ഒന്നര മാസം മുമ്പാണ് കന്യാദാനം പരമ്പരയില്‍ നിന്നും സീരിയല്‍ നടി ഡോണ അന്ന പിന്മാറിയത്. അപ്രതീക്ഷിത പിന്മാറ്റത്തിന്റെ കാരണം എന്താണെന്ന് നടി വ്യക്തമാക്കുകയും ചെയ്തിരുന്നില്ല. ഇപ്പോഴിതാ, ഡോണ വിവാഹിതയാകുവാന്‍ പോവുകയാണെന്ന വിശേഷമാണ് ആരാധകരിലേക്ക് എത്തുന്നത്. ഏറെക്കാലത്തെ പ്രണയത്തിനൊടുവില്‍ ടോണി സിജിമോന്‍ എന്ന യുവാവിനെയാണ് ഡോണ വിവാഹം കഴിക്കുവാന്‍ പോകുന്നത്.
അതേസമയം, വിവാഹത്തീയതിയും മറ്റുമൊന്നും ആരാധകരുമായി പങ്കുവച്ചിട്ടില്ലെങ്കിലും സമയം അടുത്തിരിക്കുന്നു, ഈ നിമിഷം അവന്റേതാണ്, സ്നേഹം നമ്മുടേതാണ്, എന്നന്നേയ്ക്കും ഒരുമിച്ച് എന്ന ക്യാപ്ഷനില്‍ പ്രിയപ്പെട്ടവനൊപ്പമുള്ള ചിത്രം പങ്കുവച്ച് ഉടന്‍ നടക്കാന്‍ പോകുന്ന പ്രണയ വിവാഹത്തിന്റെ സൂചനകളാണ് നടി നല്‍കിയിരിക്കുന്നത്.
അതേസമയം, വെബ് സീരിസുകളിലൂടെ സുപരിചിത ആയിട്ടുള്ള ഒരു മുഖമാണ് സീരിയല്‍ നടി ഡോണ അന്നയുടേത്. കന്യാദാനം എന്ന പരമ്പരയില്‍ എത്തിയതോടെ അവരുടെ അനുവായി മാറിയ ഡോണ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളുടെ ലിസ്റ്റിലേക്ക് വളരെ വേഗം എത്തുകയായിരുന്നു. ഒന്നര മാസം മുമ്പാണ് കന്യാദാനത്തിലെ അനുപമയായി തിളങ്ങിയ നടി ആ കഥാപാത്രം ഉപേക്ഷിച്ച് പരമ്പരയില്‍ നിന്നും പടിയിറങ്ങിയത്. ഇക്കാര്യം നടി എവിടെയും പറഞ്ഞിരുന്നില്ലെങ്കിലും പുതിയ നടിയെ പ്രഖ്യാപിച്ചുകൊണ്ടുള്ള പോസ്റ്റുകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടതോടെയാണ് ആരാധകരില്‍ ഭൂരിഭാഗവും ഇക്കാര്യം അറിഞ്ഞത്. അന്നയുടെ ഫോട്ടോകള്‍ക്കു താഴെ നിരവധി പേരാണ് നടിയുടെ പിന്മാറ്റത്തെ കുറിച്ചും ചോദിച്ചത്.
എന്തുപറ്റി??? സീരിയല്‍ നിന്ന് മാറിയത്....??? വേറെ ഏതു നടി വന്നാലും പ്രേക്ഷകര്‍ക്ക് അനു നിങ്ങളാണ്.. എന്തു കാര്യമാണെങ്കിലും വിഷമിക്കണ്ടാട്ടോ.. ആരൊക്കെ വന്നാലും അനു നിങ്ങള്‍ തന്നെയാണ് സൂപ്പര്‍..?? എന്നിങ്ങനെയാണ് കമന്റുകള്‍ പ്രത്യക്ഷപ്പെട്ടത്. അതേസമയം, മറ്റു സീരിയലുകളൊന്നും തന്നെ നടി കമ്മിറ്റ് ചെയ്തിട്ടില്ല. ഈ സാഹചര്യത്തില്‍ നടി വിവാഹത്തിന്റെ ഭാഗമായി തന്നെയാണ് പരമ്പരയില്‍ നിന്നും പിന്മാറിയതെന്ന് ഉറപ്പിച്ചിരിക്കുകയാണ്. മാത്രമല്ല, വ്ിവാഹശേഷം ഇനി അഭിനയത്തിലേക്ക് തിരിച്ചു വരില്ലേയെന്ന ആശങ്കയും ആരാധകര്‍ പങ്കുവെക്കുന്നുണ്ട്. സാരിയിലും കുര്‍ത്തയും മാത്രം ധരിക്കാന്‍ ഇഷ്ടപ്പെടുന്ന അന്ന ഗ്ലാമറസ് വേഷങ്ങളിലൊന്നും തന്നെ ഇതുവരെ പ്രത്യക്ഷപ്പെട്ടിട്ടില്ല. അതുകൂടിയാണ് അന്നയെ ആരാധകര്‍ കൂടുതല്‍ ഇഷ്ടപ്പെടാന്‍ കാരണമായതും.
സോഷ്യല്‍ മീഡിയയില്‍ അടക്കം സജീവമായ താരം തിരുവല്ല സ്വദേശിനിയുമാണ്. കോളേജ് പഠന കാലത്താണ് ഡോണയ്ക്ക് അഭിനയത്തിലേക്ക് അവസരം വരുന്നത്. 'മിഴിയോരം' എന്ന മ്യൂസിക്ക് ആല്‍ബമായിരുന്നു തുടക്കം. ശേഷം ചില യൂട്യൂബ് ചാനലുകളില്‍ അവതാരകയായി. പിന്നീട് പ്രണയം ലവ് കാതല്‍, ഇനിയവളെ എന്നീ മ്യൂസിക് വീഡിയോകളുടേയും ഭാഗമായി. കീടാണു എന്ന ഹ്രസ്വ ചിത്രത്തില്‍ അഭിനയിച്ചതോടെ ഏറെ ശ്രദ്ധിക്കപ്പെട്ടു. 'പലപ്പോഴും' എന്ന ഹ്രസ്വ ചിത്രത്തില്‍ അജു വര്‍ഗ്ഗീസിനും കാര്‍ത്തിക് ശങ്കറിനുമൊപ്പം പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചു. 'ഏക് സന്തുഷ്ട് കുടുംബ്', കൂള്‍ ഡ്രിങ്ക്‌സ് എന്നീ വെബ് സീരീസുകളിലും ഡോണ അഭിനയിച്ചിട്ടുണ്ട്. ഇടയ്ക്കിടയ്ക്ക് ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ പങ്കുവയ്ക്കാറുണ്ട്.
കാര്‍ത്തിക് ശങ്കറിന്റെ ശ്രദ്ധേയമായ വെബ് സീരീസായ മോം ആന്‍ഡ് സണ്ണിലും അന്ന എന്ന കഥപാത്രമായി അടുത്തിടെ ഡോണ അന്ന തിളങ്ങിയിരുന്നു. കൊവിഡ് കാലത്ത് ഇറങ്ങിയ ഒട്ടനവധി വെബ് സീരിസുകളിലൂടെയാണ് അന്നയുടെ മുഖം സുപരിചിതമായത്. പരമ്പരയുടെ ലൊക്കേഷന്‍ വിശേഷങ്ങളും സഹ താരങ്ങള്‍ക്കൊപ്പമുള്ള റീലുകളുമെല്ലാം ഡോണ പങ്കുവെക്കാറുണ്ട്. ഇവയെല്ലാം തന്നെ ശ്രദ്ധിക്കപ്പെടാറുമുണ്ട്. ഡോണയും അമ്മയും ഒന്നിച്ചുള്ള ഒരു വീഡിയോയും ഇടയ്ക്ക് വൈറലായിരുന്നു. ഇന്‍സ്റ്റയില്‍ സജീവമായ ഡോണയ്ക്ക് പതിനായിരത്തിനടുത്ത് ഫോളോവേഴ്‌സുണ്ട്. പുത്തന്‍ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ പങ്കുവയ്ക്കാറുമുണ്ട്.