Latest News

ജീവിതം പഠിപ്പിച്ച പാഠം അതാണ്; ചിലര്‍ വിവാഹം കഴിക്കുന്നു മറ്റുചിലര്‍ ലിവിങ് ടുഗെദറിലും; അതിന്റെ ഭാവി നിശ്ചയിക്കുക ദൈവമാണ്; ദിലീപുമായുള്ള വിവാഹത്തെ കുറിച്ച് പറഞ്ഞ് കാവ്യാ മാധവൻ

Malayalilife
ജീവിതം പഠിപ്പിച്ച പാഠം അതാണ്; ചിലര്‍ വിവാഹം കഴിക്കുന്നു മറ്റുചിലര്‍ ലിവിങ് ടുഗെദറിലും; അതിന്റെ ഭാവി നിശ്ചയിക്കുക ദൈവമാണ്; ദിലീപുമായുള്ള വിവാഹത്തെ കുറിച്ച് പറഞ്ഞ് കാവ്യാ മാധവൻ

ലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായ താരമാണ് നടി കാവ്യ മാധവൻ. ബാലതാരമായി സിനിമയിലേക്ക് എത്തിയ താരം പിന്നീട് നായികയായി  മാറിയത്  ചന്ദ്രനുദിക്കുന്ന ദിക്കില്‍ എന്ന ചിത്രത്തിലൂടെയായിരുന്നു. തുടർന്ന് നിരവധി സിനിമകളിൽ തിളങ്ങുകയും ചെയ്തിരുന്നു. ആദ്യ സിനിമയിലെ നായകനെ  ജീവിതത്തിലും നായകനാക്കിയിരിക്കുകയാണ് ഇപ്പോൾ  താരം. വിവാഹ ശേഷം അഭിനയത്തില്‍ നിന്നും സോഷ്യല്‍ മീഡിയകളില്‍ നിന്നുമൊക്കെ വിട്ടു നില്‍ക്കുന്ന  കാവ്യയുടെ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ വീണ്ടും ശ്രദ്ധ നേടുന്നത്. തീര്‍ത്തും അപ്രതീക്ഷിതം ആയിരുന്നു ദിലീപും ഒത്തുള്ള വിവാഹം എന്നുപറയുകയാണ് കാവ്യ.  ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ എല്ലാം ദൈവം തീരുമാനിക്കുന്നതാണ് എന്നും നടി പറയുന്ന അഭിമുഖമാണ് വൈറലാകുന്നത്. 

എല്ലാം അപ്രതീക്ഷിതമായിരുന്നു. ഞാനും ദിലീപേട്ടനും ഒന്നാകണം എന്ന് ഞങ്ങളേക്കാളും ആഗ്രഹിച്ചത് ഞങ്ങളെ സ്‌നേഹിച്ചവര്‍ ആണ്. കാണുമ്പൊള്‍ കൊച്ചുകുട്ടികളും മുത്തശ്ശിമാരും വരെ അത് ചോദിച്ചിരുന്നു. എന്നാല്‍ ചിരിച്ചുകൊണ്ട് ഒഴിഞ്ഞുമാറുകയായിരുന്നു പതിവ്. ജീവിതത്തില്‍ ഒരു കൂട്ടുവേണം എന്നത് എന്റെ വീട്ടുകാരുടെ ഒരു സ്വപ്നം ആയിരുന്നു. ഏതൊരു മാതാപിതാക്കളെയും പോലെ അവര്‍ക്ക് അതൊരു മനസമാധാനം ആയിരുന്നു. പല തരത്തിലുള്ള അന്വേഷങ്ങള്‍ അവര്‍ നടത്തി, അതാണ് ദിലിപേട്ടനില്‍ എത്തിയത്. എന്നെ നന്നായി അറിയുന്ന ഒരാള്‍ എന്ന നിലയില്‍ ആരും എതിര് പറഞ്ഞില്ല.

പണ്ടോക്കെ ഗോസിപ്പുകള്‍ ഞങ്ങളെ ചേര്‍ത്ത് പ്രചരിക്കുമ്പോള്‍ ചിരിക്കാന്‍ ഉള്ള വക മാത്രമായിരുന്നു അത്. ഒരുമിച്ചു ജീവിക്കുന്ന കാര്യം തന്നെ ആലോചിച്ചിരുന്നില്ല. ഇനിയുള്ള ജീവിതം സിനിമയെയും സിനിമ താരങ്ങളിലെയും അറിയുന്നതാകണം എന്ന് എനിക്ക് നിര്‍ബന്ധം ഉണ്ടായിരുന്നു. സിനിമയിലെ ഏറ്റവും അടുത്ത ചങ്ങാതി ആയിരുന്നു ദിലീപേട്ടന്‍. എന്ത് കാര്യവും മനസ്സില്‍ സൂക്ഷിക്കാന്‍ കൊടുത്താല്‍ അത് അവിടെ ഉണ്ടാകും. നടന്‍ എന്നതിനേക്കാള്‍ ആ വ്യക്തിയോട് ആയിരുന്നു ബഹുമാനം. ബന്ധങ്ങള്‍ക്ക് ഏറെ വിലകൊടുക്കുന്ന കൂട്ടുകാരന് ഒപ്പം ചേര്‍ന്നതില്‍ ഒരുപാട് സന്തോഷിക്കുന്നു. വിവാഹത്തിന് ഒരാഴ്ച മുന്‍പാണ് ദിലീപേട്ടന്റെ ബന്ധുക്കള്‍ ഞങ്ങളുടെ വീട്ടില്‍ എത്തുന്നത്.

ജാതകങ്ങള്‍ തമ്മില്‍ പിന്നീട് ചേര്‍ച്ച ഒത്തുനോക്കിയപ്പോള്‍ നല്ല ചേര്‍ച്ച. പിന്നെ എല്ലാം വളരെ പെട്ടെന്നായിരുന്നു. അടുത്ത ബന്ധുക്കളെ പോലും വിവാഹത്തിന്റെ തലേനാള്‍ ആണ് അറിയിക്കുന്നത്. ഞങ്ങള്‍ ക്ഷണിച്ചവര്‍ ആരും രഹസ്യം പുറത്തുപറഞ്ഞതുമില്ല. വിവാഹവാര്‍ത്ത അറിഞ്ഞുകൊണ്ട് ആളുകള്‍ കൂടും എന്ന പേടി കൊണ്ടാണ് രഹസ്യം ആക്കി വച്ചത്. എല്ലാ അര്‍ത്ഥത്തിലും ഇവിടം വരെ എത്തി എങ്കില്‍ അതെല്ലാം ദൈവനിശ്ചയം ആണ്. സംഭവിച്ചതെല്ലാം അപ്രതീക്ഷിതം ആയിരുന്നു. ഇനി എന്താകും കാര്യങ്ങള്‍ എന്നൊന്നും പറയാനാകില്ല. ജീവിതം പഠിപ്പിച്ച പാഠം അതാണ്. ചിലര്‍ വിവാഹം കഴിക്കുന്നു. മറ്റുചിലര്‍ ലിവിങ് ടുഗെദറിലും, അതിന്റെ ഭാവി നിശ്ചയിക്കുക ദൈവമാണ്. അതിലെ തെറ്റും ശരിയും നമുക്ക് നിര്‍ണയിക്കാന്‍ കഴിയില്ല. ശരിയായത് ചെയ്യുക. അതാണ് ഞങ്ങള്‍ ചെയ്തത്.

Actress kavya madhavan words about dileep wedding

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES