തിരക്കഥാകൃത്തും അവതാരകനുമായ ഹരി പി.നായര്‍ വിവാഹിതനായി. ശ്രീ ലക്ഷ്മിയാണ് വധു. രമേഷ് പിഷാരടി സംവിധാനം ചെയ്ത പഞ്ചവര്‍ണതത്ത എന്ന സൂപ്പര്‍ഹിറ്റ് സിനിമയുടെ സഹതിരക്കഥാകൃത്തായിരുന്നു. നിവേദ്യം, ഇഷ്ടം എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. ടെലിവിഷന്‍ അവതരണരംഗത്ത് സജീവ സാന്നിധ്യമാണ്.
നടന്മാരായ ജയറാം, ദിലീപ്, ജയസൂര്യ, കുഞ്ചാബോ ബോബന്‍, സുരാജ് വെഞ്ഞാറമൂട്, രമേഷ് പിഷാരടി, മണിയന്‍പിള്ള രാജു, നാദീര്‍ഷാ, ധര്‍മജന്‍, ടിനി ടോം, ഗോവിന്ദ് പത്മസൂര്യ, വിഷ്ണു ഉണ്ണികൃഷ്ണന്‍, ബിബിന്‍ ജോര്‍ജ്, നടി കെ.പി.എ.സി. ലളിത, അഞ്ജലി, ഗായകരായ എം.ജി. ശ്രീകുമാര്‍, ജ്യോത്സന, സന്നിധാനന്ദന്‍, മിമിക്രിതാരം കെ.എസ്. പ്രസാദ് തുടങ്ങിയ സിനിമാരംഗത്തെ നിരവധിപേര്‍ മധുവരന്മാര്‍ക്ക് ആശംസനേരാനെത്തി.