ചെറുപ്പത്തില്‍ ശത്രുക്കളെ പോലെ;രണ്ടിലൊരാള്‍ മരിച്ചു പോണേ എന്ന് വരെ ചിന്തിച്ചിട്ടുണ്ട്; സുഹൃത്തുക്കള്‍ വിളിച്ചിരുന്നത് 'ചാര്‍ളി ചേച്ചി'യെന്ന്; കല്യാണം കഴിപ്പിച്ച് അയക്കണമെന്ന ആഗ്രഹം അമ്മയ്ക്ക് ഇല്ലായിരുന്നു; സന്യാസം ചേച്ചിയുടെ ചോയ്സ്; ഇപ്പോള്‍ എനിക്കൊരു ഷീല്‍ഡ് പോലെയാണ്; നിഖില വിമല്‍ സന്യാസ ജീവിതം തെരഞ്ഞെടുത്ത ചേച്ചിയെക്കുറിച്ച് പറഞ്ഞത്

Malayalilife
ചെറുപ്പത്തില്‍ ശത്രുക്കളെ പോലെ;രണ്ടിലൊരാള്‍ മരിച്ചു പോണേ എന്ന് വരെ ചിന്തിച്ചിട്ടുണ്ട്; സുഹൃത്തുക്കള്‍ വിളിച്ചിരുന്നത് 'ചാര്‍ളി ചേച്ചി'യെന്ന്; കല്യാണം കഴിപ്പിച്ച് അയക്കണമെന്ന ആഗ്രഹം അമ്മയ്ക്ക് ഇല്ലായിരുന്നു; സന്യാസം ചേച്ചിയുടെ ചോയ്സ്; ഇപ്പോള്‍ എനിക്കൊരു ഷീല്‍ഡ് പോലെയാണ്; നിഖില വിമല്‍ സന്യാസ ജീവിതം തെരഞ്ഞെടുത്ത ചേച്ചിയെക്കുറിച്ച് പറഞ്ഞത്

മാസങ്ങള്‍ക്കുമുമ്പായിരുന്നു നടി നിഖില വിമലിന്റെ സഹോദരി അഖില്‍ വിമല്‍ സന്യാസം സ്വീകരിച്ചത്.അവന്തികാ ഭാരതി എന്നാണ് പുതിയ പേര്സന്യാസ വേഷത്തിലിരിക്കുന്ന ചിത്രവും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. സഹോദരി സന്യാസം സ്വീകരിച്ചതിനെക്കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ് നിഖിലയിപ്പോള്‍.

സഹോദരിയുടെ തീരുമാനത്തെ താന്‍ പൂര്‍ണ്ണമായി മാനിക്കുന്നുവെന്നും, ഇതൊരു വ്യക്തിപരമായ തിരഞ്ഞെടുപ്പാണെന്നും നടി വ്യക്തമാക്കി. ഒരു ഡോക്ടറോ നടിയോ ആകാന്‍ ആഗ്രഹിക്കുന്നതുപോലെയുള്ള ഒരു 'പ്രൊഫഷന്‍' ആയിട്ടാണ് സന്യാസത്തെ താന്‍ കാണുന്നതെന്നും, അത്തരം ഒരു സുപ്രധാന തീരുമാനം എടുക്കാന്‍ സഹോദരിക്ക് എല്ലാ അവകാശങ്ങളുമുണ്ടെന്നും നിഖില മനോരമയുടെ 'ഹോര്‍ത്തൂസ്' എന്ന പരിപാടിയില്‍ നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. 

ബുദ്ധിയും അറിവുമുള്ള വ്യക്തിയായ സഹോദരി, ആഴത്തിലുള്ള ചിന്തകള്‍ക്കും യാത്രകള്‍ക്കും പഠനങ്ങള്‍ക്കും ശേഷമാണ് ഈ തീരുമാനമെടുത്തതെന്നും നിഖില ചൂണ്ടിക്കാട്ടി. 'ചാര്‍ളി ചേച്ചി' എന്ന് സുഹൃത്തുക്കള്‍ സ്‌നേഹപൂര്‍വ്വം വിളിച്ചിരുന്ന സഹോദരി, നിരന്തരം പഠിക്കുകയും ലോകം ചുറ്റി സഞ്ചരിക്കുകയും ചെയ്യുന്ന പ്രകൃതക്കാരിയാണെന്നും നടി വിശദീകരിച്ചു. അത്രയും കഴിവുകളുള്ള ഒരാള്‍ എടുക്കുന്ന തീരുമാനത്തെ ബഹുമാനിക്കുകയും അതിനൊപ്പം നില്‍ക്കുകയുമാണ് താന്‍ ചെയ്യേണ്ടതെന്നും നിഖില കൂട്ടിച്ചേര്‍ത്തു. 

സഹോദരിയുടെ തീരുമാനത്തില്‍ അമ്മയ്ക്ക് ചെറിയ വിഷമമുണ്ടായിരുന്നെങ്കിലും, കല്യാണം കഴിപ്പിച്ച് അയക്കണം എന്നൊരു പ്രതീക്ഷ അമ്മയ്ക്ക് ഉണ്ടായിരുന്നില്ലെന്ന് താന്‍ ചോദിച്ചറിഞ്ഞതായും നിഖില വെളിപ്പെടുത്തി. കുട്ടിക്കാലത്ത് താനും സഹോദരിയും കടുത്ത ശത്രുക്കളായിരുന്നെന്നും, മറ്റ് സഹോദരങ്ങളെപ്പോലെ അസൂയയും വെറുപ്പുമുണ്ടായിരുന്നെന്നും നിഖില ഓര്‍മ്മിച്ചു. 'രണ്ടിലൊരാള്‍ മരിച്ചു പോണേ എന്ന് വരെ ചിന്തിച്ചിരുന്ന' അത്രയും ശത്രുതയിലായിരുന്നുവെന്ന് അവര്‍ പറഞ്ഞു. 

അമ്മയുടെ ഡാന്‍സ് ക്ലാസിലെ ഇഷ്ടപ്പെട്ട ചേച്ചിമാരുടെ പേരെഴുതിയ പുസ്തകത്തില്‍ പോലും സഹോദരിയുടെ പേര് താന്‍ ഉള്‍പ്പെടുത്തിയിരുന്നില്ലെന്ന് നിഖില രസകരമായി പങ്കുവെച്ചു. എന്നാല്‍, ഒരു പ്രായം കഴിഞ്ഞതോടെയാണ് ഇരുവരും അടുത്ത സുഹൃത്തുക്കളായത്. കഴിഞ്ഞ പത്ത് വര്‍ഷം മാത്രമാണ് തങ്ങള്‍ ഇത്രയും അടുപ്പത്തിലായിട്ടുള്ളതെന്നും നിഖില പറഞ്ഞു.

ഇപ്പോള്‍ എനിക്കൊരു ഷീല്‍ഡ് പോലെയാണ് അവള്‍. എനിക്ക് എന്തെങ്കിലും പ്രശ്നം വന്ന്, ഞാനത് കുളമാക്കി എന്ന് പറയുന്ന അവസ്ഥയില്‍ കൊണ്ടു കൊടുത്താലും അവളത് പരിഹരിച്ച് തരും. അവള്‍ സന്യാസം സ്വീകരിച്ചു, അത് അവളുടെ പ്രൊഫഷന്‍ പോലെയാണ് ഞാന്‍ കാണുന്നത്. ഞാന്‍ ചോയ്സുകളില്‍ വിശ്വസിക്കുന്ന ആളാണ്. എല്ലാവര്‍ക്കും അവരവരുടെതായ ചോയ്സുകളെടുക്കണം എന്നാണ് എന്റെ വിശ്വാസം. അങ്ങനെ അവളെടുത്ത ചോയ്സ് ആണത്. ചേച്ചിയുടെ കല്യാണം കൂടാന്‍ പറ്റിയില്ല എന്ന വിഷമം മാത്രമേ എനിക്കുള്ളൂ'' എന്നും നിഖില വിമല്‍ പറയുന്നു.

ikhila vimal about her sister

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES