2000ല്‍ ഹൃത്വിക് റോഷന്‍ നായകനായെത്തിയ 'ഫിസ' എന്ന ചിത്രത്തിലൂടെ പ്രേക്ഷകര്‍ക്കിടയില്‍ പ്രിയങ്കരിയായി മാറിയ തമിഴ് നടിയാണ് ഇഷ കോപ്പിക്കര്‍. നിരവധി ഹിറ്റ് ചിത്രങ്ങളില്‍ അഭിനയിച്ച താരം ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തിയ ചില കാര്യങ്ങളാണ് ഇപ്പോള്‍ സിനിമാ ലോകത്ത് ചര്‍ച്ചയായിരിക്കുന്നത്. ടെലിവിഷന്‍ അവതാരകനും റേഡിയോ ജോക്കിയുമായ സിദ്ധാര്‍ത്ഥ് കണ്ണന് അനുവദിച്ച അഭിമുഖത്തിലേതാണ് സിനിമാ ജീവിതത്തില്‍ തനിക്ക് മോശം അനുഭവമുണ്ടായിട്ടുണ്ടെന്ന് വെളിപ്പെടുത്തിയത്.
18-ാം വയസില്‍ സിനിമയില്‍ നിന്നുണ്ടായ മോശം അനുഭവങ്ങളെക്കുറിച്ചാണ് താരം തുറന്നുപറഞ്ഞിരിക്കുന്നത്. സിനിമാ രംഗത്തെത്തിയ ആദ്യ നാളുകളിലാണ് മോശം അനുഭവങ്ങള്‍ ഉണ്ടായതെന്ന് താരം പറഞ്ഞു. 'ഞാനിത് പറഞ്ഞാല്‍ നിങ്ങള്‍ക്ക് എന്തെങ്കിലും ചെയ്യാന്‍ കഴിയും എന്നതുകൊണ്ടല്ല. ഞാന്‍ സിനിമയില്‍ എത്തിയ സമയത്ത് തന്നെ മി ടൂവിനെ തുടര്‍ന്ന് നിരവധി നായികമാര്‍ ഈ മേഖല വിട്ട് പോയിരുന്നു. ഒന്നിനും വഴങ്ങിക്കൊടുക്കാന്‍ കഴിയാത്തതുകൊണ്ടാണ് അവരെല്ലാം തിരികെ പോയത്. എന്നാല്‍ ഞാനുള്‍പ്പടെ ചില നടിമാര്‍ സിനിമയില്‍ പിടിച്ചുനിന്നു. പലതും തീരുമാനിക്കുന്നത് സിനിമയില്‍ അഭിനയിക്കുന്ന നായകന്‍മാരും മ?റ്റ് നടന്‍മാരുമാണ്.
മീ ടൂ പോലുളളവ എന്നെ സംബന്ധിച്ച് വലിയ പ്രശ്‌നങ്ങളായിരുന്നു. എനിക്ക് 18 വയസുളളപ്പോഴാണ് മോശം അനുഭവം ഉണ്ടായത്. ഒരു സിനിമയുടെ നടനും അദ്ദേഹത്തിന്റെ സെക്രട്ടറിയും കാസ്?റ്റിംഗ് കൗച്ചിനായി എന്നെ സമീപിച്ചു. സിനിമയില്‍ അഭിനയിക്കാന്‍ അവസരം വേണമെങ്കില്‍ മ?റ്റുളള അഭിനേതാക്കളുമായി നന്നായി ഇടപഴകണമെന്നാണ് അവര്‍ പറഞ്ഞത്. ഞാനെല്ലാവരോടും സൗഹൃദത്തോടെയാണ് പെരുമാറുന്നത്. പക്ഷെ അവര്‍ ഉദ്ദേശിച്ച പെരുമാറ്റം എന്താണെന്ന് മനസിലായില്ല. സംവിധായികയായ എക്ത കപൂറുമായും ഞാന്‍ വളരെ നല്ല സൗഹൃദത്തിലായിരുന്നു.
എനിക്ക് 23 വയസുളളപ്പോഴും ഒരു സംഭവമുണ്ടായി. തനിച്ചുവന്നുകാണാന്‍ ഒരു നടന്‍ എന്നോട് ആവശ്യപ്പെട്ടു. ഡ്രൈവറിനെപ്പോലും ഒപ്പം കൂട്ടരുതെന്ന് അന്ന് അദ്ദേഹം പറഞ്ഞു. ആ സമയങ്ങളില്‍ അദ്ദേഹത്തെയും ചില നടിമാരെയും ചേര്‍ത്ത് ഒരുപാട് തെ?റ്റായ വാര്‍ത്തകള്‍ കേട്ടിരുന്നു. അതിനാല്‍ത്തന്നെ ഞാന്‍ അദ്ദേഹത്തെ കാണാന്‍ വിസമ്മതിച്ചു. പ്രമുഖ നടന്‍മാരിലൊരാളായിരുന്നു അത്. പല നടന്‍മാരുടെ സെക്രട്ടറിമാരും സംവിധായകന്‍മാരും തെ?റ്റായ ഉദ്ദേശത്തോടുകൂടി എന്നെ സ്പര്‍ശിക്കുകയും സമീപിക്കുകയും ചെയ്തിട്ടുണ്ട്'- താരം പറഞ്ഞു.
ഡര്‍ന മന ഹേ, പിഞ്ചാര്‍.എല്‍ഒസി കാര്‍ഗില്‍, കൃഷ്ണ കോട്ടേജ്, തുടങ്ങിയ ചിത്രങ്ങളിലും ഇഷ കോപ്പിക്കര്‍ പ്രധാന വേഷങ്ങളിലെത്തിയിട്ടുണ്ട്. കൂടാതെ ഡോണ്‍, കാന്റെ തുടങ്ങിയ ചിത്രങ്ങളിലെ പാട്ട് രംഗങ്ങളിലും അഭിനയിച്ചിട്ടുണ്ട്.