Latest News

നാടക കലാകാരന്മാരുടെ കൂട്ടായ്മയില്‍ ഒരുങ്ങന്ന ഹത്തനെ ഉദയ 'തുടങ്ങി

Malayalilife
നാടക കലാകാരന്മാരുടെ കൂട്ടായ്മയില്‍ ഒരുങ്ങന്ന ഹത്തനെ ഉദയ 'തുടങ്ങി

കാസര്‍കോഡ് തൃക്കരിപ്പൂര്‍ നാടക കലാകാരന്മാരുടെ കൂട്ടായ്മയില്‍ ഒരുങ്ങന്ന ചിത്രമാണ് 'ഹത്തനെ ഉദയ '.നാട്യധര്‍മ്മി ക്രിയേഷന്‍സിന്റെ ബാനറില്‍
കുഞ്ഞിരാമ പണിക്കര്‍ കഥ തിരക്കഥ സംഭാഷണമെഴുതി സംവിധാനം ചെയ്യുന്ന 'ഹത്തനെ ഉദയ ' എന്ന ചിത്രത്തിന്റെ പൂജയും സ്വിച്ചോണ്‍ കര്‍മ്മം തൃക്കരിപ്പൂര്‍ സി ച്ച് മുഹമ്മദ് കോയ സ്മാരക ടൗണ്‍ ഹാളില്‍ വെച്ച് നടന്നു.

ടി ഐ മധുസൂദനന്‍ എംഎല്‍എ ടൈറ്റില്‍ പ്രകാശനവും സ്വിച്ചോണ്‍ കര്‍മ്മവും നിര്‍വഹിച്ചു.തൃക്കരിപ്പൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി കെ ബാവ മുഖ്യാതിഥി ആയിരുന്നു.വടക്കേ മലബാറിലെ പൗരാണികമായ നേര്‍ക്കാഴ്ചകളുടെ പശ്ചാത്തലത്തില്‍ ദൃശ്യവല്‍ക്കരിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം മുഹമ്മദ് എ  നിര്‍വഹിക്കുന്നു.

വൈശാഖ് സുഗുണന്‍ എഴുതിയ വരികള്‍ക്ക് എബി സാമുവല്‍ സംഗീതം പകരുന്നു. എഡിറ്റര്‍-ബിനു നെപ്പോളിയന്‍,പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-എല്‍ദോ സെല്‍വരാജ്, പ്രൊഡക്ഷന്‍ ഡിസൈനര്‍-കൃഷ്ണന്‍ കോളിച്ചാല്‍,ആര്‍ട്ട് ഡയറക്ടര്‍- അഖില്‍,മേക്കപ്പ്-രജീഷ് ആര്‍ പൊതാവൂര്‍, വസ്ത്രാലങ്കാരം-അരവിന്ദ് കെ ആര്‍,സ്റ്റില്‍സ്- ഷിബി ശിവദാസ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-റജില്‍ കൈസി,സംവിധാന സഹായികള്‍-രഞ്ജിത്ത് മഠത്തില്‍,ലെനിന്‍ ഗോപിന്‍, നിവിന്‍ നാലപ്പാടന്‍,അഭിഷേക് കെ ലക്ഷ്മണന്‍,ആക്ഷന്‍-അഷറഫ് ഗുരുക്കള്‍,പ്രൊഡക്ഷന്‍  എക്‌സിക്യൂട്ടീവ്-മണ്‍സൂര്‍ വെട്ടത്തൂര്‍,പ്രൊഡക്ഷന്‍ മാനേജര്‍-നസ്രൂദ്ദീന്‍,പി ആര്‍ ഒ- എ എസ് ദിനേശ്.

Read more topics: # ഹത്തനെ ഉദയ
hathana udaya start shoot

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES