ദളപതി വിജയ് നായകനായ ബിഗില്‍ എന്ന സിനിമയില്‍ വിജയ്ക്കൊപ്പം ശ്രദ്ധ നേടിയ കുറച്ച് താരങ്ങളില്‍ ഒരാളായിരുന്നു പാണ്ഡിയമ്മ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ഇന്ദ്രജ. തമിഴ് നടന് റോബോ ശങ്കറിന്റെ മകള്‍ ആണ് ഇന്ദ്രജ. ഇന്ന് ഇന്ദ്രജയുടെ വിവാഹം ആയിരുന്നു.
തായ് മാമന് അതായത് അമ്മയുടെ സഹോദരന് കാര്‍ത്തിക്ക് ആണ് ഇന്ദ്രജയെ വിവാഹം ചെയ്തിരിക്കുന്നത്. ഇവരുടെ വിവാഹ ചിത്രങ്ങള്‍ ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയി കഴിഞ്ഞിരിക്കുകയാണ്.
ഏറെ നാളത്തെ പ്രണയത്തിനൊടുവില്‍ ആണ് ഇന്ദ്രജയും കാര്‍ത്തിക്കും വിവാഹിതരായിരിക്കുന്നത്. ഡോക്ടര്‍ ആണ് കാര്‍ത്തിക്ക് എന്ന് ഇന്ദ്രജ മുന്‍പ് പറഞ്ഞിട്ടുണ്ട്.ഇന്ദ്രജയുടെ ലവ് സ്റ്റോറി ആണ് വിവാഹത്തിന് മെഹന്ദി തീം ആയി കയ്യില്‍ വരച്ചതും. 2003 മെയ് 17 ന് ജനിച്ച ഇന്ദ്രജയ്ക്ക് 20 വയസ്സാണ് പ്രായം.