നടന്‍ ഗിന്നസ് പക്രുവിന് ഏറ്റുമാനൂരപ്പന് മുന്നില്‍ ശര്‍ക്കര കൊണ്ട്  തുലാഭാരം 

Malayalilife
നടന്‍ ഗിന്നസ് പക്രുവിന് ഏറ്റുമാനൂരപ്പന് മുന്നില്‍ ശര്‍ക്കര കൊണ്ട്  തുലാഭാരം 

ലയാളത്തിന്റെ പ്രിയപ്പെട്ട കൊച്ചുനടനാണ് ഉണ്ടപക്രു എന്ന ഗിന്നസ് പക്രു. പൊക്കക്കുറവിന്റെ പേരില്‍ വാനോളം ഉയര്‍ന്ന പക്രുവിനെ തേടി ഗിന്നസ്, ലിംക വേള്‍ഡ് റിക്കോര്‍ഡുകളുമെത്തിയിരുന്നു. താരത്തിന്റെ ഏകമകളും മിമിക്രി അവതരിപ്പിച്ച് ആരാധകരുടെ കൈയടി വാങ്ങിയിരുന്നു. സിനിമയില്‍ ചെറുതും വലുതുമായ വേഷങ്ങള്‍ കൊണ്ട് നിറഞ്ഞു നില്‍ക്കുന്ന താരം ഒരു ചിത്രം സംവിധാനവും ചെയ്തിരുന്നു. ഇപ്പോള്‍ ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്രത്തില്‍ ഭഗവാന്റെ അനുഗ്രഹം തേടി എത്തിയിരിക്കയാണ് താരം. ക്ഷേത്രത്തിലെത്തി തുലാഭാരം നടത്തിയിരിക്കയാണ് താരം. ശര്‍ക്കര കൊണ്ടായിരുന്നു തുലാഭാരം. 

അജയ കുമാര്‍ എന്നാണ് ഗിന്നസ് പക്രുവിന്റെ യഥാര്‍ത്ഥ പേര്. മലയാളത്തിന് മുറമെ തമിഴിലും ഗിന്നസ് പക്രു അഭിനയിച്ചിട്ടുണ്ട്. ഒരു ചിത്രം സംവിധാനം ചെയ്യുകയും ഒരു ചിത്രം നിര്‍മ്മിക്കുകയും ചെയ്തിട്ടുണ്ട്. കുട്ടിയും കോലും എന്ന ചിത്രം സംവിധാനം ചെയ്യുകയും ഫാന്‍സി ഡ്രസ് എന്ന ചിത്രം നിര്‍മ്മിക്കുകയും ചെയ്തു. 1984ല്‍ പ്രദര്‍ശനത്തിനെത്തിയ അമ്പിളി അമ്മാവന്‍ എന്ന ചിത്രത്തിലൂടെയാണ് സിനിമയിലേക്ക് ആദ്യമായി കടന്നു വരുന്നത്. 

Read more topics: # guinness pakru,# in ettumanoor temple
guinness pakru in ettumanoor temple

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES