മലയാളസിനിമയിലെ മോസ്റ്റ് എലിജിബിള്‍ ബാച്ചിലര്‍ ആണ് ഉണ്ണി മുകുന്ദന്‍. നിരവധി ആരാധികമാരാണ് ഈ താരത്തിനുള്ളത്. ഇപ്പോഴിതാ, ഉണ്ണി മുകുന്ദന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച ഒരു വീഡിയോ ആണ് ആരാധികമാരെ അമ്പരപ്പിക്കുന്നത്.
''സത്യസന്ധമായി പറഞ്ഞാല്‍ ഇതാണ് എനിക്കു കിട്ടിയ മനോഹരമായ ഒന്ന്. ഇതെല്ലാം ഞാനെപ്പോഴും ആഗ്രഹിച്ചതാണ്. എഡിറ്റ് ചെയ്ത വീഡിയോയ്ക്ക് ഒരുപാട് നന്ദി. ഒരു നിമിഷത്തേക്ക് ഇതെല്ലാം വളരെ യാഥാര്‍ത്ഥ്യമായിരുന്നു. സ്‌നേഹത്തിന് നന്ദി,'' എന്ന അടിക്കുറിപ്പോടെയാണ് ഒരു പെണ്‍കുട്ടിയ്ക്ക് ഒപ്പമുള്ള വീഡിയോ ഉണ്ണി മുകുന്ദന്‍ പങ്കുവച്ചിരിക്കുന്നത്. ഒരു ആരാധിക അയച്ചു നല്‍കിയ മനോഹരമായ വീഡിയോ പങ്കുവയ്ക്കുകയായിരുന്നു ഉണ്ണിമുകുന്ദന്‍.
വീഡിയോ പങ്കുവച്ചതിനു പിന്നാലെ ഉണ്ണി മുകുന്ദനെ ചോദ്യങ്ങള്‍ കൊണ്ട് മൂടുകയാണ് ആരാധികമാര്‍. ഓരോ ഫ്രെയിമിലും ഉണ്ണിയ്ക്ക് ഒപ്പം വീഡിയോയില്‍ കാണുന്ന ആ പെണ്‍കുട്ടി ആരാണെന്നാണ് ആരാധികമാര്‍ക്ക് അറിയേണ്ടത്. ശരിക്കും പ്രണയത്തിലാണോ? , അയച്ചവര്‍ക്ക് അങ്ങ് അയച്ചാ മതിയല്ലോ കാണുന്നവന്റെ സങ്കടം ആര്‍ക്കേലും അറിയോ?, ഞങ്ങളുടെ ചങ്ക് തകര്‍ക്കല്ലേ ഉണ്ണിയേട്ടാ എന്നിങ്ങനെ പോവുന്നു ആരാധകരുടെ കമന്റ്.
മേപ്പടിയാന്‍' എന്ന തന്റെ പുതിയ സിനിമയുടെ തിരക്കിലാണ് ഉണ്ണി മുകുന്ദന്‍. ചിത്രത്തിനായി 20 കിലോയിലധികം ശരീര ഭാരം കൂട്ടിയിരുന്നു. ശരീര ഭാരം കുറച്ച് പഴയ ലുക്കിലേക്ക് എത്തിയിരിക്കുകയാണ് താരം. ഉണ്ണി മുകുന്ദന്‍ ആദ്യമായി നിര്‍മാതാവാകുന്ന ചിത്രമാണ് 'മേപ്പടിയാന്‍'. നവാഗതനായ വിഷ്ണു മോഹനാണ് സംവിധായകന്‍. ഉണ്ണി മുകുന്ദന്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ അഞ്ജു കുര്യനാണ് നായിക. അജു വര്‍ഗീസ്, സൈജു കുറുപ്പ്, ഇന്ദ്രന്‍സ്, കലാഭവന്‍ ഷാജോണ്‍, തുടങ്ങിയ താരങ്ങളും ചിത്രത്തിലുണ്ട്.