മമ്മുട്ടിയും, ദുല്‍ഖറും ഒന്നിച്ചഭിനക്കുന്നു എന്നത് മലയാളികളെ സംബന്ധിച്ച് ആഘോഷിക്കുന്ന ഒന്നാണ്. മെഗാ ഹിറ്റായ ഇന്ത്യന്റെ തുടര്‍ച്ചയായി ഷങ്കര്‍ ഒരുക്കുന്ന കമലഹാസന് ചിത്രമായ ഇന്ത്യന്‍ 2ല്‍ മമ്മൂട്ടിയും ദുല്‍ഖര്‍ സല്‍മാനും അഭിനയിക്കും എന്ന വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. എന്നാല്‍ ഇരുവരും ആ ചിത്രത്തില്‍ അഭിനയിക്കുന്നില്ല എന്നു ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ പുറത്ത് വിടുന്ന ഏറ്റവും പുതിയ വാര്‍ത്ത. ഇന്ത്യന്‍ 2-ല്‍ മമ്മുട്ടിയും ദുല്‍ഖറും ഒരുമിച്ചഭിനയിക്കുമെന്ന് ചില ഓണ്‍ലൈന്‍ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഈ വാര്‍ത്ത തികച്ചുമ വസ്തുതാ വിരുദ്ധമാണെന്നാണ് ചിത്രത്തിന്റെ അണിയറ പ്രവര്ക്കപര് പറയുന്നത്
ഇപ്പോള്‍ മുംബയില്‍ ഹിന്ദി ചിത്രമായ സോയാ ഫാക്ടറില്‍ അഭിനയിച്ച് വരികയാണ് ദുല്‍ഖര്‍. ഹിന്ദി ചിത്രം പൂര്‍ത്തിയാക്കിയ ശേഷം ദുല്‍ഖര്‍ ഒരു യമണ്ടന്‍ പ്രേമകഥയുടെ അടുത്ത ഷെഡ്യൂളില്‍ ജോയിന്‍ ചെയ്യും. ടേക്ക് ഓഫിന് ശേഷം മഹേഷ് നാരായണന് സംവിധാനം ചെയ്യുന്ന ചിത്രവും സെക്കന്‍ഡ് ഷോ ഫെയിം ശ്രീനാഥ് രാജേന്ദ്രന് സംവിധാനം ചെയ്യുന്ന കുറുപ്പുമാണ് ദുല്‍ഖര്‍ കമ്മിറ്റ് ചെയ്തിട്ടുള്ള മലയാള ചിത്രങ്ങള്‍. തമിഴില്‍ കണ്ണും കണ്ണും കൊള്ളയടിത്താല്‍ എന്ന ചിത്രം പൂര്‍ത്തിയാകാനുണ്ട്.