പ്രേമം എന്ന ഒറ്റ സിനിമ കൊണ്ട് പ്രേക്ഷകര്‍ക്കിടയില്‍ സുപരിചിതയായ നടിയാണ് മഡോണ സെബാസ്റ്റിയന്‍. സെലിന്‍ എന്ന കഥാപാത്രം കൊണ്ട് തന്നെ ഏവരുടെയും ശ്രദ്ധ ഈ താരം പിടിച്ചുപറ്റി. പിന്നീട് മലയാളത്തിലും തെന്നിന്ത്യയില്‍ തന്നെ മറ്റ് സിനിമകളും താരം മിന്നി തിളങ്ങി. ഏതൊരു പ്രശസ്ത താരങ്ങളെ പോലെയും മഡോണയും ട്രോളന്മാര്‍ക്ക് ഇരയായിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ മറ്റെല്ലാ താരങ്ങള്‍ക്കും കിട്ടിയിതിനേക്കാള്‍ ഏറ്റവും വലിയ ട്രോള്‍ ചോദിച്ച് വാങ്ങിയിരിക്കുകയാണ് നടി മഡോണ.
രണ്ട് വര്‍ഷം മുമ്പ് മാതൃഭൂമി കപ്പ ടിവി യുടെ ഹാപ്പിനെസ് പ്രോജക്ടിന് നല്‍കിയ അഭിമുഖത്തിനിടെ മഡോണ പറഞ്ഞ കാര്യങ്ങളാണ് ഇപ്പോള്‍ മഡോണയ്ക്ക് തന്നെ പണി വാങ്ങി കൊടുത്തിരിക്കുന്നത്. അച്ഛന്‍ തന്നെ വളര്‍ത്തിയതിനെ പറ്റി ഇന്റര്‍വ്യൂവില്‍ പറഞ്ഞതാണ് ട്രോളുകള്‍ക്ക് ഇരയാകുന്നത്.
ഒരു വയസുള്ള തന്നെ ഗ്രൗണ്ടില്‍ കൂടെ ഓടിക്കുന്നത് ഇപ്പോഴും തനിക്ക് ഓര്‍മ്മയുണ്ടെന്നും. നല്ല ആരോഗ്യം വെക്കുന്നതിന് വേണ്ടിയായിരുന്നു ഇതെന്നും. എന്നാല്‍ തനിക്ക് ഡാഡിയ്ക്ക് ഒപ്പം എത്താന്‍ പറ്റിയട്ടില്ലെന്നും. ഡാഡിക്കൊപ്പമെത്താന്‍ സ്പീഡില്‍ ഓടാന്‍ ശ്രമിച്ചിട്ടുണ്ടെന്നുമാണ് നടി ആദ്യം പറഞ്ഞത്. ഒരു വയസില്‍ നടന്ന കാര്യം ഓര്‍ത്തെടുത്ത നടി പിന്നീട് ഒന്നര വയസ്സില്‍ നടന്നതും ഓര്‍ത്തെടുത്ത് പറഞ്ഞു.
ഒന്നര വയസുള്ളപ്പോള്‍ മൂവാറ്റുപുഴ ആരക്കുഴിയില്‍ ഒരു പുഴയിലേക്ക് എടുത്തിട്ട് നീന്താനും പഠിപ്പിച്ചു. അത് കൊണ്ട് രണ്ട് വയസുള്ളപ്പോള്‍ മുതല്‍ എനിക്ക് നന്നായി നീന്താന്‍ അറിയാമായിരുന്നു. നല്ല ഒഴുക്കുള്ള വെള്ളത്തില്‍ ഡാഡിയെക്കാള്‍ മുകളില്‍ വെള്ളമുള്ള സ്ഥലത്ത് ഡൈവ് ചെയ്ത് നീന്തുമായിരുന്നു. നാട്ടുകാരൊക്കെ വന്ന് ഇയാള്‍ക്ക് ഭ്രാന്താണെന്ന് പറഞ്ഞതൊക്കെ എനിക്ക് ഓര്‍മ്മ ഉണ്ടെന്നുമായിരുന്നു അത്. താരം ഈ പറയുന്ന വാക്കുകള്‍ മാത്രമാണ് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചത്.
ഒരു വയസില്‍ ഓടാന്‍ കഴിയുമോ എന്നും നീന്തുന്നതിന് പ്രായമൊക്കെ ഇല്ലേ എന്നുമൊക്കെ ചോദിച്ചാണ് ആദ്യം വീഡിയോ പ്രചരിച്ചത്. ശേഷം ട്രോളന്മാര്‍ ഇത് ഏറ്റെടുത്തു. ഫോട്ടോ ആയിട്ടും പലവിധത്തില്‍ എഡിറ്റ് ചെയ്തതുമായ വീഡിയോസുമെല്ലാം മഡോണയുടെ പേരില്‍ പ്രചരിച്ചു. നിരവധിയാളികളാണ് താരത്തിന്റെ വീഡിയോയ്ക്ക് കമന്റുമായി എത്തുന്നത്. ഒരു വയസ്സില്‍ ചെയ്ത കാര്യങ്ങളൊക്കെ ഓര്‍മ്മയുണ്ടോ എന്ന തരത്തില്‍ മഡോണയെ കളിയാക്കികൊണ്ടുള്ള കമന്റ്സുകളാണ് ഏറെയും. തള്ളുമ്പോള്‍ കുറച്ച് തള്ളാനും പൊങ്ങച്ചത്തിന് ഒരു അതിര് വേണ്ടേ? എന്നൊക്കെയാണ് കമന്റുകള്‍ എത്തുന്നത്. എന്നാല്‍ നടിയ്ക്ക് പിന്തുണയുമായിട്ടും ആളുകള്‍ എത്തുന്നുണ്ട്. മഡോണ പറഞ്ഞ കാര്യങ്ങള്‍ കൊണ്ട് പ്രത്യേകിച്ച് ഒരുപദ്രവവും മറ്റൊരാള്‍ക്കും ഇല്ലാത്തത് കൊണ്ട് അതൊരു പ്രശ്‌നമല്ലെന്നാണ് താരത്തിന്റെ ആരാധകര്‍ പറയുന്നത്. എന്തായാലും വര്‍ഷങ്ങള്‍ക്ക് മുമ്പാണെങ്കിലും താരം അന്ന് പറഞ്ഞ വാക്കുകള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. എന്നാല്‍ ഇതുവരെയും ഇതിനെതിരെ നടി ഒരു പ്രതികരണവും അറിയിച്ചിട്ടില്ല.