സണ്ണി ലിയോണ്‍ നായികയായെത്തുന്ന ചിത്രത്തില്‍ അജു വര്‍ഗീസും സുരാജ് വെഞ്ഞാറമൂടും നായകന്മാരായി എത്തുന്നെന്ന് വാര്‍ത്ത വന്നിരുന്നു. ഒരു ഓണ്‍ലൈന്‍ മാധ്യമത്തില്‍ വന്ന വാര്‍ത്തക്ക് പിന്നാലെ ഇതിന്റെ സത്യാവസ്ഥ വെളിപ്പെടുത്തി താരം തന്നെ രംഗത്തെത്തുകയായിരുന്നു,
താന്‍ നായകനായെത്തുന്നെന്ന റിപ്പോര്‍ട്ടിനോട് പ്രതികരിച്ച് നടന്‍ ഫേസ്ബുക്കിലൂടെയാണ് രംഗത്തെത്തിയത്. സംഭവം കേള്‍ക്കാന്‍ നല്ല രസമുണ്ടെന്നും, പക്ഷെ വാര്‍ത്ത സത്യമല്ലെന്നും അജു പ്രതികരിക്കുന്നു. ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ സണ്ണി ലിയോണിന് അജു വര്‍ഗീസ് നായകനായെത്തുന്നെന്നും ചിത്രത്തിന്റെ ഷൂട്ടിംഗ് ഗോവയില്‍ ആരംഭിച്ചെന്നും പറഞ്ഞ വാര്‍ത്തകള്‍ പുറത്തു വിട്ടിരുന്നു. വ്യാജ വാര്‍ത്തയുടെ സ്‌ക്രീന്‍ ഷോട്ടും അജു പോസ്റ്റ് ചെയ്തിട്ടുണ്ട്.
പോസ്റ്റിന്റെ താഴെ രസകരമായ നിരവധി കമന്റുകളാണ് വന്നു കൊണ്ടിരിക്കുന്നത്. ഇനി ഇപ്പോ വാര്‍ത്ത സത്യമാണെങ്കില്‍ തന്നെ സന്തോഷമേ ഉള്ളൂ എന്നാണ് ആരാധകര്‍ പറയുന്നത്. മലയാളത്തില്‍ ഇത്രയധികം പുരുഷകേസരിമാര്‍ ഉണ്ടായിട്ടും ചേട്ടനല്ലേ നറുക്ക് വീണത് എന്നാണ് ആരാധകര്‍ പറയുന്നത്. ഇത്തരത്തില്‍ നിരവധി ട്രോളുകളും കമന്റുകളുമാണ് കുമിഞ്ഞു കൂടുന്നത്.
സണ്ണി ലിയോണ്‍ ബാക്ക്വാട്ടര്‍ സ്റ്റുഡിയോയുടെ ബാനറില്‍ ജയലാല്‍ മേനോന്‍ നിര്‍മ്മിക്കുന്ന പുതിയ ചിത്രമായ രംഗീലയിലൂടെ മലയാളത്തിലേക്ക് എത്തുന്നെന്ന വാര്‍ത്ത നേരത്തെ പുറത്തു വന്നിരുന്നു. ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്കും സണ്ണി ഫെയ്സ്ബുക്കിലൂടെ പങ്കുവെച്ചിരുന്നു.
മലയാളത്തില്‍ നേരത്തെ പല സിനിമകളും സണ്ണിയുടേതായി പ്രഖ്യാപിച്ചിരുന്നെങ്കിലും ഒന്നും നടന്നിരുന്നില്ല. സന്തോഷ് നായരാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മണിരത്നം, സച്ചിന്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം സന്തോഷ് നായര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് രംഗീല.