Latest News

ഞാന്‍ കാത്തിരിയ്ക്കുന്ന ആടുജീവിതത്തില്‍ ഒരു പ്രധാന ഭാഗമുണ്ട്; ഞാന്‍ വിശ്വസിയ്ക്കുന്നത് പൃഥ്വിരാജ് എന്ന അഹങ്കാരിയായ നടനിലാണ്; ആരാധിക പങ്കുവച്ച കുറിപ്പ് ഏറ്റെടുത്ത് സോഷ്യൽ മീഡിയ

Malayalilife
ഞാന്‍ കാത്തിരിയ്ക്കുന്ന ആടുജീവിതത്തില്‍ ഒരു പ്രധാന ഭാഗമുണ്ട്; ഞാന്‍ വിശ്വസിയ്ക്കുന്നത് പൃഥ്വിരാജ് എന്ന അഹങ്കാരിയായ നടനിലാണ്; ആരാധിക പങ്കുവച്ച കുറിപ്പ് ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ലയാളികൾക്ക് ഏറെ സുപരിചിതനായ യുവ താരമാണ് പൃഥ്വിരാജ്.  ബ്ലെസി സംവിധാനം നിർവഹിക്കുന്ന  ആടുജീവിതം എന്ന ചിത്രത്തിന്റെ ചിത്രീകരണവുമായി ബന്ധപ്പെട്ട് ജോര്‍ദാനില്‍ ആയിരുന്ന പൃഥ്വിരാജ്  ഉൾപ്പെടുന്ന ടീം നാട്ടിലേക്ക് മടങ്ങി എത്തുകയും ചെയ്തിരുന്നു. ചിത്രം പ്രദർദശനത്തിന് എത്തുന്നതിന്റെ കാത്തിരിപ്പിൽ തുടരുകയാണ് ആരാധകർ. എന്നാൽ ഇപ്പോൾ ഒരു ആരാധിക ചിത്രവുമായി ബന്ധപ്പെട്ട് ഒരു കുറിപ്പ് പങ്കുവച്ചിരിക്കുകയാണ്. ബെന്യാമിന്റെ ആടുജീവിതത്തെ സിനിമയാക്കുമ്പോള്‍ അതിലെ ചില സന്ദര്‍ഭങ്ങള്‍ എങ്ങനെയായിരിക്കും അവതരിപ്പിക്കുക എന്ന ആശങ്കയിലാണ് ആരാധിക. നോവല്‍ സിനിമയാകുമ്പോള്‍ അതിലെ ഹൃദയഹാരിയായ ചില ഭാഗങ്ങള്‍ ഒഴിവാക്കരുതെന്ന അഭ്യര്‍ത്ഥനയും ആരും ചെയ്യുവാന്‍ മടിക്കുന്ന മുംബൈ പോലീസിലെ ആ രംഗങ്ങള്‍ ചെയ്ത പൃഥ്വിരാജില്‍ തനിക്ക് വിശ്വാസമുണ്ട് എന്നാണ് ജീന എന്ന ആരാധിക കുറിപ്പിലൂടെ പങ്കുവയ്ക്കുന്നത്.

ജീനയുടെ കുറിപ്പ്

ആടുജീവിതത്തിനായുള്ള പൃഥ്വിരാജ് എന്ന നടന്റെ ഡെഡിക്കേഷനും ആന്മാര്‍ത്ഥതയുമൊക്കെ കണ്ടു മലയാളി മുഴുവന്‍ ഞെട്ടിയിരിയ്ക്കുകയാണ്. അതിന്റെ ഓരോ പോസ്റ്ററും ഫോട്ടോകളും വര്‍ത്തകളുമെല്ലാം വളരെ ഉത്സാഹത്തോടെ കാണുന്ന -വായിക്കുന്ന ഒരു ഫാന്‍ ഗേള്‍ ആണ് ഞാനും. ഓരോനിമിഷവും ആടുജീവിതം സ്‌ക്രീനില്‍ കാണാനായി ആകാംഷയിലുമാണ്. അനുദിനം മനുഷ്യനില്‍നിന്നും ആടിലെയ്ക്ക് പരിണമിയ്ക്കുന്ന നജീബ് എന്ന വ്യക്തിയെ രാജു ചേട്ടന്‍ എങ്ങിനെയെല്ലാം കൈകാര്യം ചെയ്യും എന്ന ടെന്‍ഷനും ഉണ്ട്.

ഞാന്‍ കാത്തിരിയ്ക്കുന്ന ആടുജീവിതത്തില്‍ ഒരു പ്രധാനപ്പെട്ട ഭാഗമുണ്ട്. ബെന്യാമിന്‍ എന്ന എഴുത്തുകാരന്‍ അത്രത്തോളം ഹൃദയ സ്പര്‍ശി ആയി എഴുതിവച്ച ഭാഗം. നാളുകളായി ജീവിതം മരുഭൂമിയില്‍ ആടുകള്‍ക്കൊപ്പം എറിയപ്പെട്ട നജീബിന്റെ ഉള്ളില്‍ ഒരു സ്ത്രീ സാമീപ്യം ആഗ്രഹിയ്ക്കുന്ന അതിനായി ദാഹിയ്ക്കുന്ന നിമിഷങ്ങള്‍. ഇനി ഒരിയ്‌ക്കെലെങ്കിലും ഉണരും എന്ന പുള്ളി പോലും വിചാരിയ്ക്കാത്ത, മരക്കാറ്റുപോലെ അദ്ദേഹത്തിലേയ്ക്ക് ഇരമ്പിചെല്ലുന്ന ഒരു തൃഷ്ണ. വര്‍ഷങ്ങളോളം ഷണ്ഡന്‍ ആക്കപ്പെട്ടവന്റെ മനോവേദന.

ഒടുവില്‍ അവനേറ്റവും പരിപാലിച്ച പോച്ചക്കാരി രമണി എന്ന ആടില്‍ അവന്റെ ദാഹം ശമിപ്പിയ്ക്കേണ്ടി വരുന്ന നിസ്സഹായ അവസ്ഥ... ബെന്യാമിന്‍ എന്ന എഴുത്തുകാരന്‍ വളരെ ചുരുങ്ങിയ വാക്കുകള്‍ കൊണ്ടു തന്നെ അത് കുറിച്ചിട്ടിട്ടുണ്ട്. ഒറ്റയിരുപ്പിന് അത്രത്തോളം വായിച്ചിട്ട് അവിടുന്ന് മുന്നോട്ട് പോവാന്‍ കഴിയാതെ ബുക്ക് അടപ്പിച്ചു വച്ച, തൊണ്ടക്കുഴിയില്‍ ശ്വാസം കെട്ടിക്കിടന്ന് വീര്‍പ്പുമുട്ടനുഭവിപ്പിച്ച വാചകങ്ങള്‍.

എഴുത്തിലൂടെ അത്രമേല്‍ മനോഹരമാക്കിയ രംഗങ്ങളോട് ആ അഭിനേതാവ് എത്രത്തോളം നീതി പുലര്‍ത്തി എന്നത് കാണാനാണ് ഞാന്‍ കാത്തിരിയ്ക്കുന്നത്. അഥവാ ആ ഭാഗം സിനിമയില്‍ ഒഴിവാക്കപ്പെട്ടു എങ്കില്‍ അത് നജീബിനോടുള്ള വഞ്ചനയാണ്. പക്ഷെ, ഞാന്‍ വിശ്വസിയ്ക്കുന്നത് മുംബൈ പോലീസ് ചെയ്യാന്‍ ധൈര്യവും ചങ്കുറ്റവും കാണിച്ച പൃഥ്വിരാജ് എന്ന അഹങ്കാരിയായ നടനിലാണ്. ഒപ്പം കഥയുടെ പെര്‍ഫെക്ഷനുവേണ്ടി ഏതറ്റം വരെയും പോകുന്ന ബ്ലെസി എന്ന സംവിധായകനിലും.
 

There is an important part in the adujeevitham movie a note is viral

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES