Latest News

യാത്രയുടെ തിരക്കുകളിലായിരുന്നു അഹാന ആ നാളുകള്‍ മുഴുവനും; വോട്ട് ചെയ്യാൻ അഹാന എത്താത്തതിന്റെ കാരണം വ്യക്തമാക്കി കൃഷ്ണകുമാർ

Malayalilife
യാത്രയുടെ തിരക്കുകളിലായിരുന്നു അഹാന ആ നാളുകള്‍ മുഴുവനും; വോട്ട് ചെയ്യാൻ അഹാന എത്താത്തതിന്റെ കാരണം വ്യക്തമാക്കി കൃഷ്ണകുമാർ

വില്ലന്‍ വേഷങ്ങളിലും ക്യാരക്ടര്‍ വേഷങ്ങളിലും തിളങ്ങിയിട്ടുള്ള നടന്‍ കൃഷ്ണകുമാര്‍ മാതൃകാ കുടുംബജീവിതം നയിക്കുന്ന ആളാണ്. നാലു പെണ്‍മക്കളാണ് താരത്തിന് ഉള്ളത്. നടി അഹാന, ദിയ, ഇഷാനി, ഹന്‍സിക എന്നിവരാണ് കൃഷ്ണകുമാര്‍-സിന്ധു ദമ്പതികളുടെ മറ്റു മക്കള്‍. കൃഷ്ണകുമാറിന്റെ 4 മക്കളും സോഷ്യല്‍മീഡിയയില്‍ സജീവമാണ്. അഹാന സിനിമയില്‍ പേരെടുത്ത നടിയായി മാറിക്കഴിഞ്ഞു. എന്നാൽ ഇപ്പോൾ കഴിഞ്ഞ ദിവസം നടന്ന തെരെഞ്ഞെടുപ്പിൽ അഹാന എന്തുകൊണ്ട് വോട്ട് ചെയ്തില്ല എന്നുള്ള ചോദ്യത്തിന് മറുപടിമായി രംഗത്ത് എത്തിയിരിക്കുകയാണ് സ്ഥാനാർത്ഥിയും നടനുമായ കൃഷ്ണകുമാർ. 

 താരകുടുംബത്തിന് നേരെ തെരഞ്ഞെടുപ്പ് ആരംഭിച്ചപ്പോള്‍ തന്നെ സൈബര്‍ ആക്രമണമുണ്ടായിരുന്നു. അഹാന എവിടെയായിരുന്നു? എന്തുകൊണ്ട് വോട്ടിന് വന്നില്ലെന്നായിരുന്നു ഇക്കൂട്ടര്‍ക്ക് അറിയേണ്ടിയിരുന്നത്. അഹാന ആ സമയം നാട്ടില്‍ പോലുമില്ലായിരുന്നു എന്നതാണ് സത്യം. ഇപ്പോള്‍ മകളുടെ ഏറ്റവും പുതിയ ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുകയാണ് കൃഷ്ണകുമാര്‍. അഹാന യാത്രയിലായിരുന്നു എന്ന് വ്യക്തമാക്കുന്ന ഫോട്ടോയാണ് കൃഷ്ണകുമാര്‍ പങ്കുവെച്ചത്. അഭ്യുഹങ്ങള്‍ക്കും സംശയങ്ങള്‍ക്കും കൃഷ്ണകുമാര്‍ ഇതിലൂടെ മറുപടി നല്‍കിയിരിക്കുകയാണ്. ഷൂട്ടിംഗ് അല്ലായിരുന്നു, യാത്രയുടെ തിരക്കുകളിലായിരുന്നു അഹാന ആ നാളുകള്‍ മുഴുവനും. മൂന്നാറിലും പ്രകൃതി രമണീയമായ മറ്റു സ്ഥലങ്ങളിലും ഒരു ട്രിപ്പ് പ്ലാനറുടെ സഹായത്തോടെ യാത്രയിലായിരുന്നു അഹാന. ആ ചിത്രങ്ങള്‍ അഹാനയുടെ സോഷ്യല്‍ മീഡിയ പേജിലുണ്ട്.

2014 ല്‍ രാജീവ് രവി ചിത്രം ഞാന്‍ സ്റ്റീവ് ലോപ്പസിലൂടെയായിരുന്നു അഹാന സിനിമയിലെത്തുന്നത്. ഇന്ന് മലയാളത്തിലെ യുവനടിമാരില്‍ ഭാവി താരമായാണ് അഹാനയെ വിലയിരുത്തുന്നത്. പോയ വര്‍ഷം ലൂക്കയിലെ പ്രകടനത്തിലൂടെ താരം കെെയ്യടി നേടിയിരുന്നു.അഹാനയുടെ പാത പിന്തുടര്‍ന്ന് സഹോദരി ഇഷാനി സിനിമയിലേക്ക് എത്തുകയും ചെയ്തു.

Actor Krishnakumar statement about ahana krishana

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES