സിനിമ ലോകത്ത് നിരവധി ആരാധകർ ഉള്ള താരമാണ് വിജയ് ദേവര കൊണ്ട. അർജുൻ റെഡ്ഡി എന്ന ചിത്രം കൊണ്ട് ടോളിവുഡിലെ മുൻ നിര നായകന്മാരുടെ ഗണത്തിലേയ്ക്ക് ഉയർന്ന താരമാണ് വിജയ് ദേവരാകൊണ്ട. അർജുൻ റെഡ്ഡിയുടെ വിജയമാണ് ടോളിവുഡിൽ വിജയുടെ പേര് ഉയർത്തിയത്. തെലുങ്കിൽ മാത്രമല്ല മലയാളത്തിലും വിജയ്ക്ക് കടത്ത ആരാധകരാണുള്ളത്. നിലപാടുകൾ കൊണ്ടും താരം ഏറെ ശ്രദ്ധ ആകർഷിച്ചിട്ടുണ്ട്. എന്നാൽ ഇപ്പോൾ നടൻ
വിജയ് ദേവരക്കൊണ്ടയും രശ്മിക മന്ദാനയും പ്രണയത്തിലാണെന്നാണ് പാപ്പരാസികൾ പറയുന്നത്. ഇപ്പോൾ താരം രശ്മികയെക്കുറിച്ചുള്ള ബന്ധത്തെക്കുറിച്ച് വിജയ് മനസു തുറന്നിരിക്കുന്നത്.
സംവിധായകൻ കരൺ ജോഹർ അവതരിപ്പിക്കുന്ന കോഫി വിത്ത് കരൺ എന്ന ഷോയുടെ ഏഴാം സീസണിൽ അതിഥിയായെത്തിയപ്പോഴാണ് രശ്മികയെക്കുറിച്ച് താരം മനസ് തുറക്കുന്നത്. ‘തങ്ങൾ നല്ല സുഹൃത്തുക്കൾ മാത്രമാണ്’എന്നാണ് വിജയ് പറഞ്ഞത്. കരിയറിന്റെ തുടക്ക കാലത്ത് രണ്ട് സിനിമകൾ ഞങ്ങൾ ഒരുമിച്ച് ചെയ്തിരുന്നു. എനിക്ക് വളരെ പ്രിയപ്പെട്ടവളാണ് രശ്മിക. ഞങ്ങൾ സിനിമകളിലൂടെ ധാരാളം ഉയർച്ച താഴ്ചകൾ പങ്കുവെക്കുന്നുണ്ട്. താരം പറഞ്ഞു.
തന്റെ റിലേഷൻഷിപ്പ് സ്റ്റാറ്റസ് വെളിപ്പെടുത്താത്തത് തന്റെ ആരാധകരെ വേദനിപ്പിക്കാതിരിക്കാനാണ് എന്നാണ് വിജയ് പറയുന്നത്. ഒരിക്കൽ താൻ അത് പറയും. വിജയ് പറഞ്ഞിരിക്കുന്നു. ഒരു നടനെന്ന നിലയിൽ നിരവധി ആളുകൾ നിങ്ങളെ സ്നേഹിക്കുകയും ചുവരുകളിലും ഫോണുകളിലും നിങ്ങളുടെ പോസ്റ്റർ പതിപ്പിക്കുകയും ചെയ്യുന്നു. അവർ എനിക്ക് വളരെയധികം സ്നേഹവും അഭിനന്ദനവും നൽകുന്നു; അവരുടെ ഹൃദയം തകർക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. വിജയ് ദേവരക്കൊണ്ട പറഞ്ഞു.