2020 വരെ കൈ നിറയെ സിനിമകൾ എന്ന പ്രചരണം തെറ്റ്; വ്യത്യസ്ത വേഷങ്ങൾ ചെയ്യാനാണ് താല്പര്യം; കഥ കേട്ട് ഇഷ്ടപ്പെടുമെങ്കിൽ മാത്രമേ സിനിമ ചെയ്യൂ; എവിടെ നിന്നാണ് ഇത്തരത്തിലുള്ള വാർത്തകൾ വരുന്നതെന്ന് അറിയില്ലെന്നും യുവ താരം ടൊവിനോ തോമസ്

Malayalilife
topbanner
2020 വരെ കൈ നിറയെ സിനിമകൾ എന്ന പ്രചരണം തെറ്റ്; വ്യത്യസ്ത വേഷങ്ങൾ ചെയ്യാനാണ് താല്പര്യം; കഥ കേട്ട് ഇഷ്ടപ്പെടുമെങ്കിൽ മാത്രമേ സിനിമ ചെയ്യൂ; എവിടെ നിന്നാണ് ഇത്തരത്തിലുള്ള വാർത്തകൾ വരുന്നതെന്ന് അറിയില്ലെന്നും യുവ താരം ടൊവിനോ തോമസ്

ടുത്ത രണ്ട് വർഷത്തേക്ക് തന്റെ കൈ നിറയെ സിനിമകൾ ഉണ്ടെന്ന് പ്രചരിക്കുന്ന വാർത്തകൾ തെറ്റാണെന്ന് യുവ താരം ടൊവിനോ തോമസ്. എവിടെ നിന്നാണ് ഇത്തരം വാർത്തകൾ പ്രചരിക്കുന്നതെന്ന് അറിയില്ല. തന്നോട് പറയുന്ന കഥകൾ കേട്ട് തന്നെയാണ് സിനിമയുടെ ഭാഗമാകുന്നത്. ഇഷ്ടപ്പെടുന്ന കഥകൾ വരുമ്പോൾ അത് ചെയ്യാമെന്ന് ഉറപ്പ് കൊടുക്കും. അല്ലാതെ വാർത്തകളിൽ പ്രചരിക്കുന്നത് പോലെ 2020 വരെ തന്റെ കൈയിൽ നിറയെ സിനിമകൾ ആണെന്ന് പറയുന്നത് തെറ്റാണ്. വ്യത്യസ്തമായ വേഷങ്ങൾ ചെയ്യാനാണ് താല്പര്യം. അഭിനയിച്ച വേഷങ്ങളെല്ലാം തനിക്ക് സംതൃപ്തി നൽകുന്നതാണെന്നും താരം പറഞ്ഞു.

നവാഗതനായ പ്രവീൺ പ്രഭാറാം സംവിധാനം ചെയ്ത കൽക്കിയാണ് ടൊവിനോയുടെ പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. പൊലീസ് വേഷത്തിലാണ് താരം എത്തുന്നത്. ഫൈറ്റ് സീനുകൾക്ക് പ്രാധാന്യം നൽകുന്ന തരത്തിലുള്ള രംഗങ്ങൾ ചിത്രത്തിൽ ഉണ്ടെന്നാണ് അണിയറ പ്രവർത്തകർ പറയുന്നത്. തീവണ്ടിയിൽ തന്റെ നായിക ആയി എത്തിയ സംയുക്ത മേനോനാണ് കൽക്കിയിലും നായിക.

കൂടാതെ മറ്റ് പ്രധാനപ്പെട്ട താരങ്ങളെല്ലാം ചിത്രത്തിൽ വേഷമിടുന്നുണ്ട്. മാസ് ഡയലോഗുകളും തീ പാറുന്ന സീനുകളും ചിത്രത്തിൽ നിരവധി ഉണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്. കഴി്ഞ്ഞ ദിവസമാണ് ചിത്രത്തിന്റെ ട്രെയിലർ ഇറങ്ങിയത്.

നിർമ്മാതാവിന്റെ വേഷത്തിലെത്തുന്ന 'കിലോമീറ്റേഴ്സ് ആൻഡ് കിലോമീറ്റേഴ്സ്', പട്ടാളക്കാരന്റെ ജീവിതം പറയുന്ന 'എടക്കാട് ബറ്റാലിയൻ', ബേസിൽ ജോസഫിന്റെ 'മിന്നൽ മുരളി', സുജിത്ത് വാസുദേവിന്റെ ഫോറൻസിക്ക്', ഡിജോ ജോസ് ആന്റണിയുടെ 'പള്ളിച്ചട്ടമ്പി' എന്നിവയാണ് ടൊവിനോ തോമസിന്റെ പുത്തൻ ചിത്രങ്ങൾ.

tovino thomas abuot films

RECOMMENDED FOR YOU:

topbanner
topbanner

EXPLORE MORE

topbanner

LATEST HEADLINES