ബോളിവുഡിലെ താരസുന്ദരിയാണ് ഇല്യാന ഡിക്രൂസ്. സിനിമയില്‍ തിളങ്ങുമ്പോള്‍ തന്നെ സമൂഹമാധ്യമങ്ങളിലും താരം തന്റെ നിലപാടുകള്‍വ്യക്തമാക്കാറുണ്ട്. സമൂഹമാധ്യമങ്ങളില്‍ സജീവമായ നടി, തന്റെ പുതിയ ചിത്രങ്ങളും വിശേഷങ്ങളുമൊക്കെ പ്രേക്ഷകരുമായി പങ്കുവെയ്ക്കാറുണ്ട്. ഓസ്‌ട്രേലിയന്‍ ഫോട്ടോഗ്രാഫറായ ആന്‍ഡ്ര്യൂസ് നീബോണുമായി താരം പ്രണയത്തിലായിരുന്നു.
ലിവിംഗ് പാര്‍ട്ണര്‍ ആന്‍ഡ്രൂ നീബോണുമായുള്ള ചിത്രങ്ങള്‍ ഇല്യാന സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെയ്ക്കാറുണ്ടായിരുന്നു. എന്നാല്‍തന്റെ പ്രിയപ്പെട്ട ഹബ്ബിയുമായി വേര്‍പിരിയുകയാണെന്ന തരത്തിലുള്ള വാര്‍ത്തകളാണ് ഇപ്പോള്‍ ബോളിവുഡ് മാധ്യമങ്ങളില്‍ നിന്ന് പുറത്തുവരുന്നത്.
താരം തന്റെ ഫേസ്ബുക്ക് പോസ്റ്റുകളില്‍ നിന്നും ഇന്‍സ്റ്റഗ്രാമില്‍ നിന്നും കാമുകനൊപ്പമുള്ള ഫോട്ടോ നീക്കം ചെയ്തതോടെ വേര്‍പിരിയലിന്‌റെ കാരണം അന്വേഷിച്ച് ആരാധകരും രംഗത്തെത്തിക്കഴിഞ്ഞു. എന്നാല്‍ താരം ഇതിനെ കുറിച്ച് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ആന്‍ഡ്ര്യൂസുമായുള്ള പ്രണയവും ലിവ് റിലേഷനുമൊക്കെ ബോളിവുഡ് കോളങ്ങളില്‍ ചര്‍ച്ചയായിരുന്നു. ഇത് ഒളിച്ചു വെയ്ക്കാനും താരം ശ്രമിച്ചിട്ടില്ലായിരുന്നു.