മലയാളസിനിമയിലെ ക്യൂട്ട് കപ്പിള്‍സാണ് ഇന്ദ്രജിത്തും പൂര്‍ണിമയും. മികച്ച കഥാപാത്രങ്ങളുമായി ഇന്ദ്രജിത്ത് സിനിമയില്‍ സജീവമാകുമ്പോള്‍ വൈറസിലൂടെ സിനിമയിലേക്ക് മടങ്ങി വരവ് നടത്തിയിരിക്കയാണ് പൂര്‍ണിമ. താരത്തിന്റെതായി ചില ചിത്രങ്ങള്‍ റിലീസിന് ഒരുങ്ങുകയാണ്. ഇതിനൊപ്പം തന്നെ പ്രാണ എന്ന ബോട്ടീക്കിലൂടെ ഫാഷന്‍ രംഗത്തും പൂര്‍ണിമ തന്റെ സ്ഥാനം ഉറപ്പിച്ച് കഴിഞ്ഞു. സിനിമയില്‍ എന്ന പോലെ സാമൂഹിക പ്രവര്‍ത്തനങ്ങളിലും ഇന്ദ്രജിത്തും കുടുംബവും സജീവമാണ്. ഇരുവരുടെയും മക്കളായ പ്രാര്‍ത്ഥനയും നക്ഷത്രയും സോഷ്യല്‍ മീഡിയയിലൂടെ ആരാധകര്‍ക്ക് സുപരിചിതരാണ്. നീണ്ട പ്രണയത്തിന് ശേഷമാണ് ഇന്ദ്രജിത്തും പൂര്‍ണിമയും ഒന്നിച്ചത്. പ്രണയം ആദ്യമായി ഇന്ദ്രജിത്ത് പൂര്‍ണിമയോട് തുറന്നുപറഞ്ഞിട്ട് 17 വര്‍ഷം പിന്നിട്ടതിന്റെ സന്തോഷം പൂര്‍ണിമ പങ്കുവച്ചിരുന്നു. തന്നോട് ചേര്‍ന്നിരുന്ന് പാട്ടുപാടുന്ന ഇന്ദ്രജിത്തിന്റെ വീഡിയോ പങ്കുവച്ചാണ് പൂര്‍ണിമ സന്തോഷം പങ്കുവച്ചത്.
ഇന്ന് ഇന്ദ്രജിത്തിന്റെ 40ആം പിറന്നാള്‍ ആണ്. പ്രിയതമന് പിറന്നാള്‍ ആശംസിച്ച് പൂര്‍ണിമ നിരവധി വീഡിയോകളാണ് പങ്കുവച്ചിരിക്കുന്നത്. മകള്‍ പ്രാര്‍ത്ഥനയും സഹോദരന്‍ പൃഥ്വിരാജും സുപ്രിയയുമൊക്കെ താരത്തിന് പിറന്നാള്‍ ആശംസിച്ച് എത്തിയിട്ടുണ്ട്. 40കളിലേക്ക് സ്വാഗതം തന്റെ പുതിയ ഇരുപതുകളില്‍ ജീവിക്കാന്‍ ആരംഭിക്കൂ എന്ന് പൂര്‍ണിമ കുറിച്ചിട്ടുണ്ട്. ഇന്ദ്രജിത്ത് വളരെ മികച്ച ഒരു അച്ഛനും ഭര്‍ത്താവും സുഹൃത്തും ഒക്കെ ആണെന്നും പൂര്‍ണിമ കുറിച്ചിട്ടുണ്ട്. ഏറ്റവും നല്ല അച്ഛന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നിരിക്കയാണ് മകള്‍ പ്രാര്‍ത്ഥന. അച്ഛന്റെ മകളായതില്‍ വളരെയധികം സന്തോഷം ഉണ്ടെന്നും പ്രാര്‍ത്ഥന കുറിച്ചു. ഇന്ദ്രേട്ടന് പിറന്നാള്‍ ആശംസകള്‍ എന്നാണ് പ്രിഥ്വിരാജും സുപ്രിയയും കുറിച്ചത്. പിറന്നാള്‍ ആശംസിച്ച് പൂര്‍ണിമ പങ്കുവച്ച വീഡിയോകള്‍ കാണാം.