രാജ്യാന്തര ചലിച്ചിത്രോത്സവങ്ങളില്‍ മികച്ച അഭിപ്രായം കേട്ട് ഇടം എന്ന ചിത്രത്തിന് തിരുവനന്തപുരം രാജ്യാന്തര ചലച്ചിത്രമേളയില്‍ അവസരം ലഭിക്കാത്തതില്‍ പ്രതിഷേ്ധം അറിയിച്ച് നടന്‍ ഹരീഷ് പേരടി. നല്ലസിനിമ, നല്ല നടി തുടങ്ങിയ നിരവധി അവാര്‍ഡുകള്‍വാരികൂട്ടി... എന്നിട്ടും നമ്മുടെ ചലിച്ചിത്രോത്സവത്തില്‍ ഇടത്തിന് ഇടമില്ലാ... ഇതുപോലെ തിയറ്ററുകളില്‍ പ്രദര്‍ശിപ്പിക്കാന്‍ വിതരണക്കാര്‍ തയ്യാറാവാത്ത നിരവധി സിനിമകള്‍ക്ക് തിരുവനന്തപുരത്ത് ഇടമില്ലാ.
''വൈറസ് നിങ്ങളുടെ ബോധത്തെ ബാധിച്ചില്ലെങ്കില്‍ സാറ്റ്ലൈറ്റും തിയേറ്റര്‍ കലക്ഷനും കിട്ടിയ സ്വന്തം സിനിമ പിന്‍വലിച്ച് ഇടം കിട്ടാത്തവര്‍ക്ക് ഇടംകൊടുക്കാന്‍ മാതൃകയാവു സഖാവെ...'' എന്ന് സംവിധായകന്‍ ആഷിക് അബുവിനോട് എന്ന വണ്ണം ചൂണ്ടിക്കാണിക്കുന്നു. മേളയില്‍ ആഷിഖ് അബു സംവിധാനം ചെയ്ത വൈറസ് എന്ന സിനിമ പ്രദര്‍ശിപ്പിക്കുന്നുണ്ട്.
ഹരീഷ് പേരടിയുടെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം,
ഇടം എന്ന ഈസിനിമ ഈ ചിത്രത്തില്‍ പരാമര്‍ശിക്കുന്ന അത്രയും രാജ്യാന്തര ചലിച്ചിത്രോത്സവങ്ങളില്‍ പങ്കെടുത്തു...നല്ലസിനിമ,നല്ല നടി തുടങ്ങിയ നിരവധി അവാര്‍ഡുകള്‍വാരികൂട്ടി...എന്നിട്ടും നമ്മുടെ ചലിച്ചിത്രോത്സവത്തില്‍ ഇടത്തിന് ഇടമില്ലാ... ഇതുപോലെ തിയറ്ററുകളില്‍ പ്രദര്‍ശിപ്പിക്കാന്‍ വിതരണക്കാര്‍ തയ്യാറാവാത്ത നിരവധി സിനിമകള്‍ക്ക് തിരുവനന്തപുരത്ത് ഇടമില്ലാ..UAPA കേസില്‍ പോലീസിനുമേല്‍ സര്‍ക്കാറിന് നിയന്ത്രണമില്ലാ എന്ന് പറഞ്ഞ ആഷിക് അബുവിന് ഈ സര്‍ക്കാറിന് ചലച്ചിത്ര അക്കാഡമിയുടെ മേല്‍ നിയന്ത്രണമില്ലാ എന്ന് പറയാന്‍ എന്താണ് മുട്ടടിക്കുന്നത്?.... വൈറസ് നിങ്ങളുടെ ബോധത്തെ ബാധിച്ചില്ലെങ്കില്‍ സാറ്റ്ലൈറ്റും തിയേറ്റര്‍ കലക്ഷനും കിട്ടിയ സ്വന്തം സിനിമ പിന്‍വലിച്ച് ഇടം കിട്ടാത്തവര്‍ക്ക് ഇടംകൊടുക്കാന്‍ മാതൃകയാവു സഖാവെയെന്നും ഹരീഷ് ഫെയസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു
ലാറ്റിനമേരിക്കയിലെ നവകൊളോണിയലിസത്തിനെതിരായ വിമോചനപ്പോരാട്ടങ്ങളുടെ നാള്‍വഴികളെ ദൃശ്യപരമായി അടയാളപ്പെടുത്തുന്ന 'ദ അവര്‍ ഓഫ് ദ ഫര്‍ണസസ്', അര്‍ജന്റീനയിലേക്കുള്ള ബഹുരാഷ്ട്ര കുത്തക കമ്പനികളുടെ അധിനിവേശവും സ്വകാര്യവത്കരണവും ആ സമൂഹത്തെ സാമ്പത്തികമായും രാഷ്ട്രീയമായും എങ്ങനെ തകര്‍ത്തുവെന്ന് അന്വേഷിക്കുന്ന 'സോഷ്യല്‍ ജെനോസൈഡ്' തുടങ്ങിയ രാഷ്ട്രീയ ചിത്രങ്ങളിലൂടെ ചലച്ചിത്രചരിത്രത്തിലെ അതികായനായി മാറിയ സൊളാനസിന്റെ അഞ്ച് ചിത്രങ്ങള്‍ മേളയില്‍ പ്രദര്‍ശിപ്പിക്കും.ഇന്ത്യയിലെ പരീക്ഷണ സിനിമകളുടെ പാക്കേജ്, വിഘടനാനന്തര യുഗോസ്ലാവിയന്‍ സിനിമകളുടെ പാക്കേജ്, മൃണാള്‍സെന്‍, ഗിരീഷ് കര്‍ണാട്, ലെനിന്‍ രാജേന്ദ്രന്‍, എം ജെ രാധാകൃഷ്ണന്‍ എന്നിവര്‍ക്ക് സ്മരണാഞ്ജലിയര്‍പ്പിക്കുന്ന ഹോമേജ് വിഭാഗം എന്നിവയും മേളയിലെ മറ്റ് ആകര്‍ഷണങ്ങളാണ്. മല്‍സരവിഭാഗം, ഇന്ത്യന്‍ സിനിമ, ലോകസിനിമ തുടങ്ങിയ വിഭാഗങ്ങളിലായി 180 ഓളം ചിത്രങ്ങള്‍ മേളയില്‍ പ്രദര്‍ശിപ്പിക്കും. 14 തിയേറ്ററുകളിലായാണ് പ്രദര്‍ശനം നടക്കുക.