു.സൗഹൃദത്തോടെയാണ് മമ്മൂക്കയും പെരുമാറിയത്. കുറേ കാര്യങ്ങള്‍ പറഞ്ഞുതന്നിരുന്നു. അവിടെ എങ്ങനെ പെരുമാറണമെന്ന കാര്യത്തെക്കുറിച്ചായിരുന്നു അച്ഛന്‍ പറഞ്ഞത്. നല്ല സിനിമയായിരിക്കും ഇത് ചെയ്യണമെന്നായിരുന്നു അഹാന പറഞ്ഞതെന്നും ഇഷാനി പറയുന്നു.

Read more topics: # ishani krishnakumar,# movie
ishani krishnakumar movie

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES