പിടിഎ മീറ്റിങിന് വന്ന അച്ഛന്‍ ആടി സെയില്‍ തുടങ്ങിയെന്ന് പറഞ്ഞ് എല്ലാവരെയും പറഞ്ഞയച്ചെന്ന പരാതിയുമായി അലംകൃത; മനുഷ്യനെ കൊണ്ട് തോറ്റെന്ന് തലയില്‍ കൈവച്ച് സുപ്രിയ; ട്രോളര്‍മാര്‍ക്ക് കൈയടിച്ച് സുപ്രിയ പങ്ക് വച്ച ട്രോള്‍ വൈറലാകുന്നു

Malayalilife
topbanner

സോഷ്യല്‍മീഡിയയിലെ സജീവ താരങ്ങളാണ് പൃഥ്വിയും ഭാര്യ സുപ്രിയയും. ഇരുവരുടെയും തമാശയും ചര്‍ച്ചകളുമൊക്കെ ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. ഇപ്പോളിതാ പൃഥിയുടെ ഏറ്റവും പുതിയ പരസ്യവുമായി ബന്ധപ്പെടുത്തി ഇറങ്ങിയ ട്രോള്‍ സുപ്രിയയുടെയും കൈയടി നേടിയിരിക്കുകയാണ്.

പൃഥ്വിരാജിന്റെ ആടി സെയില്‍ പരസ്യമാണ് സോഷ്യല്‍മീഡിയ ഏറ്റെടുത്തിരിക്കുന്നത്. മകളുടെ പിടിഎ മീറ്റിങ് പൊളിച്ച പൃഥ്വിയും അത് കണ്ട് തലയില്‍ കൈവയ്ക്കുന്ന സുപ്രിയയുമാണ് ട്രോളിലെ കഥാപാത്രങ്ങള്‍. മകളുടെ പിടിഎ മീറ്റിങ് ഇത്ര വേഗത്തില്‍ കഴിഞ്ഞോ എന്ന് ചോദിക്കുന്ന സുപ്രിയ മറുപടി കേട്ട് തലയില്‍ കൈവയ്ക്കുകയാണ്. മീറ്റിങ് തുടങ്ങിയപ്പോഴേക്കും അച്ഛന്‍ വന്ന് എല്ലാവരെയും ആടി സെയിലിന് പറഞ്ഞയച്ചെന്ന മറുപടിയാണ് ട്രോളന്മാരുടെ ഭാവനയില്‍ വിരിഞ്ഞത്. ട്രോള്‍ ഇഷ്ടപ്പെട്ട സുപ്രിയ ഇന്‍സ്റ്റഗ്രാമിലൂടെ അത് പങ്കുവയ്ക്കുകയും ചെയ്തു. ഒപ്പം ട്രോളന്മാര്‍ക്ക് ആശംസ നേരാനും അവര്‍ മറന്നില്ല.

supriya shares troll in social media

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES