പ്രിയദർശൻ സിനിമ ഗീതാഞ്ജലിയിലൂടെ അഭിനയ രംഗത്തേക്ക് എത്തിയ താരപുത്രിയാണ് കീർത്തി സുരേഷ്. മലയാള സിനിമകളിൽ ബാലതാരമായി അഭിനയിച്ച ശേഷം പഠനത്തിലേക്ക് ശ്രദ്ധകൊടുത്ത കീർത്തി സുരേഷ് വലിയൊരു ഇടവേളയ്ക്ക് ശേഷമാണ് 2013ൽ നായികയായി അരങ്ങേറിയത്. ഗീതാഞ്ജലിക്ക് ശേഷം മലയാളത്തിൽ റിങ് മാസ്റ്റർ എന്നൊരു സിനിമ കൂടി കീർത്തി ചെയ്തിരുന്നു. മുപ്പതുകാരിയായ കീർത്തി അവിവാഹിതയായതിനാൽ ഇടയ്ക്കിടെ താരത്തിന്റെ വിവാഹം, പ്രണയം എന്നിവ പ്രേക്ഷകർക്കിടയിൽ ചർച്ചയാകാറുണ്ട്. അത്തരത്തിൽ ഒരു അജ്ഞാതനൊപ്പമുള്ള കീർത്തിയുടെ ഒരു വീഡിയോയാണ് സോഷ്യൽമീഡിയയിൽ വൈറലാകുന്നത്. ഇതാരാണ് എന്ന് സോഷ്യൽ മീഡിയയിൽ ഇപ്പോൾ ചർച്ച ചെയ്യുകയാണ്. എന്നാൽ ആരാണ് ഇതെന്ന് താരം ഇതുവരെ വെളുപ്പെടുത്തീട്ടില്ല. ഇത് താരത്തിന്റെ കാമുകനെന്നോ എന്നൊരു സംശയവും ആരാധകർക്ക് ഉണ്ട്.
അടുത്തിടെ താരം ഒരു ബിസിനസുകാരനെ വിവാഹം കഴിക്കാൻ പോകുന്നുവെന്ന് വാർത്തകൾ വന്നിരുന്നു. അതേസമയം അടുത്തിടെ ഒരു അജ്ഞാതനൊപ്പം നിൽക്കുന്ന ചിത്രം പങ്കുവെച്ച് പിറന്നാൾ ആശംസ പോസ്റ്റ് പങ്കിട്ടിരുന്നു കീർത്തി സുരേഷ്. റിയൽ എസ്റ്റേറ്റ് വ്യവസായിയും താരത്തിന്റെ ദീർഘകാല സുഹൃത്തുമായ ഫർഹാൻ ബിൻ ലിയാഖത്ത് ആയിരുന്നു മാച്ചിങ് കളർ വസ്ത്രം ധരിച്ച് ചിത്രത്തിൽ ഉണ്ടായിരുന്ന അജ്ഞാതൻ. ഫോട്ടോ വൈറലായതോടെ ആരാധകർ ഇത് താരത്തിന്റെ കാമുകനാണോ എന്നുള്ള സംശയം പ്രകടിപ്പിച്ച് എത്തി.
കീർത്തി സുരേഷുമായി പ്രണയത്തിലാണെന്ന് പറയപ്പെടുന്ന ബിസിനസുകാരൻ ഫർഹാൻ തന്നെയാണോ എന്ന സംശയവും ചിലർ പങ്കുവെച്ചു. കാമുകനെ പരിചയപ്പെടുത്തക എന്നതാണോ കീർത്തി സുരേഷ് ഉദ്ദേശിച്ചതെന്നും ചോദ്യങ്ങൾ വന്നിട്ടുണ്ട്. അടുത്തിടെ സംഗീത സംവിധായകൻ അനിരുദ്ധ് രവിചന്ദറുമായി ബന്ധപ്പെടുത്തി കീർത്തിയുടെ വിവാഹ വാർത്തകൾ വന്നിരുന്നു. ഇങ്ങനെ മൂന്നാം തവണയാണ് വാര്‍ത്ത വരുന്നതെന്നും വിവാഹ മോചനവാര്‍ത്തകളും ശരിയല്ലെന്നുമാണ് കീർത്തിയുടെ അച്ഛൻ സുരേഷ് കുമാര്‍ അന്ന് പ്രതികരിച്ചത്.