തമിഴ് സൂപ്പര്‍ താരം സൂര്യ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് സൂര്യ 45 .ആര്‍ ജെ ബാലാജി സംവിധാനം നിര്‍വഹിക്കുന്ന ചിത്രത്തെ പറ്റി പ്രതീക്ഷകള്‍ ഏറെയാണ് സൂര്യ ആരാധകര്‍ക്ക്. ചിത്രത്തിന്റേതായി പുറത്തുവരുന്ന അപ്‌ഡേറ്റുകള്‍ക്കെല്ലാം വലിയ രീതിയിലുള്ള പ്രേക്ഷക സ്വീകാര്യത ലഭിക്കാറുണ്ട്. ഇപ്പോള്‍ അത്തരത്തിലൊരു വാര്‍ത്തയാണ് പുറത്തുവരുന്നത്.
സൂര്യ നായകനാകുന്ന നാല്‍പ്പത്തി അഞ്ചാമത് ചിത്രം സൂര്യ 45 ല്‍ മലയാളി താരങ്ങളായ ഇന്ദ്രന്‍സും സ്വാസികയും എത്തുന്നു.താരങ്ങളുടെ പോസ്റ്റര്‍ പങ്കുവെച്ച് അണിയറപ്രവര്‍ത്തകര്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ചിത്രത്തില്‍ സൂര്യയുടെ നായികയാകുന്നത് തൃഷയാണ്
പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന സൂര്യയുടെ ചിത്രത്തില്‍ മലയാളികള്‍ എത്തുന്നതില്‍ വളരെ സന്തോഷത്തിലാണ് ആരാധകര്‍. ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത് സായി അഭയങ്കറാണ്. ജി കെ വിഷ്ണുവാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. ആക്ഷന്‍ എന്റെര്‍റ്റൈനര്‍ എന്നതിനുപരി ഹാസ്യത്തിനും പ്രാധാന്യം നല്‍കുന്ന ചിത്രമാണിതെന്ന് സംവിധായകന്‍ ആര്‍ ജെ ബാലാജി സൂചിപ്പിച്ചിരുന്നു. സൂര്യ 45ന്റെ ചിത്രീകരണം ഇപ്പോള്‍ കോയമ്പത്തൂരില്‍ പുരോഗമിക്കുകയാണ്. 2025 രണ്ടാം പകുതിയില്‍ ആണ് സൂര്യ 45 റിലീസ് ചെയ്യാന്‍ പദ്ധതിയിടുന്നത്.