Latest News

പൃഥ്വിരാജ്,പാര്‍വ്വതി തിരുവോത്ത് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നിസാം ബഷീര്‍ സംവിധാനം ചെയ്യുന്ന ഐ,നോബഡി;ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

Malayalilife
 പൃഥ്വിരാജ്,പാര്‍വ്വതി തിരുവോത്ത് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നിസാം ബഷീര്‍ സംവിധാനം ചെയ്യുന്ന ഐ,നോബഡി;ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

പൃഥ്വിരാജ്,പാര്‍വ്വതി തിരുവോത്ത് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നിസാം ബഷീര്‍ സംവിധാനം ചെയ്യുന്ന 'ഐ,നോബഡി ' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസായി. സംവിധായകന്‍ നിസാം ബഷീറിന്റെ ജന്മദിനത്തോടനുബന്ധിച്ചാണ് ഈ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തത്.

പൃഥ്വിരാജ് പ്രൊഡക്ഷന്‍സ്, ഇ ഫോര്‍ എക്‌സ്‌പെരിമെന്റ്‌സ് എന്നീ ബാനറില്‍ സുപ്രിയ മേനോന്‍, മുകേഷ് ആര്‍ മേത്ത,സി. വി. സാരഥി എന്നിവര്‍ ചേര്‍ന്ന്  നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ അശോകന്‍,മധുപാല്‍,വിനയ് ഫോര്‍ട്ട്,ഹക്കിം ഷാജഹാന്‍,ലുക്മാന്‍ ആവറാന്‍,ഗണപതി തുടങ്ങിയ പ്രമുഖ താരങ്ങളും അഭിനയിക്കുന്നു.

കെട്ട്യോളാണ് മാലാഖ,റോഷാക്ക് എന്നീ ചിത്രങ്ങള്‍ക്കു ശേഷം നിസാം ബഷീര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'നോബഡി'.ദിനേശ് പുരുഷോത്തമന്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു.സമീര്‍ അബ്ദുള്‍ തിരക്കഥ സംഭാഷണമെഴുതുന്നു.മമ്മൂട്ടി ചിത്രമായ റോഷാക്കിനു ശേഷം സമീര്‍ അബ്ദുള്ള തിരക്കഥ എഴുതുന്ന ചിത്രമാണ് 'നോബഡി'.എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍-ഹാരിസ് ദേശം,പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-റിന്നി ദിവാകര്‍,എഡിറ്റര്‍-റെമീസ് എംബി,പ്രൊഡക്ഷന്‍ ഡിസൈന്‍-അര്‍ഷാദ് നക്കോത്ത്,വസ്ത്രാലങ്കാരം-ധന്യ ബാലകൃഷ്ണന്‍,മേക്കപ്പ്-റോണെക്‌സ് സേവ്യര്‍,
അസോസിയേറ്റ് ഡയറക്ടര്‍-ബെനിലാല്‍ ബി,ബിനു ജി നായര്‍,
ആക്ഷന്‍-കലൈ കിംഗ്‌സണ്‍, സൗണ്ട് ഡിസൈന്‍-നിക്‌സണ്‍ ജോര്‍ജ്ജ്, വിഎഫ്എക്‌സ്-ലവകുശ,സ്റ്റില്‍സ്-രോഹിത് കെ സുരേഷ്,
പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്-വിനോഷ് കൈമള്‍,
പ്രമോഷന്‍സ് -പോഫാക്റ്റിയോ, ഡിസൈന്‍-യെല്ലോ ടൂത്ത്‌സ്,പി ആര്‍ ഒ-എ എസ് ദിനേശ്.

Read more topics: # ,# നോബഡി '
i nobody POSTER

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES