നടി മീര ചോപ്രയ്ക്ക് നേരെ സോഷ്യൽ മീഡിയയിൽ അസഭ്യവർഷം. തെലുങ്കു നടൻ ജൂനിയർ എൻടിആറിനെ അറിയില്ലെന്ന് പറഞ്ഞ സാഹചര്യത്തിൽ നടന്റെ ആരാധകർ താരത്തെ അവഹേളിക്കുകയാണ്. താരത്തിനെതിരെ നിരവധി ട്രോളുകളും ബലാത്സംഗ ഭീഷണിയും വധഭീഷണിയും സാമൂഹ്യമാധ്യമങ്ങളിലൂടെ ഉയരുന്നു.
ട്വിറ്ററിളുടെ ആരാധകർ ഉയർത്തിയ ചോദ്യത്തിന് നൽകിയ ഇത്തരത്തിലായിരുന്നു ജൂനിയർ എൻടിആറിനെ അറിയില്ലെന്ന് മീര പറഞ്ഞത്. ഇതേ തുടർന്നാണ് ആരാധകർ രംഗത്ത് എത്തിയത്. ജൂനിയർ എൻടിആറിനെ കുറിച്ച് പറയൂ എന്ന ചോദ്യത്തിന്, തനിക്ക് അദ്ദേഹത്തെ അറിയില്ലെന്നും അദ്ദേഹത്തിന്റെ ആരാധികയല്ലെന്നുമായിരുന്നു മീര ചോപ്ര നൽകിയിരുന്ന മറുപടി. ഇതായിരുന്നു നടന്റെ ആരാധകരെ ഏറെ ചൊടിപ്പിച്ചത്.
അതേ സമയം ജൂനിയർ എൻടിആറിനെ ട്വീറ്റിൽ ടാഗ് ചെയ്ത നടി ആരാധകരുടെ ആക്രമണത്തെ കുറിച്ചും തുറന്ന് പറഞ്ഞു. ഈ രീതിയിലുള്ള ആക്രമണം താങ്കളെക്കാൾ മഹേഷ് ബാബുവിനെ ഇഷ്ടപ്പെടുന്നു എന്ന് പറഞ്ഞതിന്റെ പേരിലാണ് നേരിടേണ്ടി വന്നതെന്നും, ഇത്തരം ആരാധകരുള്ളതിൽ താങ്കൾ അഭിമാനിക്കുന്നുണ്ടോയെന്നും മീര ചോപ്ര ട്വീറ്റിൽ ചോദിക്കുകയും ചെയ്‌തിരുന്നു.
ജൂനിയർ എൻടിആറിന്റെ ആരാധികയല്ലെന്ന് പറഞ്ഞാൽ, ബലാത്സംഗവും കൊലപാതകവും കൂട്ടബലാത്സംഗവും നേരിട്ടേക്കാമെന്ന് പെൺകുട്ടികളോടായി മീര ചോപ്ര വ്യക്തമാക്കുകയും ചെയ്‌തു. ഈ ആരാധകർ താരത്തിന്റെ പേര് കളയുകയാണ് ചെയ്യുന്നതെന്നും നടി അഭിപ്രായപ്പെട്ടു.
@NCWIndia @sharmarekha @hydcitypolice @Twitter plz take action against these account holder’s. They r openly #slutshamming threatning of #gangrape, #acidattack , #murder. This cannot go unnoticed. pic.twitter.com/PeEs0Sm4J2
— meera chopra (@MeerraChopra) June 3, 2020