രേവതി സമ്പത്ത് സഹപാഠിയുടെ നഗ്ന വീഡിയോ പകർത്തിയതിന് പുറത്താക്കപ്പെട്ടയാൾ; തുറന്ന് പറഞ്ഞ് അഭിൽ ദേവ്

Malayalilife
രേവതി സമ്പത്ത് സഹപാഠിയുടെ നഗ്ന വീഡിയോ പകർത്തിയതിന് പുറത്താക്കപ്പെട്ടയാൾ; തുറന്ന് പറഞ്ഞ്  അഭിൽ ദേവ്

രേവതി സമ്പത്ത് എന്ന പേര് മലയാളികളില്‍ ആദ്യമായി കേട്ടത് നടന്‍ സിദ്ധിക്കിനെതിരെ മുന്‍ മോഡലും നടിയുമായ രേവതി മീ ടൂ ആരോപണം ഉയര്‍ത്തിയപ്പോഴാണ്. അടുത്തിടെയാണ് താരം  ഫേസ്ബുക്കിലൂടെ ലൈംഗീക അതിക്രമ ആരോപണം ഉന്നയിച്ചത് കൊണ്ട് രംഗത്ത് എത്തിയത്.  14 പേരടങ്ങുന്ന ലിസ്റ്റും തന്നെ ശാരീരികമായും മാനസികമായും പീഡിപ്പിച്ചു എന്ന ആരോപിച് രേവതി പുറത്തുവിട്ടിരുന്നു. എന്നാൽ ഇപ്പോൾ ഈ വിഷയത്തിൽ രേവതിക്കെതിരെ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ആരോപിതനായ കേരളം ഫാഷൻ ലീഗ് സ്ഥാപകൻ അഭിൽ ദേവ്.

അഭിൽ ദേവിന്റെ വാക്കുകൾ:

ഈ മാസം 15നാണ് രേവതി സമ്പത്ത് ആ കുട്ടിയെ സെക്ഷ്വലി, കമന്റ്‌ലി, വെര്‍ബലി, ഇമോഷണലി പീഡിപ്പിച്ചു എന്നാരോപിച്ച് 14 പേരുടെ ലിസ്റ്റ് എന്നും പറഞ്ഞുകൊണ്ട് ഫേസ്ബുക്കിൽ പോസ്റ്റ് ഇട്ടിരുന്നു. അതിൽ അഞ്ചാമത്തെ പേര് എന്റേതാണ്. ഞാൻ അഭിൽ ദേവ്. കേരളം ഫാഷൻ ലീഗിന്റെ ഫൗണ്ടർ ആണ്. 2015 ലാണ് രേവതി സമ്പത്ത് എന്നെ ആദ്യമായി വിളിക്കുന്നത്. ചൈനയില്‍ എം.ബി.ബി.എസിന് പഠിച്ചുകൊണ്ടിരിക്കുന്ന വിദ്യാര്‍ത്ഥി എന്ന് പറഞ്ഞാണ് വിളിച്ചത്. ഈ കുട്ടിയ്ക്ക് ഫാഷൻ മേഖലയിൽ വലിയ താൽപര്യം ഉണ്ട്. ഷോകളിൽ പങ്കെടുക്കണം എന്ന് പറഞ്ഞു. ഒരു എംബിബിഎസ് വിദ്യാർത്ഥി എന്ന നിലയിലൊക്കെയാണ് സംസാരിച്ചത്. ഒരു പുതുമുഖം എന്ന നിലയിൽ ഫാഷിണിൽ ഒരവസരം കൊടുക്കുക മാത്രമാണ് ഞാൻ ചെയ്തത്. 2016 ല്‍ മാർച്ച് 3ന് കൊച്ചിയില്‍ വെച്ച് നടന്ന ഷോയില്‍ അവര്‍ക്ക് അവസരം കൊടുത്തു. ഈ ഷോയ്ക്ക് ശേഷം ഒന്ന് രണ്ടു തവണ ഈ കുട്ടി എന്നെ വിളിക്കുകയുമുണ്ടായി. ഒരു പത്ത് മിനിറ്റ് ദൈർഘ്യത്തിൽ കൂടുതൽ ഞങ്ങൾ തമ്മിൽ ഒരിക്കൽ പോലും സംസാരിച്ചിട്ടില്ല.

പിന്നീട് ഈ പോസ്റ്റ് വന്നപ്പോൾ ഞാൻ അത്ഭുതപ്പെട്ടുപോയി. ഇവരുടെ ഈ ആരോപണം പല ഓൺലൈൻ മാധ്യമങ്ങളും വർത്തയാക്കുകയും ചെയ്തു. ലൈംഗീക പീഡനം നടത്തി എന്ന തരത്തിലാണ് പല വാർത്തകളും പ്രചരിച്ചത്. അതിനെ തുടർന്ന് രേവതി തന്നെ ലൈവ് വരുകയും ചെയ്‌തു. ഞാൻ സ്‌നേഹദാരിദ്ര്യമുള്ള ഒരാളാണെന്ന് പറഞ്ഞു എന്നാണ് ഈ കുട്ടി പറയുന്നത്. ഈ കുട്ടിയെ ഉപദേശിച്ചു എന്നതാണ് നടൻ ഷിജുവിനെതിരെയുള്ള ആരോപണം. ഇതിനൊന്നും ഒരു തെളിവും ഈ കുട്ടിയുടെ പക്കൽ ഇല്ല. കേരളത്തിന് പുറത്ത് പോലും ഈ വാർത്തകൾ പ്രചരിച്ചു. നമുക്കും കുടുംബം ഉണ്ട്. ഈ വാർത്തകൾ അവരെയും ബാധിക്കും.

എന്തിന് ഇത്തരത്തിൽ ഒരു ആരോപണം ഉന്നയിച്ചു എന്ന് അറിയില്ല. തുടർന്നുള്ള ഷോകളിൽ ഈ കുട്ടിയെ വിളിക്കാത്തത് അന്നോ ഈ കുട്ടിയുടെ പ്രശ്നം എന്ന് എന്ന് തോന്നുന്നു. അല്ലാതെ മറ്റൊരു കാരണവും എനിക്ക് കാണാൻപറ്റുന്നില്ല. ഇനി അഥവാ ഞാനവരെ മാനസികമായി പീഡിപ്പിച്ചതിന് തെളിവുകളേതെങ്കിലുമുണ്ടെങ്കില്‍ നിയമനടപടികളുമായി മുന്നോട്ട് പോവുകയാണ് വേണ്ടത്. അതിനെക്കുറിച്ചുള്ള അന്വേഷണത്തിന് ഇടയിലാണ് അവരുടെ തന്നെ ഫേസ്ബുക്ക് പോസ്റ്റിന് താഴെ വന്ന ഒരു കമന്റ് എന്റെ ശ്രദ്ധയിൽപ്പെടുന്നത്. ചൈനയിലെ വെയ്ഫാംഗ് യൂണിവേഴ്‌സിറ്റിയില്‍ പഠിച്ചുകൊണ്ടിരിക്കവേ സഹപാഠിയായ ഒരു പെണ്‍കുട്ടിയുടെ നഗ്നവീഡിയോ പകർത്തിയതിന് തുടർന്ന് ഈ കുട്ടി പുറത്താക്കപ്പെട്ടു എന്നാണ്. എന്നാൽ ആ കമന്റിൽ നൽകിയിരിക്കുന്ന ചിത്രത്തിൽ യാതൊരുവിധ വിധ സീലുകളോ മറ്റു ആധികാരികത ഉറപ്പ് വരുത്തുന്ന കാര്യങ്ങളോ ഇല്ല. അത് ചുവടുപിടിച്ച് ഞാൻ ചൈനയിലെ വെയ്ഫാംഗ് യൂണിവേഴ്‌സിറ്റിയില്‍ അന്വേഷിച്ചു.

ഈ കുട്ടിയ്‌ക്കെതിരെ നാല് തവണ യൂണിവേഴ്സിറ്റി നോട്ടീസ് നൽകിയിട്ടുണ്ട്. അതിൽ നാലാമത്തെ പരാതിയിന്മേലാണ് ഈ കുട്ടി പുറത്താക്കപ്പെടുന്നത്. സഹപാഠിയായ വിദ്യാർത്ഥിനിയുടെ നഗ്നവിഡിയോ ഈ കുട്ടി പകർത്തുകയും അത് ആ പെൺകുട്ടി കാണുകയും ചെയ്തു. തുടർന്നാണ് പരാതി നൽകിയത്. തുടർന്ന് പരാതി നൽകിയ ആ പെൺകുട്ടിയുടെ കുടുംബത്തെയും ഞാൻ വിളിച്ചിരുന്നു. ഈ സംഭവത്തെ തുടർന്ന് എട്ടു മാസത്തോളം മാനസികമായി തളർന്നു പോയ അവസ്ഥയിലായിരുന്നു ആ പെൺകുട്ടി എന്ന് അറിയാനും സാധിച്ചു. ഇത് കൂടാതെ യൂണിവേഴ്‌സിറ്റിയില്‍ പഠിച്ചിരുന്ന മുപ്പത് വിദ്യാര്‍ത്ഥികള്‍ നല്‍കിയ ഒരു മാസ് പെറ്റീഷനുമുണ്ട് രേവതിയുടെ പേരിൽ. യൂണിവേഴ്സിറ്റിയിൽ നിന്നും ലഭിച്ച ഇതിന്റെ ഡോക്യൂമെന്റസ് എന്റെ പക്കൽ ഉണ്ട്.

Abhil dev have proof against revathy sambath

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES