Latest News

ചലചിത്രമേളയില്‍ ഇന്ന് 64 ചിത്രങ്ങള്‍ ; ലോകസിനിമാ വിഭാഗത്തിലെ 18 ചിത്രങ്ങളുടെ ഇന്ത്യയിലെ ആദ്യ പ്രദര്‍ശനം

Malayalilife
topbanner
ചലചിത്രമേളയില്‍ ഇന്ന് 64 ചിത്രങ്ങള്‍ ;  ലോകസിനിമാ വിഭാഗത്തിലെ 18 ചിത്രങ്ങളുടെ ഇന്ത്യയിലെ ആദ്യ പ്രദര്‍ശനം


ഇരുപത്തി നാലാമത് രാജ്യാന്തര ചലച്ചിത്രമേളയില്‍  ശനിയാഴ്ച  64 ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും.ഇതില്‍ ലോകസിനിമാ വിഭാഗത്തിലെ 18 ചിത്രങ്ങളുടെ ഇന്ത്യയിലെ ആദ്യ പ്രദര്‍ശനമാണ്.

ജോര്‍ജ് ഹോര്‍ഹെ സംവിധാനം ചെയ്ത ' ബാക്ക് ടു മരക്കാന' കരോലിസ് കോപിനിസ് സംവിധാനം ചെയ്ത ' നോവ ലിറ്റുവാനിയ എന്നീ ചിത്രങ്ങള്‍ ഏഷ്യന്‍ പ്രീമിയര്‍ ആയാണ് പ്രദര്‍ശിപ്പിക്കുന്നത്.   അശ്വിന്‍ കുമാര്‍ സംവിധാനം ചെയ്ത ' നോ ഫാദേഴ്‌സ് ഇന്‍ കശ്മീര്‍',പെമ സെഡന്‍ സംവിധാനം ചെയ്ത 'ബലൂണ്‍ ',ഗു ഷിയാവോ ഗാങ് സംവിധാനം ചെയ്ത ഡ്വെല്ലിങ് ഇന്‍ ദി ഫ്യുചന്‍ മൗണ്ടേന്‍സ്',ഡെസ്പൈറ്റ് ദി ഫോഗ്,എ ഡാര്‍ക്ക് ഡാര്‍ക്ക് മാന്‍  തുടങ്ങിയവയാണ് മറ്റു ചിത്രങ്ങള്‍.

ഇരിയ ഗോംസ് കോന്‍ചിരോ സംവിധാനം ചെയ്ത ബിഫോര്‍ ഒബ്ലിവിയന്‍,ആന്യ മുര്‍മാന്‍ സംവിധാനം ചെയ്ത അണ്‍ ഇന്റെന്‍ഡഡ് എന്നീ  ചിത്രങ്ങളുടെ ലോകത്തിലെ ആദ്യ പ്രദര്‍ശനമാണ്. ഷെറീഫ് സി സംവിധാനം ചെയ്ത മലയാള ചിത്രം കാന്തന്‍ ദ ലവര്‍ ഓഫ് കളറും ഇന്ന് കലൈഡോസ്‌കോപ്പില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്.ലോക സിനിമ വിഭാഗത്തില്‍ ഇന്ന് പ്രദര്‍ശിപ്പിക്കുന്ന  ഗുട്ടാറസിന്റെ ' വേര്‍ഡിക്ട്' എന്ന ചിത്രം ഇക്കൊല്ലത്തെ വെനീസ് ചലച്ചിത്ര മേളയില്‍ സ്പെഷ്യല്‍ ജൂറി പുരസ്‌കാരം നേടിയിട്ടുണ്ട്. മോഹനത് ഹയാല്‍ സംവിധാനം ചെയ്ത ' ഹൈഫാ സ്ട്രീറ്റ്' ബുസാന്‍  അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ മികച്ച അറബിക് ചിത്രത്തിനുള്ള  പുരസ്‌കാരം നേടി.
 

international film festival of kerala

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES