Latest News

ഭര്‍ത്താവ് എവിടെ; കുഞ്ഞിന്റെ അച്ഛനെവിടെ എന്ന് ചോദ്യങ്ങള്‍; ആരാധകരോട് പുതിയ കഥ ഇറക്കേണ്ടെന്ന് പറഞ്ഞ് നടി നവ്യ നായർ

Malayalilife
ഭര്‍ത്താവ് എവിടെ; കുഞ്ഞിന്റെ അച്ഛനെവിടെ എന്ന് ചോദ്യങ്ങള്‍; ആരാധകരോട് പുതിയ കഥ ഇറക്കേണ്ടെന്ന് പറഞ്ഞ് നടി  നവ്യ നായർ

ഷ്ടത്തിലൂടെ എത്തി നന്ദനത്തിലൂടെ പ്രേക്ഷക ഹൃദയത്തിലേക്ക് ചേക്കേറിയ നടി നവ്യ നായര്‍. മികച്ച ചിത്രങ്ങളില്‍ നായികയായി തിളങ്ങിയ നവ്യ വിവാഹത്തോടെ സിനിമയില്‍ നിന്നും ഇടവേളയെടുത്തിരുന്നു. അടുത്ത വീട്ടിലെ കുട്ടിയുടെ ഇമേജ് ആണ് എന്നും നവ്യ നായര്‍ക്ക്. വിവാഹ ശേഷം കുറച്ചു കാലം സിനിമയില്‍ നിന്നും വിട്ടു നിന്നെങ്കിലും പിന്നീട് മിനി സ്‌ക്രീനിലൂടെയും നൃത്ത പരിപാടികളിലൂടെയും നടി തിരികേ എത്തിയിരുന്നു. ഇപ്പോള്‍ നവ്യ നായികയാകുന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിങ്ങ് പുരോഗമിക്കുകയാണ്. എന്നാൽ ഇപ്പോൾ ഭർത്താവിനെ കുറിച്ചുള്ള ചോദ്യങ്ങളുമായി ആരാധകർ താരത്തിന്റെ അടുത്തേക്ക് എത്തുകയാണ്.

 കുടുംബത്തോടൊപ്പമാണ് നവ്യ ജീവിതത്തിലെ സന്തോഷ നിമിഷങ്ങളൊക്കെ ആഘോഷിക്കുന്നത്. കഴിഞ്ഞ ദിവസമായിരുന്നു നവ്യ പുതിയ വാഹനം സ്വന്തമാക്കിയത്. ഇതിന് പിന്നാലെയായിരുന്നു മകന്റെ പിറന്നാള്‍ ആഘോഷവും. ഇതിന്റെ ഒക്കെ ചിത്രങ്ങള്‍ നവ്യ സോഷ്യല്‍ മീഡിയകളിലൂടെ ആരാധകര്‍ക്കായി പങ്കുവെയ്ക്കുകയും ചെയ്തു. എന്നാൽ ചിത്രങ്ങളിൽ ഒന്നും തന്നെ താരത്തിന്റെ ഭർത്താവിനെ കാണാനും ഇല്ല. അതുകൊണ്ട് തന്നെ സോഷ്യൽ മീഡിയയിൽ പരക്കെ ഒരു ചോദ്യവും ഉയർന്നിരിക്കുകയാണ്.

 താരത്തിന്റെ ഏക മകന്‍ സായിയുടെ ജന്മദിനാഘോഷവും മിനികൂപ്പർ വാങ്ങിയതിന് പിന്നാലെയാണ്  നടന്നത്. എന്റെ ലോകം എന്റെ കരുത്ത്. ജന്മദിനാശംസകള്‍ മൈ ബോയ്. മമ്മ നിന്നെ ഒരുപാട് സ്‌നേഹിക്കുന്നു. ഐ ലവ് യൂ മൈ ജാന്‍. എന്റെ ക്രിഷിന് സന്തോഷ ജന്മദിനം എന്നാണ് നവ്യ കുറിച്ചത്. മകന്റെ പിറന്നാള്‍ ആഘോഷങ്ങളുടെ വീഡിയോകളും നവ്യാ നായര്‍ പങ്കുവെച്ചിരുന്നു. കുടുംബാംഗങ്ങളെല്ലാം പിറന്നാള്‍ ആഘോഷത്തില്‍ പങ്കെടുത്തിരുന്നുവെങ്കിലും താരത്തിന്റെ ഭര്‍ത്താവ് സന്തോഷിനെ ചിത്രത്തില്‍ ഒന്നും കണ്ടിരുന്നില്ല. ഇതോടെ ഭര്‍ത്താവ് എവിടെ?, കുഞ്ഞിന്റെ അച്ഛന്‍ എവിടെ? എന്നെല്ലാം ചോദിച്ച് നിരവധി കമന്റുകളാണ് നവ്യയുടെ പോസ്റ്റിന് ലഭിച്ചത്. ഇത്തരത്തിലുള്ള കമന്റുകള്‍ വര്‍ധിച്ചതോടെ താരത്തിന്റെ ആരാധകര്‍ തന്നെ സംശയവുമായി എത്തിയവര്‍ക്ക് മറുപടി നല്‍കി. മറ്റുള്ളവരുടെ ഭര്‍ത്താക്കന്മാരെ കുറിച്ച് അന്വേഷിക്കുന്ന ശുഷ്‌കാന്തി പ്രോത്സാഹിപ്പിക്കേണ്ടതാണ് എന്നിങ്ങനെയാണ് വിമര്‍ശകര്‍ക്കുള്ള മറുപടി പ്രത്യക്ഷപ്പെട്ടത്. 

Actress navya nair words about her husband

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES