നൃത്തരംഗത്തില്‍ പാതി വസ്ത്രം ധരിച്ചുകൊണ്ടുള്ള രംഗങ്ങള്‍; വിജയുടെ നായികയാവാനുള്ള അവസരം വേണ്ടെന്ന് വച്ച് സായ് പല്ലവി

Malayalilife
നൃത്തരംഗത്തില്‍ പാതി വസ്ത്രം ധരിച്ചുകൊണ്ടുള്ള രംഗങ്ങള്‍; വിജയുടെ നായികയാവാനുള്ള അവസരം വേണ്ടെന്ന് വച്ച് സായ് പല്ലവി

ല്‍ഫോണ്‍സ് പുത്രന്‍ ഒരിക്കല്‍ പ്രേമം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് കടന്നുവന്ന താരമാണ് സായി പല്ലവി.പിന്നീട് മലയാളവും കടന്ന് തെന്നിന്ത്യന്‍ സിനിമ ലോകത്തെ മുന്‍നിര നായികയായി സായി പല്ലവി മാറി ഇതിനിടയില്‍ താരത്തിന്റെ ചില നൃത്തവും നിലപാടുകളും ഒക്കെ വൈറലായി മാറുകയും ചെയ്തു. ഒരു സിനിമയില്‍ അഭിനയിക്കണമെങ്കില്‍ കര്‍ശന നിര്‍ദേശങ്ങളാണ് നടി മുന്നോട്ടുവയ്ക്കാറുള്ളത് എന്നതാണ് പലപ്പോഴും കേള്‍ക്കുന്ന ഒരു കാര്യം. ഇപ്പോള്‍ വീണ്ടും നിലപാടുകളുടെ പേരില്‍ നടി വാര്‍ത്തകളില്‍ ഇടം പിടിക്കുകയാണ്.

ദളപതി വിജയ് സിനിമയും സായി പല്ലവി നിഷേധിച്ചുവെന്ന വാര്‍ത്തയാണ് പുറത്ത് വരുന്നത്.പാതിവസ്ത്രം ധരിച്ച് സിനിമയിലൊരു പാട്ടില്‍ നൃത്തം ചെയ്യാന്‍ സായിയോട് ആവശ്യപ്പെട്ടിരിക്കുകയാണ്. അത് ചെയ്യാന്‍ സാധിക്കില്ലെന്ന് പറഞ്ഞാണ് നടി വിജയ് സിനിമാ അവസരം നിഷേധിച്ചത്. സമാനമായ രീതിയില്‍ തല അജിത്തിന്റെ മുഹമ്മദില്‍ സായി പല്ലവിയെ നായികായയി ആദ്യം കാസ്റ്റ് ചെയ്യാന്‍ അണിയറപ്രവര്‍ത്തകര്‍ തീരുമാനിച്ചിരുന്നു. ആ സിനിമയിലേക്കുള്ള അവസരവും സായി പല്ലവി വേണ്ടെന്ന് വെക്കുകയായിരുന്നു.

അതേ സമയം മുന്‍പ് വിജയുടെ കൂടെ അഭിനയിക്കുക എന്നത് തന്റെയൊരു ആഗ്രഹമാണെന്ന് സായി പറഞ്ഞിരുന്നു. സാധാരണയായി കഥയ്ക്ക് പ്രാധാന്യമുള്ള ചിത്രങ്ങള്‍ തിരഞ്ഞെടുക്കുന്നതാണ് സായി പല്ലവിയുടെ രീതി. തമിഴ്, തെലുങ്ക്, മലയാളം, കന്നഡ തുടങ്ങി എല്ലാ ഭാഷാ ചിത്രങ്ങളിലും അദ്ദേഹം അഭിനയിച്ചപ്പോഴും ഈ പോളിസിയാണ് നടി നോക്കിയിട്ടുള്ളത്. വിജയ് ചിത്രത്തിലെ കഥയില്‍ തന്റെ റോളിന്റെ കൂടി പ്രധാന്യം നടി നോക്കിയതിനാലാവും ഈ പിന്മാറ്റമെന്നാണ് വിവരം.

ഏറ്റവുമൊടുവില്‍ തെലുങ്ക് നടി രശ്മിക മന്ദാനയാണ് വിജയുടെ നായികയായി വാരിസ് എന്ന ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്. എന്നാല്‍ നായികയ്ക്ക് അത്ര പ്രധാന്യമുള്ള കഥാപാത്രമായിരുന്നില്ല സിനിമയിലൂടെ രശ്മികയ്ക്ക് ലഭിച്ചത്. എങ്കിലും നടി അത് സന്തോഷത്തോടെ സ്വീകരിക്കുകയായിരുന്നു.

Sai Pallavi Refused To Act With Vijay

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES