Latest News

ഷൂട്ടിങ്ങ് കഴിഞ്ഞ് അച്ഛനെത്തിയതോടെ ഔട്ടിങ്ങ് നടത്തി മക്കള്‍! റെസ്റ്ററന്റിലെ ചിത്രങ്ങള്‍ പങ്കുവച്ച് പൂര്‍ണിമ

Malayalilife
ഷൂട്ടിങ്ങ് കഴിഞ്ഞ് അച്ഛനെത്തിയതോടെ ഔട്ടിങ്ങ് നടത്തി മക്കള്‍! റെസ്റ്ററന്റിലെ ചിത്രങ്ങള്‍ പങ്കുവച്ച് പൂര്‍ണിമ

ലയാളസിനിമയിലെ താരകുടുബമാണ് മല്ലിക സുകുമാരന്റേത്. താരത്തിന്റെ മക്കളും മരുമക്കളും ചെറുമക്കളും പലമേഖലകളിലായി സിനിമയില്‍ സജീവമാണ്. മല്ലികയുടെ രണ്ടു മക്കളും സിനിമയിലെ അവിഭാജ്യ ഘടകങ്ങളായി മാറിക്കഴിഞ്ഞു. ഇന്ദ്രജിത്തിന്റെ ഭാര്യ നടിയായ പൂര്‍ണിമയയാണ്. .താരപദവിയെക്കുറിച്ചോന്നും ചിന്തിക്കാതെ ജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങി ചെന്നുളള ഇവരുടെ പ്രവര്‍ത്തനങ്ങള്‍ ഏറെ ശ്രദ്ധേയമാണ്. ഇപ്പോള്‍ ഏറെ കാലത്തിന് ശേഷം ഇന്ദ്രജിത്തിനെ അടുത്തുകിട്ടിയ സന്തോഷത്തില്‍ പൂര്‍ണിമ പങ്കുവച്ച ചിത്രമാണ് വൈറലായി മാറുന്നത്.

സിനിമയില്‍ എത്രത്തിരക്കാണെങ്കിലും ജീവിതത്തില്‍ എല്ലാം ആഘോഷിക്കുന്ന ദമ്പതിമാരാണ് ഇന്ദ്രജിത്തും പൂര്‍ണിമയും. ഇരുവരുടെയും മക്കളായ പ്രാര്‍ത്ഥനയും നക്ഷത്രയും സോഷ്യല്‍ മീഡിയയിലൂടെ ആരാധകര്‍ക്ക് സുപരിചിതരാണ്. മക്കളോടൊത്ത് സമയം ചിലവഴിക്കുന്നതിന്റെയും പുറത്തു പോകുന്നതിന്റെയും ചിത്രങ്ങള്‍ ഇരുവരും പങ്കുവയ്ക്കാറുണ്ട്. മലയാള സിനിമാപ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താര ജോഡികളാണ് ഇരുവരും. പൂര്‍ണിമ തന്റെ പ്രാണ എന്ന വസ്ത്രബ്രാന്‍ഡുമായി തിരക്കിലാണ്. ഇന്ദ്രജിത്ത് സിനിമാ തിരക്കുകളിലും. ഇപ്പോള്‍ സിനിമാ തിരക്കില്‍ നിന്നും ഒഴിഞ്ഞ്  വീണ്ടും വീട്ടിലെത്തിയ ഇന്ദ്രജിത്തിനൊപ്പമുള്ള ചിത്രമാണ് പൂര്‍ണിമ പങ്കുവച്ചിരിക്കുന്നത്.

 
 
 
 
 
 
 
 
 
 
 
 
 

Jab we met ♥️ #familytime #theindrajithgirls #prarthanaindrajith #nakshatraindrajith

A post shared by Ƥσσяиιмα Ɩи∂яαʝιтн (@poornimaindrajithofficial) on



 കുടുംബസമേതമുള്ള ചിത്രത്തിന്റെ ക്യാപ്ഷന്‍ ജബ് വി മെറ്റ് എന്നാണ്. അതീവ സന്തോഷത്തോടെ ചിരിച്ച് ഫോട്ടോയ്ക്ക് പോസ് ചെയ്തിരിക്കുകയാണ് എല്ലാവരും. ഏതോ റസ്റ്ററന്റില്‍ നിന്നുള്ള ചിത്രങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ഇന്ദ്രജിത്ത് ഗേള്‍സ് എന്നാണ് പൂര്‍ണിമ ഹാഷ്ടാഗ് നല്‍കിയിരിക്കുന്നത്. നിരവധി പേരാണ് ചിത്രങ്ങള്‍ക്ക് കമന്റുകളുമായി എത്തുന്നത്.  വില്ലത്തരത്തിലൂടെയാണ് തുടങ്ങിയതെങ്കിലും പിന്നീട് ഇന്ദ്രജിത്ത് ട്രാക്ക് മാറ്റിയിരുന്നു. വ്യത്യസ്തമായ നിരവധി സിനിമകളാണ് അദ്ദേഹത്തിന്റേതായി ഒരുങ്ങുന്നത്. ചിത്രീകരണത്തിരക്കില്‍ നിന്നും വീട്ടിലേക്ക് എത്തിയ സന്തോഷം പങ്കുവെച്ച് ഇന്ദ്രജിത്തും എത്തിയിട്ടുണ്ട്.

Read more topics: # indrajith sukumaran,# and family
indrajith sukumaran and family

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക