Latest News

വിവാഹിതരായത് അടുത്ത ബന്ധുക്കളായ 15 പേര്‍ മാത്രം പങ്കെടുത്ത ചടങ്ങില്‍; ലളിതവും ആയാസരഹിതവുമായ വിവാഹമായിരുന്നു സ്വപ്‌നം; യാതൊരുവിധ സമ്മര്‍ദ്ദവുമില്ലാതെ ആ ദിവസം പൂര്‍ണ്ണമായി ആസ്വദിക്കാന്‍ സാധിച്ചു; വിവാഹത്തെക്കുറിച്ച്  നടി ഗ്രേസ് ആന്റണിയും എബിയും പങ്ക് വച്ചത്

Malayalilife
വിവാഹിതരായത് അടുത്ത ബന്ധുക്കളായ 15 പേര്‍ മാത്രം പങ്കെടുത്ത ചടങ്ങില്‍; ലളിതവും ആയാസരഹിതവുമായ വിവാഹമായിരുന്നു സ്വപ്‌നം; യാതൊരുവിധ സമ്മര്‍ദ്ദവുമില്ലാതെ ആ ദിവസം പൂര്‍ണ്ണമായി ആസ്വദിക്കാന്‍ സാധിച്ചു; വിവാഹത്തെക്കുറിച്ച്  നടി ഗ്രേസ് ആന്റണിയും എബിയും പങ്ക്  വച്ചത്

സോഷ്യല്‍മീഡിയ വഴിയാണ് നടി ഗ്രേസ് ആന്റണി തന്റെ വിവാഹക്കാര്യം പുറത്ത് വിട്ടത്. കഴിഞ്ഞദിവസം നടന്ന വിവാഹചടങ്ങ് ആഡംബരങ്ങളില്ലാതെ തികച്ചും സ്വകാര്യമായാണ് നടന്നത്. ഇപ്പോളിതാ വിവാഹവിശേഷങ്ങള്‍ പങ്കുവെച്ച് സംഗീതസംവിധായകന്‍ എബി ടോം സിറിയക് പറഞ്ഞിതിങ്ങെനെയാണ്.

വിവാഹവിവരം സുഹൃത്തുക്കളെയും ആരാധകരെയും അറിയിച്ചിരിക്കുകയാണ് എബി. മാതാപിതാക്കളും സഹോദരങ്ങളും മാത്രം അടങ്ങിയ ലളിതമായ ചടങ്ങിലായിരുന്നു വിവാഹമെന്ന് എബി ഫേയ്സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു. 15 പേര്‍ മാത്രമാണ് വിവാഹത്തില്‍ പങ്കെടുത്തതെന്നും എബി കുറിച്ചു.

'പ്രിയപ്പെട്ടവരെ ഞാനും ഗ്രേസ് ആന്റണിയും ചൊവ്വാഴ്ച വിവാഹിതരായി എന്ന സന്തോഷവാര്‍ത്ത നിങ്ങളെല്ലാവരുമായി പങ്കുവെക്കാന്‍ ആഗ്രഹിക്കുന്നു. ഞങ്ങളുടെ മാതാപിതാക്കളും സഹോദരങ്ങളും അടങ്ങുന്ന 15 പേര്‍ മാത്രം പങ്കെടുത്ത വളരെ ലളിതമായ ഒരു ചടങ്ങായിരുന്നു അത്. അതുകൊണ്ട് നിങ്ങളെ ആരെയും വിളിക്കാനോ അറിയിക്കാനോ കഴിഞ്ഞില്ല. 

വളരെ ലളിതവും ആയാസരഹിതവുമായ ഒരു വിവാഹമായിരുന്നു ഞങ്ങളുടെ സ്വപ്നം. ഞങ്ങളുടെ മാതാപിതാക്കളും അതിനെ പിന്തുണച്ചു. അതിനാല്‍ യാതൊരുവിധ മാനസിക പിരിമുറുക്കങ്ങളോ ബുദ്ധിമുട്ടുകളോ ഇല്ലാതെ ഞങ്ങളുടെ വിവാഹദിവസം വളരെ സന്തോഷം നിറഞ്ഞതായിരുന്നു. ഞങ്ങളെ അനുഗ്രഹിക്കണം, നിങ്ങളുടെ പ്രാര്‍ഥനകളില്‍ ഉള്‍പ്പെടുത്തണം 'എന്നായിരുന്നു എബിയുടെ കുറിപ്പ്. 

മ്യൂസിക് പ്രോഗ്രാമറും അറേഞ്ചറും കൂടിയായ എബി, ഒട്ടേറെ മലയാള ചിത്രങ്ങളുടെ സംഗീതവിഭാഗത്തില്‍ പിന്നണിയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. സ്വതന്ത്രസംഗീതസഗവിധായകനെന്ന നിലയില്‍ ഏഴോളം ചിത്രങ്ങളില്‍ പ്രവര്‍ത്തിച്ച എബി പൃഥ്വിരാജ് നായകനായ പാവാടയിലെ പാട്ടുകളിലൂടെയാണ് ശ്രദ്ധേയനായത്. 

ഒമര്‍ ലുലു സംവിധാനം ചെയ്ത 'ഹാപ്പി വെഡ്ഡിങ്സ്' എന്ന ചിത്രത്തിലൂടെയാണ് ഗ്രേസ് അഭിനയരംഗത്ത് എത്തുന്നത്. ഹാപ്പി വെഡ്ഡിങ്ങിനു ശേഷം 'ജോര്‍ജേട്ടന്‍സ് പൂരം', 'ലക്ഷ്യം' തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചു. . 'ഹാപ്പി വെഡ്ഡിങ്ങി'ലെ അഭിനയം കണ്ടിട്ടാണ് 'കുമ്പളങ്ങി നൈറ്റ്‌സി'ന്റെ തിരക്കഥാകൃത്ത് ശ്യാം പുഷ്‌ക്കരന്‍ ഫഹദിന്റെ നായികയായി ചിത്രത്തിലേക്ക് വിളിക്കുന്നത്. 

കുമ്പളങ്ങി നൈറ്റ്‌സിലൂടെ ഗ്രേസ് പ്രേക്ഷകരെ ഞെട്ടിച്ചു. ഈ ചിത്രത്തിനുശേഷം വിനയ് ഫോര്‍ട്ട് നായകനായി എത്തിയ തമാശ എന്ന ചിത്രത്തിലും പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചു.റാം സംവിധാനം ചെയ്ത  നിരൂപക പ്രശംസ നേടിയ തമിഴ് ചിത്രം പറന്ത് പോ ആണ് ഒടുവില്‍ തിയേറ്ററുകളിലെത്തിയ ഗ്രേസ് ആന്റണി ചിത്രം.
 

grace antony abi tom WEDDING

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES