കേരള സംസ്ഥാന ചലച്ചിത്രഅക്കാദമി സംഘടിപ്പിക്കുന്ന 24--ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ പൊതുവിഭാഗത്തിനായുള്ള ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ചൊവ്വാഴ്ച രാവിലെ പത്തിന് ആരംഭിച്ചു. ഇതിനായി തിരുവനന്തപുരം ടാഗോര്‍ തിയറ്ററില്‍ ഹെല്‍പ്പ് ഡെസ്‌ക് പ്രവര്‍ത്തിക്കും.ഡിസംബര്‍ ആറുമുതല്‍ 13 വരെ വരെയാണ് മേള
1000 രൂപയാണ് പൊതുവിഭാഗത്തിനുള്ള ഡെലിഗേറ്റ് ഫീസ്. 26 മുതല്‍ രജിസ്റ്റര്‍ ചെയ്യുന്നവര്‍ 1500 രൂപ അടയ്ക്കണം. ചലച്ചിത്ര, ടി വി മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും ഫിലിം സൊസൈറ്റി പ്രവര്‍ത്തകര്‍ക്കും 15 മുതല്‍ 25 വരെയും മാധ്യമപ്രവര്‍ത്തകര്‍ക്ക് 20 മുതല്‍ 25 വരെയും രജിസ്റ്റര്‍ ചെയ്യാം.