Latest News

കാവ്യ ഗർഭിണിയാണെന്നും അതുകൊണ്ടാണ് പെട്ടെന്ന് വിവാഹം നടത്തുന്നതെന്നും വാർത്ത കിട്ടിയത് ദിലീപിന്റെ ക്യാമ്പിൽ നിന്ന്; വാർത്ത ഇരുവരും നിഷേധിച്ചു; നടക്കാത്ത കാര്യങ്ങൾ എഴുതി ഞങ്ങളെ മോഹിപ്പിക്കല്ലെയെന്ന് ദിലീപ്; ജോത്സ്യനെക്കണ്ട് തീയതി വരെ കുറിച്ചുവാങ്ങിയിട്ടുണ്ടെന്ന് രഹസ്യവിവരം: കാവ്യ-ദിലീപ് വിവാഹം: പല്ലിശേരിയുടെ പരമ്പര തുടരുന്നു

Malayalilife
topbanner
കാവ്യ ഗർഭിണിയാണെന്നും അതുകൊണ്ടാണ് പെട്ടെന്ന് വിവാഹം നടത്തുന്നതെന്നും വാർത്ത കിട്ടിയത് ദിലീപിന്റെ ക്യാമ്പിൽ നിന്ന്; വാർത്ത ഇരുവരും നിഷേധിച്ചു; നടക്കാത്ത കാര്യങ്ങൾ എഴുതി ഞങ്ങളെ മോഹിപ്പിക്കല്ലെയെന്ന് ദിലീപ്; ജോത്സ്യനെക്കണ്ട് തീയതി വരെ കുറിച്ചുവാങ്ങിയിട്ടുണ്ടെന്ന് രഹസ്യവിവരം: കാവ്യ-ദിലീപ് വിവാഹം: പല്ലിശേരിയുടെ പരമ്പര തുടരുന്നു

വിവാഹ വാർത്ത മറ്റു പ്രസിദ്ധീകരണങ്ങളും ഓൺലൈൻകാരും ഏറ്റെടുത്തു. ഇത്തരത്തിൽ ഒരു വാർത്ത പ്രതീക്ഷിച്ചിരുന്നവർക്ക് സന്തോഷം. അതേ സമയം മഞ്ജുവാര്യരെയും മകളെയും ഈ വാർത്ത ഞെട്ടിച്ചു. മന:സാക്ഷി സൂക്ഷിക്കുന്നവർ എനിക്കെതിരെ പടയൊരുക്കം നടത്തി. അവരിൽ പലരും മാനേജ്മെന്റിനെ സ്വാധീനിക്കാൻ ശ്രമിച്ചു. എങ്ങിനെയെങ്കിലും എന്നെ അവിടെ നിന്നും പുറത്താക്കണം. അങ്ങിനെ ചെയ്താൽ ദിലീപിന്റെ സഹായം ഉണ്ടാകും. പക്ഷെ, ആ നിർദ്ദേശത്തോട് മാനേജ്മെന്റിൽ ഭൂരിഭാഗം പേരും യോജിച്ചില്ല. അതേ സമയം ദിലീപിന്റെ സഹായം കിട്ടിയാൽ കൊള്ളാമെന്ന് ആഗ്രഹവും ഉണ്ടായിരുന്നു. അതുകൊണ്ട് അജിത് കുമാർ മുഖേന ദിലീപിന്റെ പ്രതിനിധി എന്നെ നിശബ്ദനാക്കുന്നതിനു ഒരു ശ്രമം നടത്തി. അങ്ങിനെ ഒരു നീക്കം അറിഞ്ഞ മാത്രയിൽ ദിലീപിനെക്കുറിച്ച് മറ്റൊരു വാർത്ത നൽകി. എല്ലാവർക്കും അറിയാമായിരുന്ന വാർത്തയായതുകൊണ്ട് ഞാൻ എഴുതിയുണ്ടാക്കിയ വാർത്തയല്ലെന്നു മനസ്സിലായി. അതുകൊണ്ട് എന്നെ ഒന്നും ചെയ്യാൻ പറ്റിയില്ല.

ഞങ്ങളുടെ സ്ഥാപനത്തിൽ ദിലീപുമായി ബന്ധമുള്ളവരുടെ ബന്ധുക്കൾ ജോലി ചെയ്തിരുന്നു. അവർ മുഖേന എന്റെ കാര്യങ്ങൾ അറിയാനും വാർത്തകളറിയാനും ശ്രമം നടത്തി. എങ്കിൽ പന്നെ അത്തരക്കാർക്ക് ഒരു പണി കൊടുത്തിട്ട് കാര്യം എന്ന തീരുമാനത്തോടെ ഏതാനും വാർത്തകൾ അവരുടെ ചെവിയിൽ എത്തിച്ചു. അതൊന്നും കൊടുക്കാനുള്ള വാർത്തകളായിരുന്നില്ല. ഞാൻ പറയുന്നതൊക്കെ ദിലീപിന്റെ അടുത്ത് എത്തിക്കുമെന്നറിയാൻ കാണിച്ച ഒരു ചെറിയ കളി, അത്രമാത്രം.

ചേട്ടൻ എനിക്ക് പണി തന്നു കൊണ്ടിരിക്കുകയാണല്ലോ. ചേട്ടന്റെ ഓഫീസിലും എന്റെ ആളുകൾ ഉണ്ട്. അവർ എനിക്ക് അപ്പപ്പോൾ വാർത്ത തരുന്നുണ്ട്

അറിയാം ദിലീപേ... പക്ഷെ, അവരെക്കൊണ്ട് നിങ്ങൾക്കൊരു ഗുണവും ഉണ്ടാകില്ല. ഞാൻ മനഃപൂർവ്വമാണ് അത്തരം വാർത്തകൾ അവരിൽ എത്തിച്ചത്. അതൊന്നുമല്ല ഞാൻ പ്രസിദ്ധീകരിക്കുന്നത്. കള്ളൻ കപ്പലിൽ തന്നെ ഉണ്ടെന്നു മനസിലാക്കാനും ആരാണ് കള്ളൻ അല്ലെങ്കിൽ കള്ളി എന്നു മനസിലാക്കാനുമാണ് അങ്ങിനെ ചെയ്തത്.

അടുത്ത വാർത്ത എന്താണ്?

ഇനി നിങ്ങളുടെ വിവാഹ ഫോട്ടോ കവർ ചിത്രം കൊടുത്ത് പ്രസിദ്ധീകരിക്കും

ഓഹോ... ഞങ്ങളുടെ കല്യാണഫോട്ടോയും സംഘടിപ്പിച്ചു കഴിഞ്ഞോ

വിവാഹം കഴിഞ്ഞ നിമിഷം തന്നെ ഞങ്ങൾ ഫോട്ടോ എടുത്തുകൊടുക്കും

അതിന് വിവാഹത്തിന് ചേട്ടനെ ക്ഷണിച്ചില്ലെങ്കിലോ?

പത്രപ്രവർത്തകരെ ക്ഷണിച്ചിട്ടല്ല വാർത്തകൾ ശേഖരിക്കുന്നത്. അതുകൊണ്ട് എന്റെ പ്രതിനിധി അവിടെ വന്നിരിക്കും. എന്നെ വിളിച്ചാലും ഞാൻ വരില്ല. ആശംസകൾ അയയ്ക്കും.

ചേട്ടന്റെ ഒരു തമാശ. നടക്കാത്ത കാര്യങ്ങൾ എഴുതി ഞങ്ങളെ മോഹിപ്പിക്കല്ലെ. എന്തായാലും വിവാഹത്തിന്റെ ഡേറ്റുവരെ സമ്പാദിച്ചുകഴിഞ്ഞല്ലോ. ഇനി ഞങ്ങളുടെ ശാന്തിമുഹൂർത്തം കൂടി കണക്കുകൂട്ടി പറയുമോ?

പരിഹാരത്തിന് പല തലങ്ങൾ ഉണ്ടായിരുന്നു. അതൊന്നും ഭാവിക്കാതെ ഞാൻ കൂടുതൽ ഉച്ചത്തിൽ പറഞ്ഞു.

ശാന്തിമുഹൂർത്തം കഴിഞ്ഞതല്ലെ! കാവ്യ ഗർഭിണിയാണെന്നും അതുകൊണ്ടാണ് പെട്ടെന്ന് വിവാഹം നടത്തുന്നതെന്നും ദിലീപിന്റെ ക്യാമ്പിൽ നിന്നാണ് വാർത്ത ലഭിച്ചത്. പക്ഷെ, ഞാനതുകൊടുക്കില്ല. എന്നാൽ ഡിസംബറിന് മുൻപ് വിവാഹം നടക്കുമെന്ന കാര്യത്തിൽ സംശയമില്ല.

ദിലീപും കാവ്യയും എന്റെ വാർത്തയ്‌ക്കെതിരെ മറുപടി നൽകി. തമിഴ് പത്രമാണ് കാവ്യയുടെ അഭിമുഖം റിപ്പോർട്ട് ചെയ്തത്.

ഇനി മറ്റൊരു വിവാഹത്തെക്കുറിച്ച് ചിന്തിച്ചിട്ടില്ലെന്ന് പറഞ്ഞാണ് ഞങ്ങൾക്കും അഭിമുഖം തന്നത്.

കാവ്യയുടെ അഭിമുഖത്തിന്റെ ഏതാനും ഭാഗങ്ങൾ ഇങ്ങിനെയായിരുന്നു.

ഒരു പുനർവിവാഹത്തെക്കുറിച്ച് ഞാനിതുവരെ ചിന്തിച്ചിട്ടില്ല. ദാമ്പത്യം എന്നത് ഒരു പെണ്ണിന്റെ ജന്മസാഫല്യമാണെന്ന് ഞാൻ കരുതിയിരുന്ന ഒരു കാലം ഉണ്ടായിരുന്നു. ഇപ്പോൾ അത്തരം ചിന്തകളൊക്കെ മാറി. ഒരു പെണ്ണ് സ്വന്തം കാലിൽ നിൽക്കണം. സാമ്പത്തികമായും മാനസികമായും അവൾക്ക് അടുക്കും ചിട്ടയും വേണം. ഇതൊക്കെ കൈവരിക്കാൻ കഴിഞ്ഞാൽ മാത്രമെ ഞാൻ പുനർവിവാഹത്തെക്കുറിച്ച് ചിന്തിക്കു.

ദിലീപിന്റെ പേരു ചേർത്ത് വരുന്ന വാർത്തകൾ വെറുതെയാണെന്നാണോ?

ഇത്തരം വാർത്തകൾ എഴുതുന്നവർ മാനസിക രോഗികളാണ്. അവർ ഇത്തരം വാർത്തകൾ എന്നും എഴുതിക്കൊണ്ടിരിക്കും. ഞാൻ വിവാഹിതയായി ദാമ്പത്യ ജീവിതം തുടങ്ങിയതിന് ശേഷവും ദിലീപേട്ടനെ ബന്ധപ്പെടുത്തി വാർത്തകൾ വന്നിരുന്നു. അവിടെയും അവർ എന്നെ വെറുതെവിടില്ലെന്നറിയാം. എന്തായാലും ഞാനവിടെ ഭർത്താവിനെ വിട്ട് പരപുരഷനോടൊത്ത് ജീവിക്കുകയാണെന്നെഴുതിയില്ല.

അതെഴുതുന്നതിന് മുമ്പേ ഭർത്താവിനെ ഉപേക്ഷിച്ചു അല്ലേ?

ആ ചോദ്യത്തിന് കാവ്യ ഉത്തരം പറഞ്ഞില്ല.

ജീവിതം ധാരാളം വേദനിപ്പിക്കുന്ന അനുഭവങ്ങൾ നൽകി അല്ലെ?

അതെ. എല്ലാവരും നല്ലവരാണെന്നു കരുതിയിരുന്ന ഒരു കാലം ഉണ്ടായിരുന്നു. ഞാൻ നല്ലവരെന്നു കരുതിയ പലരും നല്ലവരായിരുന്നില്ല. അവരുടെ ഉദ്ദേശങ്ങൾ പലതായിരുന്നു. മനസിൽ കാപട്യവും ഹൃദയം നിറയെ കളങ്കവുമുള്ളവരായിരുന്നു. ഞാനവരെ പഴിചാരുന്നില്ല. കാരണം, അവരെക്കുറിച്ച് ശരിക്കും പഠിക്കാതെയാണ് ഞാനവരെ വിശ്വസിച്ചതും എല്ലാ കാര്യങ്ങളും തുറന്നു സംസാരിച്ചതും. അതുകൊണ്ട് ഇനി അത്തരം ചതിവുകൾ പറ്റില്ല. ആരൊക്കെ എന്തൊക്കെ എഴുതിയാലും ചതിക്കാത്ത എന്റെ സുഹൃത്ത് ദിലീപേട്ടൻ മാത്രമാണ്. ഞാൻ എല്ലാം തുറന്നു പറയുന്നതും അദ്ദേഹത്തോടാണ്. മറ്റാരേയും ഞാനിനി വിശ്വസിക്കില്ല.

ദിലീപും കാവ്യയും തമ്മിൽ വിവാഹിതരാകില്ല എന്ന് എത്ര പ്രാവശ്യം നിഷേധിച്ചാലും ദിലീപിനെ മാത്രമാണ് വിശ്വാസം എന്ന വെളിപ്പെടുത്തൽ ഇരുവരും എങ്ങോട്ടാണ് പോകുന്നതെന്ന് മനസിലായി.

അതേ സമയം കാവ്യ-ദിലീപ് വിവാഹത്തെക്കുറിച്ച് ദിലീപിന്റെ തുറന്നുപറച്ചിൽ ഈ രീതിയിലായിരുന്നു.

ഞങ്ങളുടെ കല്യാണം നടത്തുന്ന ചില പത്രക്കാർ അക്കാര്യം ഞങ്ങളോടു പറയാറുമില്ല. നാട്ടുകാരും വീട്ടുകാരും കൂട്ടുകാരും ചോദിക്കുമ്പോഴാണ് കാര്യങ്ങളുടെ നിജസ്ഥിതി അറിയാൻ ഞങ്ങൾക്കും താല്പര്യം.ഇവന്മാർക്കൊന്നും വേറെ പണിയില്ല. അതേക്കുറിച്ച് എനിക്കിത്രയെ പറയാനുള്ളു.

ഇനി നിങ്ങളുടെ വിവാഹം നടന്നലോ?

നിങ്ങളായിട്ട് പല പ്രാവശ്യം നടത്തിയല്ലേ? രണ്ടു വർഷത്തേയ്ക്ക് അത്തരം ചിന്തകൾ പോലും എനിക്കില്ല. എനിക്കിപ്പോൾ പ്രധാനം മകളാണ്. അവൾക്കുവേണ്ടിയാണ് ഞാൻ ജീവിക്കുന്നത്.

ഡിസംബറിൽ വിവാഹിതരായാൽ?

പ്ലീസ് ഇനി ഈ ചോദ്യത്തിന് പ്രസക്തിയില്ല. ഞങ്ങൾ രണ്ടുപേരും അക്കാര്യം വ്യക്തമാക്കി കഴിഞ്ഞു.

ദിലീപിനെക്കുറിച്ച് പലർക്കും പലതും പറയാനുണ്ടായിരുന്നു. മിമിക്രിയുമായി നടന്നപ്പോൾ സഹപ്രവർത്തകരെ ദ്രോഹിക്കുകയും, പാരവെയ്ക്കുകയും ചെയ്ത കാര്യം. എന്നാൽ അക്കാര്യം പറഞ്ഞ ആളിന്റെ പേര് വെളിപ്പെടുത്തരുതെന്നും, ആളെ മനസിലായാൽ പ്രതികാരം ചെയ്യുമെന്നും ആ സുഹൃത്ത് പറയുകയുണ്ടായി.

ഒക്ടോബർ ആദ്യ ആഴ്ചയിൽ അടുത്ത ചില പത്രപ്രവർത്തക സുഹൃത്തുക്കൾ ഒരു സൂചന നൽകി. ഡിസംബറിനു മുമ്പ് ദിലീപ് -കാവ്യ വിവാഹം നടന്നില്ലെങ്കിൽ വേറെ ഒരാളെക്കൊണ്ട് എനിക്കെതിരെ മാനനഷ്ട കേസ് കൊടുക്കുമത്രെ.

കേസ് വരുന്നെങ്കിൽ വരട്ടെ. ആർക്ക് വേണമെങ്കിലും ആരെക്കുറിച്ചും കേസ് കൊടുക്കാം. വർഷങ്ങൾക്കു മുമ്പ് പല വമ്പന്മാരും കേസുകൊടുത്തിട്ടുണ്ട്. വർഷങ്ങളോളം കോടതി കയറിയിറങ്ങിയിട്ടുമുണ്ട്. എന്നാൽ ഒരു പത്രപ്രവർത്തകൻ എന്ന നിലയിൽ ഞാനതെല്ലാം സന്തോഷത്തോടെ സ്വീകരിച്ചു. അതെല്ലാം അഭിമാനത്തിന്റെ നിമിഷങ്ങളായി മാറി. ഇനിയും എത്ര കേസുകൾ വേണമെങ്കിലും വന്നോട്ടെ.

മോശമായ കാര്യം ചെയ്തതിനല്ലല്ലോ എനിക്കെതിരെ കേസ്. പത്രസ്ഥാപനം നടത്തുന്നവർക്കെതിരെ എത്രയെത്ര കേസുകളാണ് ഒരു പരിശോധന നടത്തിനോക്കു. കോടതിയിൽ നിന്നും മാറി നിൽക്കാൻ കഴിയാത്ത രീതിയിൽ കേസുകളുമായി പത്ര സ്ഥാപനങ്ങൾ ഉണ്ട്. എന്നാൽ ഒരൊറ്റ കേസിലും ഞാൻ ശിക്ഷിക്കപ്പെട്ടിട്ടില്ല. ഇനി തോറ്റാലും വിരോധമില്ല. ഞാൻ എന്റെ ജോലി ചെയ്യുന്നു.

രാത്രി - ഞാൻ ലേഡി ഇൻഫോർമറെ വിളിച്ചു. ഡിസംബറിലോ അതിന് മുമ്പോ കാവ്യ - ദിലീപ് വിവാഹം നടക്കാൻ യാതൊരു സാധ്യതയും ഇല്ലെന്നാണ് അറിവ്. അങ്ങിനെ സംഭവിച്ചാൽ പിന്നെ എന്റെ എഴുത്തിന് വിലയുണ്ടാകില്ല.

ധൈര്യമായിരിക്കു സാർ. ആ വിവാഹം നടക്കും. അവർ ജോത്സ്യനെക്കണ്ട് തീയതി വരെ കുറിച്ചുവാങ്ങിയിട്ടുണ്ട്. ഡിസംബറിന് മുമ്പ് വിവാഹം നടന്നില്ലെങ്കിൽ പല അനർത്ഥങ്ങളും ഉണ്ടാകുമത്രെ. ചിലപ്പോൾ അവർ തമ്മിലുള്ള വിവാഹം തന്നെ നടന്നില്ലെന്നും വരാം. അതുകൊണ്ട് ഇരുവരും എല്ലാം രഹസ്യമാക്കി വെച്ചിരിക്കുകയാണ്. എനിക്ക് കിട്ടിയ അറിവ് ശരിയാണെങ്കിൽ വിവാഹത്തിന് ഒന്നോ രണ്ടോ ദിവസം മുമ്പോ അതല്ലെങ്കിൽ വിവാഹ ദിവസം മാത്രമോ ആയിരിക്കും വിവാഹത്തെക്കുറിച്ച് സൂചിപ്പിക്കുക.

ഞാൻ വിശ്വസിക്കുന്നു. എന്നാലും ഒരാശങ്ക.

ഒരു ശങ്കയും വേണ്ട.... മുൻകൂട്ടി വിവാഹതീയതി സമ്മതിച്ചാൽ ആരാധകർ അകന്നു പോകുമെന്ന ഭയവും ഉണ്ട്.

palliseri about dileep flash back

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES