Latest News

ഏതു സാഹചര്യം വരുമ്പോഴും  പൊതുവേ പെണ്ണുങ്ങള്‍ക്ക് അത് നേരിടാന്‍ ഒരു കോമണ്‍സെന്‍സ് ഒക്കെയുണ്ടാവും: പാർവതി ജയറാം

Malayalilife
ഏതു സാഹചര്യം വരുമ്പോഴും  പൊതുവേ പെണ്ണുങ്ങള്‍ക്ക് അത് നേരിടാന്‍ ഒരു കോമണ്‍സെന്‍സ് ഒക്കെയുണ്ടാവും: പാർവതി ജയറാം

ലയാളികൾക്ക് ഏറെ സുപരിചിതയായ നടിയാണ് പാർവതി ജയറാം. നിരവധി സിനിമകളിൽ ശ്രദ്ധേയമായ വേഷങ്ങൾ അവതരിപ്പിച്ച താരം ഇപ്പോൾ വീട്ടിലെ 'സൂപ്പര്‍ വുമണ്‍ സ്റ്റാറ്റസ്' ഒരളവ് വരെ താന്‍ ആസ്വദിച്ചിട്ടുണ്ടെന്നും ജയറാം അരികില്‍ ഇല്ലാത്തപ്പോള്‍ എല്ലാം തനിയെ ചെയ്യാന്‍ ശീലിച്ചെന്നും  തുറന്ന് പറയുകയാണ്. സിനിമയുമായി ജയറാം തിരക്കിലാകുമ്പോൾ ആശ്രയിക്കാന്‍ ആരും  ഇല്ലാതിരുന്ന ആ നിമിഷത്തെ താന്‍ പക്വതയോടെ കൈകാര്യം ചെയ്‌തു എന്ന് ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍  പാര്‍വതി വ്യക്തമാക്കി.

'ഏതു സാഹചര്യം വരുമ്പോഴും  പൊതുവേ പെണ്ണുങ്ങള്‍ക്ക് അത് നേരിടാന്‍ ഒരു കോമണ്‍സെന്‍സ് ഒക്കെയുണ്ടാവും. എനിക്കും വേറെ വഴിയുണ്ടായിരുന്നില്ല. ആശ്രയിക്കാന്‍ ആരുമില്ല എപ്പോഴും ജയറാമിനെ കാത്തിരിക്കാന്‍ പറ്റിലല്ലോ. സിനിമാ ഫീല്‍ഡിന്റെ സ്വഭാവം എനിക്ക് അറിയാവുന്നതുമാണ്. അങ്ങനെ എല്ലാം തന്നെതാന്‍ ചെയ്തു ശീലിച്ചു. 

മക്കള്‍ക്ക് പരീക്ഷയില്‍ മാര്‍ക്ക് കുറയുമ്ബോഴൊക്കെ എനിക്ക് ഭയങ്കര ടെന്‍ഷനായിരുന്നു. അത് ഞാന്‍ ജയറാമിനോട് പറഞ്ഞു ടെന്‍ഷന്‍ അടിച്ചിട്ട് കാര്യമിലല്ലോ. അപ്പോള്‍ അത് എങ്ങനെ പരിഹരിക്കുമെന്നാണ് ഞാന്‍ ചിന്തിച്ചത്. ജീവിതം അങ്ങനെയാണ്.പക്ഷെ ഈ സൂപ്പര്‍ വുമണ്‍ സ്റ്റാറ്റസ് ഒരളവ് വരെ ഞാന്‍ ആസ്വദിച്ചിട്ടുണ്ട്. എനിക്കിതൊക്കെ ചെയ്യാന്‍ പറ്റും എന്നൊരു ആത്മവിശ്വാസം കിട്ടി'.

In any case women generally have a common sense to deal with it said Parvaty Jayaram

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES