Latest News

ഷറഫുദ്ദീന്‍ ഒരു നടനെന്ന നിലയില്‍ അണ്ടര്‍റേറ്റഡ് ആണെന്ന് തോന്നിയിട്ടുണ്ട്; തുറന്ന് പറഞ്ഞ് സംവിധായകൻ സെന്ന ഹെഗ്ഡെ

Malayalilife
ഷറഫുദ്ദീന്‍ ഒരു നടനെന്ന നിലയില്‍ അണ്ടര്‍റേറ്റഡ് ആണെന്ന് തോന്നിയിട്ടുണ്ട്; തുറന്ന് പറഞ്ഞ് സംവിധായകൻ സെന്ന ഹെഗ്ഡെ

ലയാള സിനിമ പ്രേമികൾക്ക് ഏറെ സുപരിചിതനായ സംവിധായകനാണ് സെന്ന ഹെഗ്ഡെ. അദ്ദേഹം ഇപ്പോൾ നടൻ ഷറഫുദ്ദീനെ കുറിച്ച്  പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. ഷറഫുദ്ദീന്‍ ഒരു നടനെന്ന നിലയില്‍ അണ്ടര്‍റേറ്റഡ് ആണെന്ന് തോന്നിയിട്ടുണ്ടെന്ന് ചലച്ചിത്ര സംവിധായകന്‍ പറയുന്നു. ഒരു മിനുട്ടിനുള്ള റോളിനാണെങ്കില്‍ പോലും ഷറഫുദ്ദീന്‍ നല്‍കുന്ന കഠിനാധ്വാനവും, ആത്മസമര്‍പ്പണവും പരാമര്‍ശിക്കേണ്ടത് തന്നെയാണ് എന്നും അദ്ദേഹം ഇന്ത്യന്‍ എക്‌സ്‌പ്രെസിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

1744 ഡബ്ല്യൂ.എ. സിനിമയിലെ കേന്ദ്ര കഥാപാത്രത്തിനെ അവതരിപ്പിക്കുന്നത് ഷറഫുദ്ദീനാണ്. ‘തുടക്കം മുതലേ മനസില്‍ കണ്ടത് ഷറഫുദ്ദീനെയായിരുന്നു. മലയാളത്തില്‍ നിലവിലുള്ളതില്‍ എനിക്ക് ഏറ്റവും ഇഷ്ടമുള്ള താരമാണ് ഷറഫുദ്ദീന്‍. അവസാനം ഷറഫുദ്ദീനെ കണ്ടപ്പോള്‍ ഇക്കാര്യം പറഞ്ഞിരുന്നു. അദ്ദേഹത്തിന്റെ കരിയറിന്റെ തുടക്കം മുതല്‍ ഇപ്പോള്‍ എത്തിനില്‍ക്കുന്നത് വരെ ആലോചിച്ച് നോക്കൂ. സ്വപ്രയത്‌നത്തിലൂടെ ഉയര്‍ന്നു വന്നയാളാണ്,’ സെന്ന ഹെഗ്‌ഡേ പറഞ്ഞു.

‘പ്രകടത്തിനനുസരിച്ചുള്ള സ്ഥിരത അദ്ദേഹത്തിനുണ്ട്. ഒരു മിനുട്ടിനുള്ള റോളിനാണെങ്കില്‍ പോലും അതിനായി ഷറഫുദ്ദീന്‍ നല്‍കുന്ന കഠിനാധ്വാനവും, ആത്മസമര്‍പ്പണവും ഒരോ ഡീറ്റെയിലിംഗും റിസര്‍ച്ചും പരാമര്‍ശിക്കേണ്ടത് തന്നെയാണ്. ഷറഫുദ്ദീന്‍ ചെയ്യുന്ന ഏത് ചെറിയ റോളും ശ്രദ്ധിക്കപ്പെടും. ഞങ്ങള്‍ക്ക് ഭാഗ്യമുള്ളതിനാല്‍ ഈ ടീമില്‍ കിട്ടി. അദ്ദേഹത്തിന്റെ കഴിവിനോട് നീതി പുലര്‍ത്താനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

director senna hegde words about sharaafudheen

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES