Latest News

അമ്മയില്‍ നമ്മളാരും അഭിപ്രായം പറയാന്‍ പാടില്ല എന്ന അവസ്ഥയാണ്; അത് പുറത്തുവിടുന്നതില്‍ എന്താണ് ഇത്രയും പ്രശ്നമെന്ന് മനസിലാകുന്നില്ല: രേവതി

Malayalilife
അമ്മയില്‍ നമ്മളാരും അഭിപ്രായം പറയാന്‍ പാടില്ല എന്ന അവസ്ഥയാണ്; അത് പുറത്തുവിടുന്നതില്‍ എന്താണ് ഇത്രയും പ്രശ്നമെന്ന് മനസിലാകുന്നില്ല: രേവതി

ടൻ വിജയ ബാബുവിനെതിരെ രൂക്ഷ വിമർശനങ്ങളാണ് സോഷ്യൽ മീഡിയയിലൂടെ ഉയരുന്നത്. എന്നാൽ നടിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ  താരസംഘടനയായ അമ്മയുടെ നിലപാടിനെതിരെ വലിയ വിമര്‍ശനമാണ് ഇന്ന്  ഉയരുന്നത്. നടിമാരായ  മാലാ പാര്‍വതിയും ശ്വേത മേനോനും കുക്കു പരമേശ്വരനും  ഇന്റേര്‍ണല്‍ കമ്മിറ്റിയില്‍ നിന്നും രാജി വെച്ചു.  എന്നാൽ ഇപ്പോള്‍ അമ്മയില്‍ നമ്മളാരും അഭിപ്രായം പറയാന്‍ പാടില്ല എന്ന അവസ്ഥയാണെന്ന് പറയുകയാണ് നടി രേവതി.

താരസംഘടനയില്‍ ഞാനിപ്പോഴും അംഗമാണ്. ഇപ്പോള്‍ എന്തെങ്കിലും പറഞ്ഞാല്‍ അച്ചടക്ക നടപടി സ്വീകരിച്ച് മാറ്റുമായിരിക്കുമെന്നും ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ രേവതി പറഞ്ഞു.ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് വിടണമെന്നാണ് ഡബ്ല്യുസിസിയുടെയും ആവശ്യം. അതില്‍ മാറ്റമൊന്നുമില്ല.ഒരു സ്റ്റഡി മറ്റീരിയല്‍ എന്ന രീതിയില്‍ വേണം പുറത്തുവിടാന്‍. 

അപ്പോഴേ എന്താണ് പ്രശ്‌നങ്ങളെന്ന് മനസിലാവുകയും പരിഹാരം കണ്ടെത്താനുമാവൂ. സിനിമ പോലൊരു മേഖലയില്‍ ഇതുപോലൊരു പഠനം സര്‍ക്കാര്‍ കൊണ്ടുവരുന്നത് ഒരു നാഴികകല്ലാണ്. ഇങ്ങനെയൊരു പഠനം വേറെവിടെയെങ്കിലും നടന്നിട്ടുണ്ടോ എന്ന് അറിയില്ല. അതുകൊണ്ട് തന്നെ വളരെ വിലപ്പെട്ട പഠനരേഖയാണത്. അത് പുറത്തുവിടുന്നതില്‍ എന്താണ് ഇത്രയും പ്രശ്നമെന്ന് മനസിലാകുന്നില്ല. രേവതി പറഞ്ഞു.

Read more topics: # Actress revathy,# words goes viral
Actress revathy words goes viral

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES