മലയാളത്തിലെ പ്രിയ ഗായികയും അവതാരകയുമാണ് റിമി ടോമി. എല്ലാവരോടും ചിരിച്ചും തമാശ പറഞ്ഞും സംസാരിക്കുന്ന റിമിയുടെ സ്വഭാവം ചിലപ്പോഴൊക്കെ നടി ഫേക്കാണെന്ന് മറ്റുള്ളവര്‍ കരുതാന്‍ ഇടയാകുന്നുണ്ട്. റോയ്‌സുമായുള്ള വിവാഹമോചനം കഴിഞ്ഞ ശേഷവും യാത്രകളും പരിപാടികളുമായി റിമി തിരക്കില്‍ തന്നെയാണ്. ചെയ്യുന്ന പരിപാടികള്‍ക്ക് ഒരു വിട്ടുവീഴ്ചയുമില്ലാതെ കണക്കുപറഞ്ഞ് പണം വാങ്ങുന്ന ആളാണ് റിമിയെന്ന് ഒരു അടക്കം പറച്ചില്‍ സിനിമാലോകത്തുണ്ട്. ഇപ്പോഴിതാ റിമിയെ പറ്റിയുള്ള മേക്കപ്പ് ആര്‍ട്ടിസ്റ്റ് രഞ്ജു രഞ്ജിമാറിന്റെയും മറ്റൊരു കലാകാരനായ ലിനു ലാലിന്റെയും കുറിപ്പ് വൈറലാകുകയാണ്.
കൊറോണ കാലത്ത് സാമ്പത്തിക ബുദ്ധിമുട്ടനുഭവിക്കുന്ന ഒരുപാട് കലാകാരന്മാര്‍ക്ക് നല്ലൊരു ധനസഹായം ചെയ്ത ആളാണ് 'റിമി എന്നാണ് ലിനു പറയുന്നത്.ഈ ധനസഹായം ഒരുപാട് പേര്‍ക്ക് ആശ്വാസം ആയിട്ടുണ്ട് ... ഞാന്‍ ഇത് പറയാന്‍ കാരണം ഈ സഹായം ഞാന്‍ ആണ് എല്ലാവര്ക്കും എത്തിച്ചു കൊടുത്തത് ... ആരോടും റിമയുടെ പേരുപോലും പറയണ്ട എന്നാണ് എന്നോട് പറഞ്ഞത് .... പക്ഷെ ഒരാള്‍ മനസറിഞ്ഞു ഒരു നന്മ ചെയ്യുന്നത് എല്ലാവരും അറിയണമെന്ന് എനിക്ക് തോന്നി ... അതുകൊണ്ടാണ് ഞാന്‍ ഇത് ഇവിടെ പോസ്റ്റ് ചെയ്യുന്നത് എന്നാണ് ലിനുവിന്റെ കുറിപ്പ്. ഇത് ഷെയര്‍ ചെയ്താണ് രഞ്ജു എത്തിയിരിക്കുന്നത്.
'എനിക്കറിയാവുന്ന റിമി ടോമി ഇതാണ്, മനസ്സറിഞ്ഞ് മനുഷ്യരെ സ്‌നേഹിക്കുകയും സഹായിക്കുകയും ചെയ്യുന്ന എന്റെ പൊട്ടിക്കാളി പെണ്ണ്,, ഇപ്പോള്‍ മാത്രമല്ല എത്ര എത്ര സഹായങ്ങള്‍ എത്രയൊ പേര്‍ക്ക് ചെയ്തിരിക്കുന്നു, വീട്, വിദ്യാഭ്യാസം, ചികിത്സാ ചിലവ്, അങ്ങനെ എത്ര എത്ര സഹായങ്ങള്‍ ചെയ്തിരിക്കുന്നു ആരോക്കെ മനസ്സിലാക്കിയില്ലെങ്കിലും ഈ സഹായ മനസ്സ് ഞാന്‍ കാണുന്നുണ്ട്, ദൈവം കാണുന്നുണ്ട്,'എന്നാണ് രഞ്ജുവിന്റെ വാക്കുകള്‍.
വലത്തേ കൈ കൊടുക്കുന്നത് ഇടത്തെ കൈ അറിയരുത് എന്ന് പറയുന്ന ബൈബിള്‍ വചനം പോലെയാണ് പോലെയാണ് റിമി യുടെ കാര്യം. വര്ഷങ്ങളായി പാവങ്ങളെ അകമഴിഞ്ഞു സഹായിക്കുന്ന താരങ്ങളുടെ പേരും ചിത്രവും സഹിതം എപ്പോഴും മാധ്യമങ്ങളില്‍ നിറയാറുണ്ട്. എന്നാല്‍ ഒരിക്കല്‍ പോലും താന്‍ ചെയ്‌യുന്ന സത്കര്‍മ്മങ്ങള്‍ മാധ്യമങ്ങള്‍ വര്‍ത്തയാക്കാതെ സൂക്ഷിച്ചു പോരുക ആയിരുന്നു റിമി എന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരം.