മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട രണ്ട് നടിമാരാണ് നടന്‍ ദിലീപിന്റെ ആദ്യ ഭാര്യ മഞ്ജു വാര്യരും നിലവിലെ ഭാര്യ കാവ്യാ മാധവനും. എന്നാൽ ഇരുവരും തമ്മിൽ ഏറെ സാമ്യതകൾ ഉണ്ട് എന്ന് പറഞ്ഞാൽ വിശ്വസിക്കാൻ ഏറെ പ്രയാസകരമാണ്. ഏവരെയും അമ്പരപ്പിക്കും വിധമാണ് ഇരുവരുടെയും ജീവിതത്തില്‍ ഉള്ള സാമ്യതകള്‍ എന്ന് തന്നെ പറയാം.
വളരെ രഹസ്യമായിട്ടായിരുന്നു ദിലീപിന്റെ രണ്ട് വിവാഹങ്ങളും നടന്നത്. ദിലീപ് മഞ്ജു വിവാഹം അടുത്ത സുഹൃത്തുക്കളെയും സാക്ഷിയാക്കിയാണ് നടന്നിരുന്നത്. ഇതേ രീതി തന്നെയായിരുന്നു ദിലീപിന്റെയും കാവ്യയുടെയും രണ്ടാം വിവാഹത്തിലും അരങ്ങേറിയിരുന്നത്. ലോകം ഇവര്‍ വിവാഹിതരാവുന്ന വാര്‍ത്ത . മണിക്കൂറുകള്‍ക്ക് മുമ്പാണ് അറിഞ്ഞിരുന്നത്. അതേസമയം ഈ രണ്ട് നായികമാരുടെയും സിനിമ ജീവിതത്തിലെ ആദ്യ നായകന്‍ ദിലീപ് ആയിരുന്നു.
സല്ലാപത്തിലൂടെ മഞ്ജു സിനിമയിൽ എത്തിയപ്പോൾ കാവ്യയാകട്ടെ ചന്ദ്രനുദിക്കുന്നദിക്കിലൂടെ വെള്ളിത്തിരയിലേക്ക് എത്തിയിരുന്നു. എന്നാൽ ഇപ്പോൾ നടി കാവ്യയ്ക്ക് ഇപ്പോള്‍ 32 വയസും മഞ്ജുവിന് 38 വയസുമാണ് പ്രായം. ഒരേ മാസമാണ് ഇരുവരും ജനിച്ചത്. മഞ്ജു സെപ്റ്റംബര്‍ 10നും കാവ്യ സെപ്റ്റംബര്‍ 19നുമായിരുന്നു ജനിച്ചത്. എന്നാൽ ഇരുവരുടെയും പേരിൽ പോലും ഏറെ സാമ്യതകളാണ് നിലനിൽക്കുന്നത്. രണ്ട് നടിമാര്‍ക്കും ഇംഗ്ലീഷില്‍ അഞ്ച് അക്ഷരങ്ങളാണുള്ളത്. ദിലീപ് നായകവേഷത്തിൽ എത്തിയ ആദ്യ ഹിറ്റ് സിനിമയായ മീശമാധവനില്‍ ദിലീപിന്റെ കഥാപാത്രത്തിന്റെ പേര് മാധവന്‍ ആയിരുന്നു. എന്നാൽ ഈ രണ്ട് നായികമാരുടെയും അച്ഛന്‍മാരുടെ പേരും മാധവനെന്നുമാണ്.