Latest News

പ്രണയ ദിനത്തില്‍ അറിയാം മലയാള സിനിമയില്‍ പ്രണയവിവാഹിതരായ താരങ്ങളെ

Malayalilife
 പ്രണയ ദിനത്തില്‍ അറിയാം മലയാള സിനിമയില്‍ പ്രണയവിവാഹിതരായ താരങ്ങളെ

ഷാജി കൈലാസ് -ചിത്ര

മലയാളത്തിലെ മുന്‍നിര സംവിധായകരിലൊരാളായ ഷാജി കൈലാസും ഭാര്യ ആനിയും പ്രണയിച്ച് വിവാഹിതരായവരാണ്. സിനിമയില്‍ തിളങ്ങി നില്‍ക്കുന്ന സമയത്ത് വിവാഹിതയായ താരമാണ് ചിത്ര എന്ന ആനി. പ്രേക്ഷകരുടെ പ്രിയപ്പെട്ട താരദമ്പതികളിലൊരാള്‍ കൂടിയാണ് ഇവര്‍. ഇന്നും താരത്തിന്റെ തിരിച്ചുവരവ് കാത്തിരിക്കുന്ന ആരാധകരുണ്ട്. കുക്കറി ഷോയിലൂടെ താരം വീണ്ടും സ്‌ക്രീനിലേക്കെത്തിയിരുന്നു. ്അത് കൂടാതെ സമോസ കോര്‍ണര്‍ എന്ന പേരില്‍ വ്യത്യസ്ത രുചികളൊരുക്കി താരം ബിസിനസ്സിലേക്കും ചുവടുവച്ചിരിക്കയാണ്. 

ജയറാം -പാര്‍വതി

പത്മരാജന്‍ സിനിമയിലൂടെ തുടക്കം കുറിച്ചതാണ് ജയറാം. വിടര്‍ന്ന കണ്ണുകളുമായി സിനിമയിലേക്കെത്തിയ പാര്‍വതിയോട് ഇന്നും പ്രേക്ഷകര്‍ക്ക്

പ്രത്യേക ഇഷ്ടമാണ്. താരജോഡികളായി മുന്നേറുന്നതിനിടയിലാണ് ഇരുവരും പ്രണയത്തിലായത്. എതിര്‍പ്പുകളെ അവഗണിച്ചായിരുന്നു ഇരുവരും വിവാഹിതരായത്. വിവാഹത്തോടെ സിനിമയില്‍ നിന്നും പാര്‍വതി ബൈ പറയുകയായിരുന്നു. ഇവര്‍ക്ക് പിന്നാലെ മകനായ കാളിദാസ് സിനിമയിലേക്കെത്തിയിരുന്നു. ബാലതാരത്തില്‍ നിന്നും നായകനിലേക്കുയര്‍ന്ന താരപുത്രന് മികച്ച സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. പാര്‍വ്വതി നൃത്തത്തില്‍ ഇപ്പോഴും സജീവയാണ്. 

ബിജു മേനോന്‍- സംയുക്ത

മഴയും  മേഘമല്‍ഹാറുമൊക്കെ ഇന്നും പ്രേക്ഷകര്‍ ഓര്‍ത്തിരിക്കുന്നതിന് പിന്നിലെ പ്രധാന കാരണങ്ങളിലൊന്നാണ് ബിജു മേനോന്‍-സംയുക്ത വര്‍മ്മ ജോഡികളാണ്. സ്‌ക്രീനിലെ കെമിസ്ട്രി ജീവിതത്തിലും ഉണ്ടായതോടെ ഇരുവരും ഒന്നിക്കുകയായിരുന്നു. വിവാഹത്തോടെ സിനിമയില്‍ നിന്നും മാറിയ മറ്റൊരു നടിയാണ് സംയുക്ത. ഇടയ്ക്ക് പരസ്യങ്ങളില്‍ താരം അഭിനയിച്ചിരുന്നു. താരത്തിന്റെ യോഗ പരിശീലന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. മലയാള സിനിമ ഏറ്റെടുത്ത താരജോഡികള്‍ മുന്‍പിലാണ് ഇവര്‍. 

ഇന്ദ്രജിത്ത് -പൂര്‍ണ്ണിമ

ഒരുകാലത്ത് ടെലിവിഷന്‍ പരമ്പരകളില്‍ നിറഞ്ഞുനിന്നിരുന്ന മുഖമായിരുന്നു പൂര്‍ണ്ണിമയുടേത്. ലൊക്കേഷനില്‍ വെച്ചായിരുന്നു ഇന്ദ്രജിത്ത് പൂര്‍ണ്ണിമയെ കണ്ടുമുട്ടിയത്. ആദ്യകാഴ്ചയ്ക്ക് ശേഷം അടുത്ത സുഹൃത്തുക്കളായി മാറിയ ഇരുവരും പിന്നീട് പ്രണയിതാക്കളായി മാറുകയായിരുന്നു. വിവാഹ ശേഷം മിനിസ്‌ക്രീനില്‍ അവതാരകയുടെ വേഷത്തിലായിരുന്നു താരപത്നിയെ കണ്ടത്. മികച്ച താരജോഡികളാണ് ഇരുവരും. പ്രാണ എന്ന പേരിലുളള പൂര്‍ണിമയുടെ ഫാഷന്‍ ബോട്ടീക്ക് വളരെ പ്രസിദ്ധമാണ്. ഇപ്പോള്‍ ്ആഷിഖ് അബു ചിത്രമായ വൈറസിലൂടെ സിനിമയിലേക്ക് തിരിച്ചെത്താനുള്ള തയ്യാറെടുപ്പിലാണ് പൂര്‍ണ്ണിമ.

പൃഥ്വിരാജ് -സുപ്രിയ

യുവതാരനിരയില്‍ ഏറെ ശ്രദ്ധേയനായ പൃഥ്വിരാജിന്റേതും പ്രണയവിവാഹമായിരുന്നു. അഭിമുഖ പരിപാടിയുമായി ബന്ധപ്പെട്ട് തുടങ്ങിയ സൗഹൃദം പ്രണയമായി മാറുകയായിരുന്നു. അലംകൃത ന്നെ മകളും ഇരുവര്‍ക്കുമുണ്ട്. മാധ്യമപ്രവര്‍ത്തകയായ സുപ്രിയ പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ അമരക്കാരിലൊരാളുകൂടിയാണ്. നിര്‍മ്മാതാവെന്ന നിലയില്‍ നയനെ നയിച്ചത് സുപ്രിയ ആയിരുന്നുവെന്ന് മല്ലിക സുകുമാരന്‍ വ്യക്തമാക്കിയിരുന്നു. 

ജയസൂര്യ-സരിത

സിനിമയിലെത്തുന്നതിന് മുന്‍പ് തന്നെ ജയസൂര്യ ജീവിതസഖിയെ കണ്ടെത്തിയിരുന്നു. ചാനലില്‍ പരിപാടി അവതരിപ്പിച്ചിരുന്ന സമയത്ത് ശബ്ദം മാറ്റി സരിതയെ വിളിക്കുന്നതിനെക്കുറിച്ചൊക്കെ നേരത്തെ താരം തുറന്നുപറഞ്ഞിരുന്നു. ജയസൂര്യയുടെ മിക്ക ചിത്രങ്ങളുടേയും കോസ്റ്റിയൂം ഡിസൈനിങ് നിര്‍വ്വഹിക്കുന്നത് ഇപ്പോള്‍ ഭാര്യ സരിതയാണ്.  ഡിസൈനിങ്ങിനോട് താല്‍പര്യമുള്ള സരിത ഇപ്പോള്‍ അറിയപ്പെടുന്ന കോസ്റ്റ്യൂമറാണ്. ദേജാവുമായി സജീവമാണ് താരപത്‌നി.

ആഷിഖ് അബു- റിമ കല്ലിങ്കല്‍

മലയാള സിനിമയിലെ മാതൃകാ താരദമ്പതികളായി വിശേഷിപ്പിക്കപ്പെടുന്നവരാണ് ആഷിഖ് അബുവും റിമ കല്ലിങ്കലും. വളരെ സിംപിളായാണ് ഇരുവരും വിവാഹം നടത്തിയത്. ഇന്റര്‍കാസ്റ്റ് മാര്യേജാണെങ്കില്‍ക്കൂടിയും മതം മാറ്റത്തിനൊന്നും ഇരുവരും തയ്യാറായിരുന്നില്ല. 2013ലാണ് ഇവര്‍ ഒന്നിച്ചത്. വിവാഹ ശേഷവും റിമ സിനിമയില്‍ സജീവമാണ്. മാമാങ്കമെന്ന നൃത്ത വിദ്യാലയവും റിമ നടത്തുന്നുണ്ട്. ഇരവരും  ഒരുമിച്ചുളള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയ ഏറ്റെടുക്കാറുണ്ട്. 

പ്രിയാമണി -മുസ്തഫ

പ്രണയിച്ച് വിവാഹിതരായവരാണ് പ്രിയാമണിയും മുസ്തഫയും. 2017 ലായിരുന്നു ഇരുവരുടെയും വിവാഹം. സിനിമയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന മുസ്തഫ പ്രിയാമണിക്കൊപ്പം പരസ്യത്തില്‍ പ്രത്യക്ഷപ്പെട്ടിരുന്നു.  വിവാഹ ശേഷവും പ്രിയാമണി സ്‌ക്രീനില്‍ സജീവമാണ്. സിനിമയും നൃത്തവും റിയാലിറ്റി ഷോയുമൊക്കെയായി ആകെ തിരക്കിലാണ് താരം.

കുഞ്ചാക്കോ ബോബന്‍- പ്രിയ

ചോക്ലേറ്റ് ഹീറോയായി തിളങ്ങി നിന്നിരുന്ന കാലത്താണ് കുഞ്ചാക്കോബോബന്‍ വിവാഹിതനായത്. നിറത്തിലെ അഭിനയത്തിലൂടെ നിരവധി ആരാധികമാരാണ് താരത്തിന് ഉണ്ടായത്. സിനിമയില്‍ മികച്ച വേഷങ്ങളുമായി തിളങ്ങുന്ന സമയത്താണ് ചാക്കോച്ചന്‍ തന്റെ പ്രണയത്തെക്കുറിച്ച് വെളിപ്പെടുത്തുന്നതും. പ്രിയയെ വിവാഹം് ചെയ്യുന്നതും. ഇന്നും പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട ജോഡികളാണ് ഇരുവരും.

ദിലീപ് -കാവ്യ മാധവന്‍

ഏറെ കോളിളക്കമുണ്ടാക്കിയ പ്രണയവും വിവാഹവുമാണ് ദിലീപ് കാവ്യ  ജോഡികളുടേത്. 2016 ലാണ് ഇരുവരും വിവാഹിതരായത്. ബാലതാരമായി സിനിമയിലേക്കെത്തിയതാണ് കാവ്യ മാധവന്‍. ദിലീപിനൊപ്പമായിരുന്നു താരം നായികയായി തുടക്കം കുറിച്ചത്. ആദ്യ വിവാഹത്തില്‍ നിന്നും മോചനം നേടിയതിന് ശേഷമാണ് ഇരുവരും ഒന്നിച്ചത്. മഹാലക്ഷ്മി എന്നുപേരുളള ഒരു മകളും 

ടൊവിനോ തോമസ് -ലിഡിയ

മലയാള സിനിമയിലെ റൊമാന്റിക് ഹീറോയാണ് ടെവിനോ. വിവാഹ ശേഷമാണ് താരം സിനിമയില്‍ സജീവമായ്. പ്ലസ് ടു പഠനത്തിനിടയിലാണ് ടൊവിനോ തോമസ് ലിഡിയയെ പ്രണയിക്കാന്‍ തീരുമാനിച്ചത്. തുടക്കത്തില്‍ എതിര്‍ത്തിരുന്നുവെങ്കിലും പിന്നീട് ആ തീരുമാനത്തിന് പിന്തുണയുമായി എത്തുകയായിരുന്നു ലിഡിയ. വില്ലനായി തുടക്കം കുറിച്ച് നായകനിരയിലേക്കെത്തിയ ടൊവിനോയും പ്രണയിച്ച് വിവാഹിതരായവരാണ്. 

നസ്രിയ-ഫഹദ്

ബാംഗ്ലൂര്‍ ഡേയ്‌സിന്റെ ചിത്രീകരണത്തിനിടയിലാണ് ഫഹദും നസ്രിയയും പ്രണയത്തിലാവുന്നത്. എന്നാല്‍ അറേയ്ഞ്ചഡ് മാരേജ് ആയിരുന്നു അത്.  സിനിമയില്‍ ഭാര്യ ഭര്‍ത്താക്കന്‍മാരായി അഭിനയിച്ചതിന് പിന്നാലെയായാണ് ഇരുവരും ജീവിതത്തിലും ഒരുമിച്ചത്. വിവാഹത്തോടെ സിനിമയില്‍ നിന്നും ഇടവേളയെടുത്ത നസ്രിയ അടുത്തിടെ കൂടെയിലൂടെ തിരിച്ചെത്തിയിരുന്നു. അഭിനയത്തിന് പുറമെ നിര്‍മ്മാണത്തിലും ചുവട് വെച്ചിട്ടുണ്ട് ഈ ദമ്പതികള്‍.

നിവിന്‍ പേളി-റിന്ന

എഞ്ചിനീയറിങ് പഠനത്തിനിടയില്‍ വെച്ചാണ് നിവിന്‍ പോളി റിന്നയെ കണ്ടുമുട്ടുന്നത്. തന്‍രെ ജീവിതസഖി തന്നിലേക്ക് വരികയായിരുന്നുവെന്നും അതായിരുന്നു താനാഗ്രഹിച്ചതെന്നും താരം നേരത്തെ വ്യക്തമാക്കിയിരുന്നു. ജോലി ഉപേക്ഷിച്ച് സിനിമയ്ക്കായി ഇറങ്ങിയപ്പോള്‍ ആ തീരുമാനത്തിന് ശക്തമായ പിന്തുണയാണ് റിന്ന നല്‍കിയത്. ഒരു മകനും മകളുമാണ് ഇരുവര്‍ക്കുമുളളത്. 

ഭാവന-നവീന്‍

യുവഅഭിനേത്രികളില്‍ ശ്രദ്ധേയായ ഭാവനയും നവീന്‍ കുമാറും വിവാഹിതരായിട്ട്് ഒരു വര്‍ഷം പൂര്‍ത്തിയായിരിക്കയാണ്. കന്നഡ സിനിമയാ റോമിയോയ്ക്കിടയിലെ സൗഹൃദമാണ് പ്രണയമായി മാറിയത്. വിവാഹ ശേഷവും താരം കന്നഡ സിനിമയില്‍ സജീമാണ്. സിനിമാലോകം ആഘോഷമാക്കിയ വിവാഹമായിരുന്നു  ഇരുവരുടേതും. വ്യത്യസ്തമായ വിവാഹ ആഘോഷ ചിത്രങ്ങള്‍ വൈറലായിരുന്നു.

വിനീത് -ശ്രീനിവാസന്‍ ദിവ്യ

കോളേജ് പഠനകാലത്തിനിടയിലാണ് വിനീതും ദിവ്യയും പ്രണയത്തിലായത്. 2004 ല്‍ തുടങ്ങിയ പ്രണയം 2012 ലാണ് വിവാഹത്തില്‍ കലാശിച്ചത്. വിനീതിന്റെ സിനിമാജീവിതത്തിന് പൂര്‍ണ്ണ പിന്തുണയുമായി ദിവ്യ ഒപ്പമുണ്ട്. ഇവര്‍ക്കൊപ്പം മകനും കൂട്ടിനുണ്ട്.

നീരജ് മാധവ്

ബഡ്ഡി എന്ന സിനിമയിലൂടെയാണ് നീരജ് മാധവ് സിനിമയില്‍ അരങ്ങേറിയത്. 2013 ലായിരുന്നു ഈ സിനിമ പുറത്തിറങ്ങിയത്. ആദ്യ സിനിമ അത്രയധികം ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും മോഹന്‍ലാല്‍ ജീത്തു ജോസഫ് കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ ദൃശ്യം ഏറെ ശ്രദ്ധ നേടിയിരുന്നു. കോഴിക്കോട് കാരപ്പറമ്പ് സ്വദേശിയായ ദീപ്തിയെയാണ് നീരജ് ജീവിതസഖിയാക്കിയത്. ഇവരുടേതും പ്രണയവിവാഹമായിരുന്നു. മഞ്ജു വാര്യര്‍ അടക്കമുളള താരങ്ങള്‍ പങ്കെടുത്ത ആഘോഷമായിരുന്നു അത്. 

അര്‍ജുന്‍ അശോകന്‍-നിഖിത

അടുത്തിടെയായിരുന്നു അര്‍ജുന്‍ അശോകന്‍ നിഖിതയെ ജീവിത സഖിയാക്കിയത്. 8 വര്‍ഷം നീണ്ടുനിന്ന പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരായത്. ഇവരുടെ വിവാഹത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു.

 

Malayalam film industry happily married star couple

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES