പ്രശസ്തനായ ഭാരതീയ ചലച്ചിത്ര അഭിനേതാവാണ് അമിതാഭ് ബച്ചൻ. ഇൻക്വിലാബ് ശ്രീവാസ്തവ എന്ന പേരിൽ ജനിച്ച അദ്ദേഹം ഒരു ചലച്ചിത്ര നടൻ എന്നതിനൊപ്പം ചലച്ചിത്ര നിർമ്മാതാവ്, ടെലിവിഷൻ ഹോസ്റ്റ്, പിന്നണി ഗായകൻ, മുൻ രാഷ്ട്രീയക്കാരൻ എന്നീ നിലകളിലും പ്രശസ്തനാണ്. 1970 കളുടെ തുടക്കത്തിൽ പുറത്തിറങ്ങിയ സഞ്ജീർ, ദിവാർ, ഷോലെ തുടങ്ങിയ ചിത്രങ്ങൾ അദ്ദേഹത്തിന് തുടക്കത്തിൽ പ്രശസ്തി നേടിക്കൊടുക്കുകയും ബോളിവുഡ് സ്‌ക്രീനിലെ വേഷങ്ങൾ അദ്ദേഹത്തിന് ഇന്ത്യയുടെ "ക്ഷുഭിതനായ യുവാവ്" എന്ന പേരിൽ അറിയപ്പെടുന്നതിനും ഇടയാക്കി. ഒരു ഹിന്ദി ചലചിത്ര നടിയാണ്. ഹിന്ദി നടൻ അമിതാബ് ബച്ചനേയാണ് വിവാഹം ചെയ്തിരിക്കുന്നത്. മകൻ അഭിഷേക് ബച്ചനും ചലചിത്ര നടനാണ്. ഉത്തർപ്രദേശിൽ നിന്ന് സമാജ്വാദി പാർട്ടി പ്രതിനിധിയായി രാജ്യസഭയിലെ അംഗമായി.
ബോളിവുഡിലെ മുന്‍നിര നായകനായ അമിതാഭ് ബച്ചനും നടി രേഖയും തമ്മില്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് പ്രണയിതാക്കളായിരുന്നു. 1984 കളില്‍ ബി ടൗണിലെ ഏറ്റവും ചര്‍ച്ചയാക്കപ്പെട്ട പ്രണയവും ഇതായിരുന്നു. പില്‍ക്കാലത്ത് രേഖ ഇതേ കുറിച്ച് നിരവധി തവണ തുറന്ന് പറഞ്ഞിട്ടുണ്ടെങ്കിലും അമിതാഭ് അത് അംഗീകരിച്ചിരുന്നില്ല. നടി ജയ ബച്ചനുമായി വിവാഹിതനായതിന് ശേഷമാണ് രേഖയുമായി അമിതാഭ് അടുക്കുന്നത്. അദ്ദേഹം വിവാഹിതനായത് കൊണ്ടും ആരെയും വേദനിപ്പിക്കാന്‍ ആഗ്രഹിക്കാത്തത് കൊണ്ടുമാണ് തന്നോടുള്ള ഇഷ്ടം തുറന്ന് പറയാത്തതെന്നാണ് രേഖയുടെ അഭിപ്രായം. മക്കളെയും കുടുംബത്തെയും സംരക്ഷിക്കാനായി പ്രണയം തുറന്ന് പറയാത്ത അമിതാഭിനോട് തനിക്ക് ബഹുമാനമാണെന്നും രേഖ മുന്‍പ് പലപ്പോഴും പറഞ്ഞിട്ടുണ്ട്. അക്കാലത്ത് രേഖയില്‍ നിന്നും തന്റെ ഭര്‍ത്താവിനെ മാറ്റി നിര്‍ത്താന്‍ ജയ ബച്ചന്‍ ശ്രമിച്ചിരുന്നു. ഈ വിഷയം ഒരിക്കല്‍ പോലും മാധ്യമങ്ങള്‍ക്ക് മുന്‍പിലോ കൂട്ടുകാര്‍ക്ക് മുന്‍പിലോ പരാതിയായിട്ടോ വിഷമത്തോടെയോ ജയ പറഞ്ഞിട്ടില്ല. അമിതാഭും അങ്ങനെ തന്നെയായിരുന്നു. എന്നിരുന്നാലും ഒരിക്കല്‍ ജയ ബച്ചന്റെ ക്ഷമ നശിച്ച് അവര്‍ വികാരഭരിതയായി പ്രവര്‍ത്തിച്ച സാഹചര്യം ഉണ്ടായിരുന്നു എന്നൊക്കെ കേട്ടുകേൾവികളുണ്ട്.
ബോളിവുഡ് ചലച്ചിത്ര രംഗത്തെ ഒരു നടിയാണ് രേഖ എന്നറിയപ്പെടുന്ന ഭാനുരേഖ ഗണേശൻ. 1970 കളിലെ ഒരു മികച്ച അഭിനേത്രിയായിരുന്ന രേഖ. തന്റെ 40 വർഷത്തെ അഭിനയ ജീവിതത്തിൽ ഇതുവരെ 180 ലധികം ചിത്രങ്ങളിൽ രേഖ അഭിനയിച്ചിട്ടുണ്ട്. മുൻ നിര ചിത്രങ്ങളിലും സമാന്തര സിനിമകളിലും ഒരേ പോലെ മികച്ച അഭിനയം പ്രകടിപ്പിക്കാൻ രേഖക്ക് കഴിഞ്ഞു. ആദ്യമായി ചലച്ചിത്രത്തിൽ അഭിനയിച്ചത് 1966 ൽ തെലുഗു ചിത്രമായ രംഗുല രത്നം എന്ന ചിത്രത്തിലാണ്. ഒരു നായികയായി അഭിനയിച്ചത് 1969 ൽ കന്നട ചിത്രത്തിലാണ്.[7] ആ വർഷം തന്നെ ചില ഹിന്ദി ചിത്രങ്ങളിലും അഭിനയിച്ചു.