Latest News

മലയാള സിനിമയില്‍ അമ്മയും മകനുമാണെങ്കില്‍ അല്ലെങ്കില്‍ മകളുമാണെങ്കില്‍ എപ്പോഴും കെട്ടിപ്പിടുത്തവും ഉമ്മവെക്കലുമൊക്കെയാണ് കാണുന്നത്: രേവതി

Malayalilife
 മലയാള സിനിമയില്‍ അമ്മയും മകനുമാണെങ്കില്‍ അല്ലെങ്കില്‍ മകളുമാണെങ്കില്‍ എപ്പോഴും കെട്ടിപ്പിടുത്തവും ഉമ്മവെക്കലുമൊക്കെയാണ് കാണുന്നത്: രേവതി

ലയാള സിനിമ പ്രേമികൾക്ക് ഏറെ സുപരിചിതയായ താരമാണ് രേവതി. താരത്തിന്റെതായി അടുത്തിടെ പുറത്ത് ഇറങ്ങിയ ചിത്രമാണ്  ‘ഭൂതകാലം’. ചിത്രം സമൂഹമാധ്യമങ്ങളിൽ വലിയ രീതിയിൽ ചർച്ചചെയ്യപെടുകയാണ്.  രേവതിയും ഷെയ്‌നും ചിത്രത്തില്‍ അമ്മയും മകനും അനുഭവിക്കുന്ന മാനസിക സംഘര്‍ഷങ്ങള്‍ കൈയ്യടക്കത്തോടെയാണ് അവതരിപ്പിച്ചിരിക്കുന്നത്.തന്നെ തേടി നിരവധി അമ്മ വേഷങ്ങള്‍ വന്നിട്ടുണ്ടെങ്കിസും വ്യത്യസ്തമായ ഒന്നിന് വേണ്ടി കാത്തിരിക്കുകയായിരുന്നു എന്നാണ് രേവതി ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.

അമ്മയും മകനുമാണെങ്കില്‍ അല്ലെങ്കില്‍ മകളുമാണെങ്കില്‍ എപ്പോഴും കെട്ടിപ്പിടുത്തവും ഉമ്മവെക്കലുമൊക്കെയാണ് മലയാള സിനിമയില്‍ കാണുന്നത്. അമ്മ എന്ന് പറഞ്ഞ് ഒരുപാട് കഥകള്‍ തന്റെയടുത്ത് വന്നിട്ടുണ്ട്. യഥാര്‍ത്ഥ ജീവിതത്തില്‍ അതൊക്കെ നല്ലതാണ്. പക്ഷേ കോപ്ലിക്കേഷന്‍സും ഉണ്ട്. അതില്‍ നിന്നും വ്യത്യസ്തമായ ഒന്നിന് വേണ്ടി ശ്രമിക്കുകയായിരുന്നു. അങ്ങനെ ഈ കഥ വന്നപ്പോള്‍ താന്‍ വളരെ ത്രില്ലിലായിരുന്നു. ഇത് ചെയ്യാന്‍ പറ്റുമോ എന്ന സംശയം മാത്രമായിരുന്നു ഉണ്ടായിരുന്നത്. നല്ല ആഴമുള്ള കഥാപാത്രമാണ്. എന്താണ്, ആരാണ് ഈ സ്ത്രീ എന്ന കണ്ടുപിടിക്കാനേ കഴിയില്ല.

അതിനെ മനസിലാക്കിയെടുക്കാന്‍ കുറച്ച് സമയമെടുത്തു. പിന്നെ ആ കഥാപാത്രം തനിക്ക് ഇഷ്ടമായി. ഈ സിനിമയില്‍ അമ്മയും മകനും അടിയാണ്. അതും മൗനത്തിലൂടെ. വളരെ യാഥാര്‍ത്ഥ്യമുള്ളതായി തോന്നി എന്നാണ് രേവതി പറയുന്നത്. രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്ത ചിത്രം സോണി ലൈവില്‍ ആണ് റിലീസ് ചെയ്തത്.

Actress revathy words about malayala cinema

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES