Latest News

നായക വേഷവുമായി ഇന്ദ്രന്‍സ്; അപാര സുന്ദര നീലാകാശത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തു വിട്ടു

Malayalilife
നായക വേഷവുമായി ഇന്ദ്രന്‍സ്; അപാര സുന്ദര നീലാകാശത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തു വിട്ടു

ഹാസ്യകഥാപാത്രങ്ങളിലൂടെ മലയാളി മനസുകള്‍ കീഴടക്കിയ ഇന്ദ്രന്‍സിന് സംസ്ഥാന ചലചിത്രപുരക്സാരം ലഭിച്ചതിന് ശേഷം തേടിയെത്തുന്നതെല്ലാം നായകകഥാപാത്രങ്ങളാണെന്ന് റിപ്പോര്‍ട്ട്. ആളൊരുക്കത്തിന് ശേഷം അപാരസുന്ദര നീലാകാശത്തിലൂടെ വീണ്ടും ഇന്ദ്രന്‍സിനെ തേടി നായക കഥാപാത്രമെത്തിയിരിക്കുകയാണ്. 'ആളൊരുക്ക'ത്തിന് ശേഷം ഇന്ദ്രന്‍സ് നായകനാകുന്ന പുതിയ ചിത്രമാണ് 'അപാര സുന്ദര നീലാകാശം' . ഈ ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ ഇപ്പോള്‍ പുറത്തിറങ്ങിയിരിക്കുകയാണ്. പോസ്റ്ററില്‍ ഇന്ദ്രന്‍സിന്റെ പഴയകാലമുഖമാണ് കാണാന്‍ കഴിയുന്നത്. 

ചിത്രത്തിന്റെ കഥയും സംവിധാനവും പ്രതീഷ് വിജയനാണ് നിര്‍വ്വഹിച്ചിരിക്കുന്നത്. വൈശാഖ് രവീന്ദ്രനാണ് ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും നിര്‍വഹിക്കുന്നത്. രണ്ട് തവണ സംസ്ഥാനപുരസ്‌കാരം സ്വന്തമാക്കിയ രംഘനാഥ് രവിയാണ് ശബ്ദസംവിധാനം. ഷൂട്ട് ആന്‍ഡ് ഷോ ഇന്റര്‍നാഷ്‌നല്‍ പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറില്‍ ധനേഷ് ടി.പി, സുനിത ധനേഷ് എന്നിവരാണ് ചിത്രം നിര്‍മിക്കുന്നത്. ആളൊരുക്കം എന്ന ചിത്രത്തിന് ശേഷം ഇന്ദ്രന്‍സിന് ലഭിക്കുന്ന നായകപ്രാധാന്യമുള്ള ശക്തമായ കഥാപാത്രമായിരിക്കും ഇത് എന്നാണ് വിലയിരുത്തല്‍. ഈ ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരം ഇന്ദ്രന്‍സിന് ലഭിച്ചിരുന്നു. പുതിയ പ്രൊജക്ടുകളുടെ കമ്മിറ്റ്‌മെന്റ് ഇന്ദ്രന്‍സിന്റെ രാശിയായിമാറുമെന്ന പ്രതീക്ഷയിലാണ് മലയാള ചലച്ചിത്ര മേഖല.

Read more topics: # indrans,# apara sundara neelakasham
indrans-apara-sundara-neelakasham

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES